scorecardresearch

Shine Tom Chacko Accident: ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല

Shine Tom Chacko Accident: ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്

Shine Tom Chacko Accident: ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും ഡ്രൈവറും കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Shine Tom Chacko, Accident

ഷൈൻ ടോം ചാക്കോയും കുടുംബവും (കടപ്പാട്- ഫെയ്സ് ബുക്ക്/ഷൈൻ ടോം ചാക്കോ)

Shine Tom Chacko Accident: കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയ്ക്ക് പ്രതിസന്ധികൾ പുതുമയുള്ളതല്ല. ഏത് പ്രതിസന്ധിയിലും ഷൈൻ ടോം ചാക്കോയ്ക്ക് കരുത്തായി നിന്നിട്ടുള്ളത് അദ്ദേഹത്തിന്റെ കുടുംബമാണ്. ആരോപണങ്ങൾ ഒന്നൊഴിയാതെ വന്നപ്പോഴും മകനെ കുടുക്കാനുള്ള ചിലരുടെ ശ്രമമാണ് ഇതിനുപിന്നില്ലെന്നാണ് എക്കാലവും ആ കുടുംബം പറഞ്ഞിട്ടുള്ളത്. ഇപ്പോൾ, ഷൈനിന്റെ ചികിത്സയ്ക്കായുള്ള യാത്രയ്ക്കിടയിലാണ് അദ്ദേഹത്തിന് തന്റെ പ്രിയപ്പെട്ട പിതാവിനെ നഷ്ടമാകുന്നതും. 

ഡാഡിയല്ല, ഞാനവന്റെ മാനേജർ

Advertisment

മകന്റെ വളർച്ചയിൽ ഏറെ അഭിമാനിച്ച ഒരു പിതാവാണ്  സജി ചാക്കോ. ഷൈനിന്റെ പേരിൽ ആരോപണങ്ങൾ ഉയർന്നുവന്നപ്പോൾ നിയമപോരാട്ടത്തിന് മുൻപന്തിയിൽ തന്നെയുണ്ടായിരുന്നു സജി. ഷൈൻ ടോം ചാക്കോയെന്ന് നടനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ ആ പിതാവ് വഹിച്ച പങ്ക് ചെറുതല്ല. 

Also Read: ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു

കുടുംബത്തെ സ്‌നേഹിക്കുന്നതിൽ ഷൈൻ എന്നും മുൻപിലാണെന്നാണ് സജി ചാക്കോ അടുത്തിടെ ഒരഭിമുഖത്തിൽ പറഞ്ഞിട്ടുള്ളത്. ഷൈനിന്റെ ഡാഡിയാണെങ്കിലും പലപ്പോഴും ഞാൻ ഷെനിന്റെ മാനേജർ കൂടി ആണെന്ന് ചാക്കോ പറഞ്ഞിരുന്നു. കരിയറിൽ ഷൈൻ മുന്നോട്ടുപോകുമ്പോൾ അവനെ തളർത്താനാണ് പലരും ശ്രമിച്ചിട്ടുള്ളത്. -സജി ചാക്കോ അഭിമുഖത്തിൽ പറഞ്ഞു. 

Advertisment

ഷൈനിന്റെ സിനിമയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നതും ചാക്കോ ആയിരുന്നു. ഈ അടുത്താണ് സിനിമയുടെ പ്രൊഡക്ഷൻ കൂടി ഷൈനിന്റെ നേതൃത്വത്തിൽ തുടങ്ങിയത് അതിനും മേൽനോട്ടം വഹിച്ചതും ചാക്കോ ആയിരുന്നു.

സിനിമയിലേക്ക് ഷൈനിന് പ്രവേശനം ലഭിക്കാൻ കാരണമായതും പിതാവാണ്. ഷൈനിൻറെ പിതാവിനെ പരിചയമുള്ളയാളായിരുന്നു സംവിധായകൻ കമൽ. ഈ വഴിയാണ് ഷൈൻ കമൽ ചിത്രത്തിൽ സംവിധാന സഹായിയായി സിനിമയിലേക്ക് പ്രവേശിക്കുന്നത്. 

വാഹനാപകടം ഇന്ന് രാവിലെ 

ഷൈനും കുടുംബവും തൊടുപുഴയിൽ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രയ്ക്കിടയിൽ സേലം ധർമപുരിയിൽ വെച്ചാണ് അപകടം. കർണാടക രജിസ്‌ട്രേഷനിലുള്ള ലോറിയും ഇവർ സഞ്ചരിച്ചിരുന്ന കാറും ഇടിച്ചാണ് അപകടം. അപകടത്തിൽ ഷൈനിന്റെ അച്ഛൻ സിബി ചാക്കോ തൽക്ഷണം മരിച്ചു. 

Also Read:ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം

ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും ഡ്രൈവറും  കാറിൽ ഉണ്ടായിരുന്നു. കാറിന്റെ മധ്യഭാഗത്തായിരുന്നു സിബി ചാക്കോയും ഭാര്യയും ഇരുന്നിരുന്നത്. ഷൈനിന്റെ കൈയ്ക്കാണ് പരിക്കേറ്റത്. അമ്മയുടെയും സഹോദരന്റെയും പരിക്ക് നിസാരമാണെന്നാണ് വിവരം. മൂവരും ധർമ്മപുരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Also Read: പണമില്ല; ജനങ്ങളിൽ നിന്ന് സംഭാവന തേടി അൻവർ

അതേസമയം, ഷൈൻ ടോം ചാക്കോയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ പറഞ്ഞു. അപകടത്തിൽ നടന് കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. ശസ്ത്രക്രിയ ആവശ്യമാണെന്നാണ് ഡോക്ടർമാർ പറയുന്നത്. അപകടം നടക്കുമ്പോൾ പിൻസീറ്റിലിരുന്ന് ഉറങ്ങുകയായിരുന്നു ഷൈൻ. അമ്മയ്ക്കും സഹോദരനും ഡ്രൈവർക്കും പരിക്കേറ്റിട്ടുണ്ട്. 

Read More

കോൺഗ്രസിന്റെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണ പിള്ള ഇനി ഓർമ

Shine Tom Chacko Accident

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: