scorecardresearch

Kochi Ship Accident: കാൽസ്യം കാർബൈഡ് മുതൽ തേങ്ങ വരെ; കണ്ടെയ്‌നറുകളിലെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ

Kochi Ship Accident: കപ്പലിലെ നാല് കണ്ടെയ്‌നറുകളിൽ കശുവണ്ടിയാണ് ഉള്ളത്. ഇവ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളുടെ പുറത്ത് ക്യാഷ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 46 കണ്ടെയ്‌നറിൽ തേങ്ങയാണ് സൂക്ഷിച്ചിരിക്കുന്നത്

Kochi Ship Accident: കപ്പലിലെ നാല് കണ്ടെയ്‌നറുകളിൽ കശുവണ്ടിയാണ് ഉള്ളത്. ഇവ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളുടെ പുറത്ത് ക്യാഷ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 46 കണ്ടെയ്‌നറിൽ തേങ്ങയാണ് സൂക്ഷിച്ചിരിക്കുന്നത്

author-image
WebDesk
New Update
news

കണ്ടെയ്‌നറുകളിലെ വിശദാംശങ്ങൾ പുറത്തുവിട്ട് സർക്കാർ

Kochi Ship Accident: കൊച്ചി: കൊച്ചി തീരത്തിനടുത്ത് അറബിക്കടലിൽ മുങ്ങിയ കപ്പലിലെ കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്ന സാധനങ്ങളുടെ പട്ടിക പുറത്തുവിട്ട് സർക്കാർ. ചരക്കുകപ്പിലിൽ ഉണ്ടായിരുന്ന 13 കണ്ടെയ്‌നറുകളിൽ കാൽസ്യം കാർബൈഡായിരുന്നുവെന്ന് സർക്കാർ സ്ഥിരീകരിച്ചു. വെള്ളത്തിൽ കാൽസ്യം കാർബൈഡ് പടർന്നാൽ വേഗത്തിൽ തീപിടിക്കുന്ന അസറ്റലിൻ വാതകമായി ഇത് മാറും. ഇവയിൽ എട്ട് എണ്ണം കപ്പലിന്റെ അകത്തെ അറയിലാണ്. ബാക്കിയുള്ള കണ്ടെയ്‌നറുകൾ പുറത്തുമാണ് സൂക്ഷിച്ചിരുന്നത്. 

Advertisment

Also Read: കൊച്ചി കപ്പൽ അപകടത്തിന്റെ വിവരങ്ങൾ ജനങ്ങൾ അറിയണം: സർക്കാരിനോട് ഹൈക്കോടതി

കപ്പലിലെ നാല് കണ്ടെയ്‌നറുകളിൽ കശുവണ്ടിയാണ് ഉള്ളത്. ഇവ സൂക്ഷിച്ചിരുന്ന കണ്ടെയ്‌നറുകളുടെ പുറത്ത് ക്യാഷ് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. 46 കണ്ടെയ്‌നറിൽ തേങ്ങയാണ് സൂക്ഷിച്ചിരിക്കുന്നത്.  87 കണ്ടെയ്‌നറിൽ തടിയുമായിരുന്നു എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്. കപ്പലിലുണ്ടായിരുന്ന 640 കണ്ടെയ്‌നറുകളിൽ 13 എണ്ണത്തിൽ അപകടകരമായ വസ്തുക്കളാണെന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. കപ്പൽ പൂർണമായി മുങ്ങിയതോടെ കണ്ടെയ്‌നറുകൾ സംസ്ഥാനത്തിൻറെ തെക്കൻ തീരങ്ങളിൽ പലയിടത്തായി അടിഞ്ഞിരുന്നു.

Also Read: കൊച്ചി കപ്പൽ അപകടം; കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അടിത്തട്ടിൽ മാപ്പിങ് നടത്തും

Advertisment

നേരത്തെ, ചരക്കുകപ്പലിലെ കണ്ടെയ്നറുകളിലെ വസ്തുക്കൾ എന്തായിരുന്നുവെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.  മുങ്ങിയ കണ്ടെയ്നറുകൾ മൂലമുള്ള പാരിസ്ഥിതിക പരിണിതഫലങ്ങൾ എന്താകുമെന്നും കോടതി ചോദിച്ചു. പൊതു ഇടങ്ങളിലും വിവരങ്ങൾ ലഭ്യമാക്കാനാണ് ഹൈക്കോടതി സർക്കാരിന് നിർദേശം നൽകിയത്.

Also Read: കൊച്ചി കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചു

മെയ് 25 ലെ കപ്പൽ അപകടത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും, ചരക്ക് വിശദാംശങ്ങൾ, എണ്ണ ചോർച്ച, പാരിസ്ഥിതിക ആഘാതം തുടങ്ങിയവ ഉൾപ്പെടെ, പൊതുസമൂഹത്തിന് മുന്നിൽ പ്രസിദ്ധീകരിക്കാൻ ചീഫ് ജസ്റ്റിസ് നിതിൻ ജാംദാർ, ജസ്റ്റിസ് ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിനോട് ആവശ്യപ്പെട്ടത്. ഇതിനുപിന്നാലെയാണ് കണ്ടെയ്‌നറുകളിൽ ഉണ്ടായിരുന്ന വസ്തുക്കളുടെ വിവരങ്ങൾ സർക്കാർ പുറത്തുവിടുന്നത്. 

മെയ് 25-നാണ് കേരളതീരത്തുനിന്ന് 14.6 നോട്ടിക്കൽ മൈൽ അകലെ അറബിക്കടലിൽ എം.എസ്.സി. എൽസ - 3 എന്ന ലൈബീരിയൻ ചരക്കുകപ്പൽ അപകടത്തിൽപ്പെട്ടത്. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ചരക്കുകപ്പൽ അറബിക്കടലിൽ മുങ്ങിയത്.

Read More

കൊച്ചി കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

Ship Kochi

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: