/indian-express-malayalam/media/media_files/2025/06/10/jPWxEaBEePu5IZUKt4HK.jpg)
കപ്പൽ അപകടത്തിന്റെ ദൃശ്യങ്ങൾ
കൊച്ചി: അറബിക്കടലിൽ അപകടത്തിൽപ്പെട്ട വാൻഹയി 503 എന്ന ചരക്കുകപ്പലിലെ തീ അണയ്ക്കാനായിട്ടില്ല. കോസ്റ്റ്ഗാർഡിന്റെയും നാവികസേനയുടെയും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കണ്ടെയ്നറുകലിൽ തീപിടിക്കുന്ന രാസവസ്തുക്കളാണുള്ളത്. ഇത് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് തിരിച്ചടിയാകുന്നുണ്ട്.
കപ്പലിന്റെ എല്ലാ ഭാഗത്തും തീ പടർന്നതായാണ് ലഭിക്കുന്ന വിവരം. കപ്പലിലെ കണ്ടെയ്നറുകളിൽ പൊട്ടിത്തെറി നടക്കുന്നതായും വിവരമുണ്ട്. കപ്പൽ 15 ഡിഗ്രി വരെ ചരിഞ്ഞു. ഇതോടെ കൂടുതൽ കണ്ടെയ്നറുകൾ കടലിലേക്ക് വീണു. തീ അണയ്ക്കാനുള്ള ശ്രമം വിജയിച്ചില്ലെങ്കിൽ കപ്പൽ മുങ്ങും. കപ്പൽ മുങ്ങിയാൽ എണ്ണ ചോരാനും കടലിൽ വിഷാംശമുള്ള രാസവസ്തുക്കൾ കലരാനുമുള്ള സാധ്യത കൂടുതലാണ്.
കപ്പിലെ കണ്ടെയ്നറുകളിൽ ഭൂരിഭാഗവും അപകടകരമായ രാസവസ്തുക്കളാണ്. അന്തരീക്ഷവായുവുമായി കലർന്നാൽ എളുപ്പത്തിൽ തീപിടിക്കുന്ന രാസവസ്തുക്കളാണു കണ്ടെയ്നറുകളിലുള്ളത്. എന്നാൽ, ഇവ ഏതാണെന്ന വിവരം പുറത്തുവന്നിട്ടില്ല. കപ്പൽ മുങ്ങുന്ന സാഹചര്യമുണ്ടായാൽ സമുദ്രത്തിൽ എണ്ണയും രാസവസ്തുക്കളും പടരാതെ നീക്കാനുള്ള നടപടികളിലേക്ക് കോസ്റ്റ്ഗാർഡ് കടന്നിട്ടുണ്ട്.
Also Read: ചരക്കുകപ്പൽ അപകടം; തീ അണയ്ക്കാൻ വെല്ലുവിളി; രാത്രിയും ശ്രമം തുടരും
കടലിൽ വീണ കണ്ടെയ്നറുകൾ വീണ്ടെടുക്കാനായില്ലെങ്കിൽ തൃശ്ശൂർ, എറണാകുളം ജില്ലകളുടെ തീരത്തേക്ക് ഒഴുകിയെത്താൻ സാധ്യതയുണ്ടെന്ന് അഴീക്കൽ പോർട്ട് ഓഫീസർ ക്യാപ്റ്റൻ അരുൺ കുമാർ പറഞ്ഞു. കപ്പലിലെ തീ ഇതുവരെയും അണയ്ക്കാനായിട്ടില്ല. കണ്ടയ്നറുകൾ വീണ്ടെടുക്കാൻ ശ്രമം തുടരുന്നുണ്ടെങ്കിലും കാറ്റിന്റെ ദിശയും പ്രതികൂലമാണെന്നതിനാൽ ഇതുവരെ സാധിച്ചിട്ടില്ലെന്നും ക്യാപ്റ്റൻ അരുൺ കുമാർ വ്യക്തമാക്കി.
കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലാണ് അപകടത്തിൽപെട്ടത്. കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിൽ വെച്ചാണ് അപകടം. 40 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്. കപ്പലിൽ നിന്നും ജീവൻരക്ഷാർത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപ്പെടുത്തിയത്. നാല് പേരെ കാണാനില്ലെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിൽ നിന്നു രക്ഷപ്പെടുത്തിയവരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിക്കും.
#MVWanHai503 Update:
— Anuvesh Rath (@AnuveshRath) June 10, 2025
Fire & blasts continue mid-ship to forward bay. Ship listing 10–15° to port, more containers lost overboard.
🇮🇳 #IndiaCoastGuard ships Samudra Prahari & Sachet in firefight ops; Samarth & salvors en route from Kochi.#MaritimeSafety#ShipFirepic.twitter.com/trR0UmpnHM
അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്ലാൻഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. കൊളംബോ തുറമുഖത്ത് നിന്ന് ശനിയാഴ്ച വൈകീട്ടാണ് കപ്പൽ യാത്ര പുറപ്പെട്ടത്. ഏകദേശം 500-ഓളം കണ്ടെയ്നറുകളാണ് ചരക്കുകപ്പലിലുള്ളത്. സമീപകാലത്ത് കേരളതീരത്ത് ഉണ്ടാകുന്ന രണ്ടാമത്തെ കപ്പൽ അപകടമാണിത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.