/indian-express-malayalam/media/media_files/2025/06/17/hIXW6LWwGUmh6ztiSDEp.jpg)
Nilambur By Election Updates
Nilambur By Election Updates: മലപ്പുറം: 23 ദിവസം നീണ്ടുനിന്ന പരസ്യപ്രചാരണത്തിന് ആവേശപൂർവ്വമായ പരിസമാപ്തി. നിലമ്പൂരിൽ ഇനി നിശബ്ദ പ്രചാരണത്തിൻറെ ദിനങ്ങൾ. ശക്തി പ്രകടനമായി എല്ലാ മുന്നണികളും ചൊവ്വാഴ്ച നിലമ്പൂർ കവലയിൽ ഒത്തുചേർന്നപ്പോൾ അത് ജനാധിപത്യത്തിൻറെ വർണവിസ്മയ കാഴ്ചയായി മാറി.
എൽ.ഡി.എഫ്. സ്ഥാനാർഥി എം.സ്വരാജ് റോഡ് ഷോകൾക്കാണ് പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം പ്രാധാന്യം നൽകിയത്.രാവിലെ മുതൽ വഴിക്കടവിൽ നിന്ന് നിലമ്പൂർ വരെ റോഡ് ഷോ നടത്തി. മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉൾപ്പടെ സി.പി.എമ്മിൻറെ യുവനേതാക്കളും റോഡ് ഷോകളിൽ സ്ഥാനാർഥിയുടെ കൂടെയുണ്ടായിരുന്നു.
Also Read:രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിന്? യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല: വി.ഡി.സതീശൻ
യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത് ഉച്ചവരെ മണ്ഡലത്തിലെ വോട്ടർമാരെ കാണുന്നതിന്റെ തിരക്കിലായിരുന്നു. ഉച്ചയ്ക്ക് വഴിക്കടവിൽ നിന്ന് നിലമ്പൂരിലേക്ക് ബൈക്ക് റാലി നടത്തിയാണ് കൊട്ടിക്കലാശത്തിൽ പങ്കെടുത്തത്. യു.ഡി.എഫിൻറെ യുവനേതാക്കളായ പി.സി. വിഷ്ണുനാഥ്, ചാണ്ടി ഉമ്മൻ, ഷാഫി പറമ്പിൽ, മാത്യൂ കുഴൽനാടൻ, പി.കെ.ഫിറോസ്, സന്ദീപ് വാര്യർ തുടങ്ങിയവർ സ്ഥാനാർഥിയുടെ കൂടെ പര്യടനത്തിൽ പങ്കെടുത്തു.
വോട്ടർമാരെ നേരിൽ കണ്ട് വോട്ടഭ്യർഥിക്കുന്നതിൻറെ തിരക്കിലായിരുന്നു എൻ.ഡി.എ. സ്ഥാനാർഥി മോഹൻ ജോർജ് രാവിലെ മുതൽ.വൈകീട്ട് നടന്ന റോഡ് ഷോയിൽ മുതിർന്ന ബി.ജെ.പി. നേതാക്കളായ പി.കെ. കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണൻ തുടങ്ങിയവർ സ്ഥാനാർഥിയൊടൊപ്പം പങ്കെടുത്തു.
Also Read:വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ
സ്വതന്ത്ര്യ സ്ഥാനാർഥി പി.വി അൻവർ കൊട്ടിക്കലാശത്തിൽ പങ്കെടുത്തില്ല. വ്യക്തിപരമായിട്ടുള്ള വോട്ട് ചോദിക്കുന്നതിനാണ് അൻവർ ഇന്ന് മുൻഗണന നൽകിയത്.കഴിഞ്ഞദിവസം റോഡ് ഷോ നടത്തിയതിനാൽ പ്രത്യേകമായി കൊട്ടിക്കലാശം വേണ്ടന്നാണ് തൃണമൂൽ കോൺഗ്രസ് തീരുമാനം.
അതേ സമയം സാഹിത്യകാരൻ കൽപ്പറ്റ നാരായണൻ ഇന്ന് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിൻറെ പ്രചാരണത്തിൽ പങ്കെടുത്തു. ആര്യാടൻ ഷൗക്കത്ത് സാക്ഷര പദ്ധതികളിലെ പഠിതാക്കളുടെ സംഗമത്തിലാണ് കൽപ്പറ്റ നാരായണൻ പങ്കെടുത്തത്.
Also Read:എം.വി.ഗോവിന്ദനെ വീണ്ടും സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടു: പി.വി. അൻവർ
നേരത്തെ വൈശാഖൻറെ നേതൃത്വത്തിൽ ചില എഴുത്തുകാർ എം സ്വരാജ് പ്രചാരണം നടത്തിയത് വിവാദമായിരുന്നു. കൊട്ടിക്കലാശം കണക്കിലെടുത്ത് മണ്ഡലത്തിൽ അധികം പോലീസുകാരെയാണ് വിന്യസിച്ചത്.
നിലമ്പൂരിൽ നടക്കുന്നത് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ജനങ്ങളുടെ പ്രശ്‌നങ്ങളാണ് ഞങ്ങൾ പറയുന്നത്. വർഗീയത പറഞ്ഞാണ് സി.പി.എം വോട്ടു തേടുന്നത്. ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധത്തിൽ മുഖ്യമന്ത്രി ഓന്തിനെ പോലെ നിറം മാറുകയാണ്. ജനങ്ങളുടെ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാതിരിക്കാൻ വേണ്ടിയാണ് ജമാഅത്തെ ഇസ്ലാമി വിഷയം വിവാദമാക്കാൻ ശ്രമിക്കുന്നതെന്നും സതീശൻ പറഞ്ഞു.
വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്ത് സ്ഥാനാർഥികളെ നിലമ്പൂരിൽ ജനവിധി തേടുന്നത്. ആദ്യം പതിനാല് പേരാണ് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നത്. ഇവരിൽ നാലുപേർ പിന്നീട് പത്രിക പിൻവലിച്ചിരുന്നു. പി.വി.അൻവർ എം.എൽ.എ. സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
Read More
അൻവർ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് എൽ.ഡി.എഫിനെ ഒറ്റിയത്: എം.വി.ഗോവിന്ദൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.