/indian-express-malayalam/media/media_files/2025/06/09/kKunLsDTKESkOLjqQire.jpg)
ആശൂപത്രി കിടക്കയിൽ നിന്നെത്തി; പിതാവിനെ അവസാനമായി കണ്ട് ഷൈൻ
Shine Tom Chacko Accident: തൃശൂർ: ആശുപത്രി കിടക്കയിൽ നിന്നെത്തി ഷൈൻ ടോം ചാക്കോ തന്റെ പിതാവിനെ അവസാനമായി കണ്ടു. ഇനി ആ മുഖം തനിക്കൊപ്പമില്ലെന്ന് യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ പൊട്ടികരയുന്ന ഷൈനിനെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കണമെന്ന് അറിയില്ലായിരുന്നു കണ്ടുനിന്നവർക്ക്.
തന്റെ ഭർത്താവ് ഇനിയൊപ്പമില്ലെന്ന് യാഥാർഥ്യം ഷൈനിന്റെ മാതാവ് മരിയ അറിയുന്നത് ഇന്ന് രാവിലെയാണ്. ആശുപത്രി കിടക്കയിൽ നിന്ന് സ്‌ട്രെച്ചറിൽ എത്തിച്ച മരിയയുടെ കരച്ചിൽ കണ്ടുനിന്നവർക്കും തീരാനൊമ്പരമായി.
ഞായറാഴ്ച രാത്രി തൃശൂർ മുണ്ടൂരിലെ വീട്ടിലെത്തിച്ച ഷൈൻ ടോം ചാക്കോയുടെ പിതാവ് സി.പി. ചാക്കോയുടെ മൃതദേഹത്തിൽ നിരവധി പേരാണ് അന്തിമോപചാരം അർപ്പിച്ചത്. വീട്ടിലെ ചടങ്ങുകൾ പൂർത്തിയാക്കി മുണ്ടൂർ പരികർമ്മല മാതാ പള്ളി സെമിത്തേരിയിലാണ് സംസ്‌കാര ചടങ്ങുകൾ പൂർത്തിയാക്കിയത്.
Also Read: ഷൈനിന്റെ ആരോഗ്യനില തൃപ്തികരം, പിതാവ് മരിച്ചത് അമ്മയെ അറിയിച്ചിട്ടില്ല: സുരേഷ് ഗോപി
കുടുംബത്തോടൊപ്പമുള്ള യാത്രയ്ക്കിടെ തമിഴ്‌നാട് സേലം ധർമപുരിയിലുണ്ടായ വാഹനാപകടത്തിലാണ് സിപി ചാക്കോ മരിച്ചത്.ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് പോയതാണ് കുടുംബം. ഇതിനിടയിലാണ് ധർമപുരിയിൽ വെച്ച് കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിച്ച് അപകടം.അപകടത്തിൽ സി.പി. ചാക്കോ തൽക്ഷണം മരിച്ചു.
Also Read:ഷൈൻ ടോം ചാക്കോ ചികിത്സയിൽ തുടരുന്നു, പിതാവിന്‍റെ സംസ്കാരം പിന്നീട്
അപകടത്തിൽ നടൻ ഷൈൻ ടോം ചാക്കോയുടെ എല്ലുകൾക്ക് പൊട്ടൽ സംഭവിച്ചിരുന്നു. ഇടുപ്പെല്ലിന് പരുക്കേറ്റ് അമ്മയും ആശുപത്രിയിൽ ചികിത്സയിലാണുള്ളത്. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം ഷൈനിനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് തീരുമാനം.ഷൈനിനൊപ്പം പിതാവ് ചാക്കോ (73), അമ്മ മരിയ (68), സഹോദരൻ ജോ ജോൺ (39), ഡ്രൈവർ അനീഷ് (42) എന്നിവരാണ് വാഹനത്തിലുണ്ടായിരുന്നത്.
ഷൈൻ ടോം ചാക്കോയെന്ന് നടന് എന്നും പ്രചോദനവും പിന്തുണയുമായിരുന്നു പിതാവ്. സംവിധായകൻ കമലുമായി സി.പി.ചാക്കോയ്ക്ക് ഉണ്ടായിരുന്ന ബന്ധമാണ് ഷൈനിന് സിനിമയിലേക്കുള്ള വഴി തെളിച്ചതും. ഷൈനിനെതിരെ വിവാദങ്ങൾ ഉണ്ടായപ്പോഴും മകന് പൂർണ പിന്തുണയുമായി പിതാവ് ഒപ്പമുണ്ടായിരുന്നു. അടുത്തിടെ ഷൈനിനൊപ്പം അദ്ദേഹം പങ്കെടുത്ത ചില അഭിമുഖങ്ങൾ ഏറെ ശ്രദ്ധ നേടിയിരുന്നു.
Read More
ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.