/indian-express-malayalam/media/media_files/2025/06/06/gy7iJm3mKlnFX2ELryYl.jpg)
ഇന്നു രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം
സേലം: നടൻ ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ സേലം- ബെംഗളൂരു ദേശീയ പാതയിൽവച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷൈനിന്റെ പിതാവ് ചാക്കോ അപകടത്തിൽ മരിച്ചു.
ഷൈനിന്റെ കൈയ്ക്കാണ് പരുക്കേറ്റത്. ഷൈനും, പിതാവും, മാതാവും, സഹോദരനും, ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: കഞ്ചാവ് കേസ്: യു പ്രതിഭയുടെ മകൻ അടക്കമുള്ളവരെ ഒഴിവാക്കി കുറ്റപത്രം
ഇന്നു രാവിലെ 6 മണിയോടുകൂടിയായിരുന്നു അപകടം. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്.
Also Read: ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം
ഷൈന്‍ ടോം ചാക്കോ കാറിന്റെ പിന്നില്‍ കിടന്നുറങ്ങുകയായിരുന്നു. അപകടത്തില്‍ ഷൈന്‍ ടോം ചാക്കോയുടെ വലതു കൈ ഒടിഞ്ഞു. നടനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും. ഷൈനിന്റെ അമ്മയ്ക്കും സഹോദരനും സഹായിക്കും കാര്യമായ പരിക്കുകളില്ലെന്നാണ് വിവരം.
അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സ്ഥലത്തെത്തിയ പോലീസ് പരിശോധന ആരംഭിച്ചു. അപകടത്തിൻ്റെ കാരണം കണ്ടെത്താനുള്ള പരിശോധന പോലീസ് ആരംഭിച്ചു.ഷൈനിൻ്റെ പിതാവിൻ്റെ മൃതദേഹം തൃശൂരിൽ എത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
മൃതദേഹം വൈകാതെ വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു. ലോറി ഡ്രൈവറെ പോലീസ് കസ്റ്റഡിയിലെടുത്തു. ഡ്രൈവറുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചോ എന്നതടക്കമുള്ള വിവരങ്ങൾ പോലീസ് അന്വേഷിക്കുന്നുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.