/indian-express-malayalam/media/media_files/uploads/2017/03/ak-saseendran10.jpg)
എ.കെ. ശശീന്ദ്രൻ
Nilambur By Election: തിരുവനന്തപുരം: പന്നിക്കെണിയിൽ വിദ്യാർഥി മരിച്ച സംഭവം നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മുന്നണികൾ ചർച്ചയാക്കുന്നതിനിടെ തന്റെ മുൻനിലപാടിൽ നിന്ന് മലക്കം മറിഞ്ഞ് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചന ഉണ്ടെന്നാണ് നേരത്തെ മന്ത്രി പറഞ്ഞത്. ഇത് പ്രതിപക്ഷം രാഷ്ട്രീയായുധമാക്കിയതോടെയാണ് മന്ത്രി പ്രസ്താവന തിരുത്തി രംഗത്തെത്തിയത്.
Also Read:വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ
തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചെന്നാണ് മന്ത്രി തിങ്കളാഴ്ച പറഞ്ഞത്. വിദ്യാർഥി മരിച്ച സംഭവത്തിൽ ഗൂഢാലോചനയുണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. പ്രതിഷേധത്തിൽ രാഷ്ട്രീയം ഉണ്ടെന്നാണ് താൻ പറഞ്ഞത്. തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിക്കുകയായിരുന്നുവെന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.
Also Read:എം.വി.ഗോവിന്ദനെ വീണ്ടും സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടു: പി.വി. അൻവർ
തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് രാഷ്ട്രീയ മുതലെടുപ്പ് നടത്താൻ ഗൂഢാലോചന നടന്നതായി സംശയമുണ്ടെന്നാണ് താൻ പറഞ്ഞത്. വിദ്യാർത്ഥിയുടെ മരണത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പറഞ്ഞിട്ടില്ല. തന്നെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യുഡിഎഫ് കിട്ടിയ അവസരം മുതലെടുത്തു. പ്രതിഷേധത്തിൽ രാഷ്ട്രീയമുണ്ടെന്നാണ് ഉദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.
Also Read:അൻവർ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് എൽ.ഡി.എഫിനെ ഒറ്റിയത്: എം.വി.ഗോവിന്ദൻ
വാർത്തകളിൽ പ്രദേശവാസികൾ രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നുപറഞ്ഞത് താൻ ആവർത്തിക്കുകയാണ് ചെയ്തത്. മരണത്തിനിടയായ സംഭവത്തിൽ ഗൂഢാലോചനയില്ല. തുടർന്ന് നടന്ന കാര്യങ്ങളിൽ വനംവകുപ്പിനെയും വനംവകുപ്പ് മന്ത്രിയെയും ഒറ്റപ്പെടുത്തി അത് തെരഞ്ഞെടുപ്പിലെ ആയുധമാക്കി ഉപയോഗിക്കാനുള്ള ശ്രമമാണ് നടന്നതെന്നും മന്ത്രി പറഞ്ഞു. അതേസമയം, വനം മന്ത്രിയുടെ പ്രസ്തവാനയിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചെന്നും അതിനുപിന്നാലെയാണ് മന്ത്രി നിലപാട് മാറ്റി രംഗത്തെത്തിയതെന്ന് വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്തരം വാർത്തകളെല്ലാം മന്ത്രി ശശീന്ദ്രൻ തള്ളി.
അതേസമയം, ശശീന്ദ്രന്റെ പ്രസ്താവനയെ രാഷ്ട്രീയായുധമാക്കുകയാണ് യു.ഡി.എഫും ബി.ജെ.പി.യും. വനംമന്ത്രിയുടേത് ഹീനമായ വൃത്തികെട്ട ആരോപണമാണെന്നും അതിന് കുടപിടിക്കുകയാണ് എം വി ഗോവിന്ദനെന്നും സതീശൻ പറഞ്ഞു. വന്യജീവി അക്രമണങ്ങളിൽ നിഷ്‌ക്രിയനായി ഇരിക്കുന്ന വനംമന്ത്രിയാണ് ഗൂഢാലോചന ആരോപിക്കുന്നത് എന്നും അദ്ദേഹം രാജിവെക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. മരിച്ച വിദ്യാർഥിയുടെ വീട് പ്രതിപക്ഷ നേതാവ് ഇന്ന് സന്ദർശിച്ചിരുന്നു.
Read More
ആശുപത്രി കിടക്കയിൽ നിന്നെത്തി; പിതാവിനെ അവസാനമായി കണ്ട് ഷൈൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.