/indian-express-malayalam/media/media_files/t2EiJ0gHmw1NKXrP66Ir.jpg)
വി.ഡി.സതീശൻ
Nilambur By-Election: തിരുവനന്തപുരം: നിലമ്പൂർ തിരഞ്ഞെടുപ്പിൽ എന്ത് സംഭവിച്ചാലും പൂർണ ഉത്തരവാദിത്തം തനിക്കെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ജയിച്ചാൽ അത് കളക്ടീവ് റെസ്പോൺസബിലിറ്റിയാണ്. നെഗറ്റീവായി എന്തു വന്നാലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രമാണ്. യുഡിഎഫിന്റെ ഒറ്റ വോട്ടും അൻവറിന് പോകില്ല. രാജിവച്ച അൻവർ വീണ്ടും മത്സരിക്കുന്നത് എന്തിനെന്നും സതീശൻ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കവെ ചോദിച്ചു.
അൻവറിനെ അസോസിയേറ്റ് അംഗമാക്കാൻ ശുപാർശ നൽകിയത് താനും മുസ്ലിം ലീഗ് അധ്യക്ഷൻ പി.കെ.കുഞ്ഞാലിക്കുട്ടിയുമായിരുന്നു. ഏത് സ്ഥാനാർഥിയെയും പിന്തുണയ്ക്കാമെന്ന് അൻവർ തന്നെ അറിയിച്ചു. അൻവറിന്റെ പ്രശ്നം അസോസിയേറ്റ് പ്രഖ്യാപനം വൈകിയതല്ല. അൻവറിന്റെ പ്രശ്നം ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കിയതായിരുന്നു. ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കാൻ യുഡിഎഫ് തീരുമാനിച്ചത് ഒറ്റക്കെട്ടായാണ്. യുഡിഎഫ് എന്ന നിലയിൽ ഞങ്ങളുടെ സ്ഥാനാർഥിയെ പിന്തുണയ്ക്കാത്ത ആളെ ഞങ്ങളെങ്ങിനെ മുന്നണിയിലെടുക്കും. അൻവറുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച യുഡിഎഫ് നടത്തി. അതിനു ശേഷമാണ് അൻവറുമായി സഹകരണം വേണ്ടെന്ന തീരുമാനമെടുത്തത്. കോൺഗ്രസിൽ ഒറ്റയ്ക്ക് തീരുമാനം എടുക്കാൻ കഴിയില്ല, ഇത് പിണറായിയുടെ പാർട്ടിയല്ല. അൻവറുമായി മുന്നോട്ട് പോകാനാകില്ലെന്ന് ലീഗും പറഞ്ഞുവെന്ന് സതീശൻ വ്യക്തമാക്കി.
Also Read: കപ്പലിലെ തീ അണയ്ക്കാനായിട്ടില്ല, 15 ഡിഗ്രി വരെ ചരിഞ്ഞു
മൂന്ന് പതിറ്റാണ്ട് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ നേടിയവരാണ് സിപിഎം. മദനി തീവ്രവാദിയെന്ന് പറഞ്ഞ് നോട്ടീസ് അടിച്ച് പ്രചരിപ്പിച്ചവരാണ് സിപിഎം. അവരാണ് ഇപ്പോൾ പിഡിപി പിന്തുണ സ്വീകരിക്കുന്നത്. വെൽഫെയർ പാർട്ടിയുടെ പിന്തുണ വേണ്ടെന്ന് പറയാനുള്ള രാഷ്ട്രീയ സാഹചര്യമില്ല. വെൽഫെയർ പാർട്ടിയെ ഘടകകക്ഷി ആക്കാനുള്ള ഒരു ചർച്ചയും നടന്നിട്ടില്ല. സിപിഎമ്മിന് പിന്തുണ കൊടുത്തപ്പോൾ വെൽഫെയർ പാർട്ടി മതേതര പാർട്ടി. യുഡിഎഫിന് പിന്തുണ നൽകുമ്പോൾ വർഗീയ പാർട്ടി എന്നതാണ് സിപിഎം നിലപാടെന്ന് സതീശൻ പറഞ്ഞു.
Also Read: ചരക്കുകപ്പൽ അപകടം; തീ അണയ്ക്കാൻ വെല്ലുവിളി; രാത്രിയും ശ്രമം തുടരും
സിപിഎമ്മിന് ഓന്തിനെപ്പോലെ നിറം മാറുന്ന ഇരട്ടത്താപ്പാണ്. പാലക്കാട്ടെ നീലപ്പെട്ടി വിവാദം പോലെ പന്നിക്കെണി സിപിഎമ്മിന് തിരിച്ചടിയാകുമെന്നും സതീശൻ പറഞ്ഞു. നിലമ്പൂർ തിരഞ്ഞെടുപ്പിന് നേതൃത്വം നൽകുന്ന ഇതേ ടീം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലും യുഡിഎഫിനെ നയിക്കുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.