scorecardresearch

Shine Tom Chacko Accident: ഷൈനിന്റെ ആരോഗ്യനില തൃപ്തികരം, പിതാവ് മരിച്ചത് അമ്മയെ അറിയിച്ചിട്ടില്ല: സുരേഷ് ഗോപി

Shine Tom Chacko Accident: തമിഴ്‌നാട് സേലം, ധർമപുരിയിൽ വെച്ചാണ് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്

Shine Tom Chacko Accident: തമിഴ്‌നാട് സേലം, ധർമപുരിയിൽ വെച്ചാണ് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്

author-image
WebDesk
New Update
shine accident

ഷൈനിനെ സന്ദർശിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

Shine Tom Chacko Accident: തൃശൂർ: വാഹാനപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ഷൈൻ ടോം ചാക്കോയെയും അമ്മയെയും സന്ദർശിച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഷൈനിന്റെ ആരോഗ്യസ്ഥിതിയിൽ ആശങ്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് സുരേഷ് ഗോപി പറഞ്ഞു. ആശുപത്രിയിലെത്തിയതിന് ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertisment

Also Read: ഷൈൻ ടോം ചാക്കോ ചികിത്സയിൽ തുടരുന്നു, പിതാവിന്‍റെ സംസ്കാരം പിന്നീട്

ഷൈനിന്റെ പിതാവിന്റെ സംസ്‌കാരം ബന്ധുക്കൾ ചേർന്ന് തീരുമാനിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു. "ഇന്ന് രാത്രിയോടെ ഷൈനിന്റെ വിദേശത്തുള്ള ചേച്ചിമാർ രണ്ടു പേരും നാട്ടിലെത്തും. അവർക്ക് അച്ഛന്റെ കൂടെ കുറച്ചു സമയം ഇരിക്കണം. നാളെ ഉച്ചയോടെ ബന്ധുക്കളുമായി ആലോചിച്ച ശേഷം പിതാവിന്റെ സംസ്‌കാരം തീരുമാനിക്കും. ഷൈന്റെ പിതാവ് മരിച്ച വിവരം അമ്മയെ അറിയിച്ചിട്ടില്ല. അമ്മയ്ക്കിപ്പോൾ കുഴപ്പമില്ല".-സുരേഷ് ഗോപി പറഞ്ഞു. 

Also Read:  ഞങ്ങളുടെ ബസ്സ് അപകടത്തിൽ പെട്ടതും ഇതേ സ്ഥലത്ത്; ഒരാൾ മരിച്ചു: നടി സ്നേഹ

Advertisment

"ഷൈന്റെ കാര്യത്തിലും ആശങ്കപ്പെടാനൊന്നുമില്ല. സർജറി ഇന്നുണ്ടാകില്ല, ചടങ്ങ് കഴിഞ്ഞ് മതിയെന്നാണ് പറഞ്ഞിരിക്കുന്നത്. കാറിന്റെ പിറകിലുണ്ടായിരുന്നവർ ഉറങ്ങുകയായിരുന്നു. ലോറിയിൽ ഇടിച്ച ശേഷം സ്റ്റിയറിങ് ലോക്കായി ബാക്കിലേക്ക് ഇടിച്ചു കയറിയതാണെന്നാണ് കരുതുന്നത്. മുൻസീറ്റിലിരുന്ന രണ്ട് പേർക്കും ഒരു കുഴപ്പവുമില്ല. പിറകിലിരുന്ന മൂന്ന് പേർക്കാണ് പ്രശ്‌നമായത്" - സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

Also Read: ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം

സേലം ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സകൾക്ക് ശേഷം വിദഗ്ധ ചികിത്സയ്ക്കായി ഷൈൻ ടോം ചാക്കോ, അമ്മ മരിയ എന്നിവരെ ഇന്നലെയാണ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചത്. ഷൈനിന്റെ ഇടതുകൈക്ക് പൊട്ടലുണ്ട്. വാഹാനപകടത്തിൽ  തലക്ക് ഗുരുതര പരിക്കേറ്റ ഷൈനിന്റെ പിതാവ് സി.പി ചാക്കോ (ബെന്നി) മരിച്ചിരുന്നു. വെള്ളിയാഴ്ച രാത്രിയോടെ തന്നെ മൃതദേഹവും നാട്ടിലെത്തിച്ചു.

തമിഴ്‌നാട് സേലം, ധർമപുരിയിൽ വെച്ചാണ് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയുമായി കൂട്ടിയിടിച്ച് അപകടം ഉണ്ടാകുന്നത്. ഷൈൻ ടോമിനും അച്ഛനുമൊപ്പം അമ്മയും സഹോദരനും സഹായിയും കാറിൽ ഉണ്ടായിരുന്നു. അപകടം നടന്ന ഉടനെ തന്നെ പൊലീസും നാട്ടുകാരും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി. ആശുപത്രിയിലെത്തിക്കുന്നതിന് മുമ്പ് തന്നെ ഷൈനിന്റെ പിതാവിന്റെ മരണം സംഭവിച്ചിരുന്നു. ഷൈനിന്റെ ചികിത്സയ്ക്കായി തൊടുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. 

Read More

ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല

Accident Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: