/indian-express-malayalam/media/media_files/2025/05/27/tSJR93rhMZTIvuIULKkl.jpg)
കൊച്ചിയിൽ അപകടത്തിൽപ്പെട്ട ചരക്കുകപ്പൽ
Kochi Ship Accident Updates: കൊച്ചി: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ ചരക്കുകപ്പലിന്റെ അവശിഷ്ടങ്ങളും മുങ്ങിയ കണ്ടെയ്‌നറുകൾ കണ്ടെത്താനും കടലിന്റെ അടിത്തട്ടിൽ മാപ്പിങ് നടത്തും. നിരവധി കണ്ടെയ്നറുകൾ ഇപ്പോഴും കണ്ടുകിട്ടാത്തതിനാലും എണ്ണ മലിനീകരണവും പ്ലാസ്റ്റിക് പെല്ലറ്റുകളുടെ വ്യാപകമായ വ്യാപനവും സംബന്ധിച്ചുള്ള ആശങ്കകൾ വർധിക്കുന്നതിനാലുമാണ് ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് മാപ്പിങ്ങിനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്.
Also Read: കൊച്ചി കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചു
കാണാതായ ചരക്കുകൾ വീണ്ടെടുക്കുന്നതിനും സമുദ്ര പാരിസ്ഥിതിക ആശങ്കകൾ പരിഹരിക്കുന്നതിനുമുള്ള ശ്രമത്തിന്റെ ഭാഗമായാണ് അടിത്തട്ടിൽ മാപ്പിങ് നടത്തുന്നത്. മൾട്ടി-ബീം സർവേ സംവിധാനം ഉപയോഗിച്ച് വെള്ളത്തിൽ മുങ്ങിയ കണ്ടെയ്‌നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനുള്ള ഈ സംരംഭം കേന്ദ്ര തുറമുഖ, ഷിപ്പിങ് മന്ത്രാലയത്തിന് കീഴിലുള്ള ഡിജി ഷിപ്പിങ് ആയിരിക്കും നടത്തുക.
Also Read: കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടുത്തം
കണ്ടെയ്നറുകൾ വീണ്ടെടുക്കുന്നതിനും എണ്ണ നീക്കം ചെയ്യുന്നതിനും സമുദ്ര, പരിസ്ഥിതി മലിനീകരണം തടയുന്നതിനുമായി കപ്പൽകമ്പനി ഇതിനകം ടി അൻഡ് ടി സാൽവേജ് എന്ന സ്ഥാപനത്തെ നിയമിച്ചിട്ടുണ്ട്. കണ്ടെയ്നറുകൾ വീണ്ടെടുക്കുന്നതിന് സഹായിക്കുന്നതിനായി ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള സാച്ചുറേഷൻ ഡൈവേഴ്സ് ഉൾപ്പെടെയുള്ള മുങ്ങൽ വിദഗ്ധരുടെ സംഘത്തെ കമ്പനി സജ്ജമാക്കിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
Also Read: കൊച്ചി കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു
കണ്ടെയ്‌നർ അവശിഷ്ടങ്ങൾ കണ്ടെത്തുന്നതിനായി വിശദമായ കടൽത്തട്ട് മാപ്പിങ് നടത്തുന്നതിന് വാട്ടർ ലില്ലി എന്ന ടോ കപ്പലിൽ മൾട്ടിബീം സർവേ സിസ്റ്റം സജ്ജീകരിച്ചിട്ടുണ്ട്. ഇതിനുപുറമെ, സീമാക് എന്ന കപ്പൽ ഡൈവിങ് പ്രവർത്തനങ്ങൾക്ക് സഹായിക്കും.
മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും ആറ് കിലോ അരിയും
കൊച്ചി തീരത്തുണ്ടായ കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്ക് ധനസഹായം വിതരണം ചെയ്യുന്നതിനായി പണം അനുവദിച്ച് സംസ്ഥാന സർക്കാർ. സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്ന് പത്ത് കോടിയിലേറെ രൂപയാണ് അനുവദിച്ചത്. കപ്പൽ അപകടത്തെ തുടർന്ന് ഉപജീവനം ബുദ്ധിമുട്ടിലായ മത്സ്യത്തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക.
Also Read:കൊച്ചി കപ്പൽ അപകടം; കപ്പലിലെ വാൽവിന് തകരാറുണ്ടായി, ഭാരസന്തുലനം തെറ്റിയത് അപകടകാരണം
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലുള്ള മത്സ്യത്തൊഴിലാളികൾക്കാണ് സഹായം ലഭിക്കുക. ഓരോ കുടുംബത്തിനും ആയിരം രൂപയും ആറ് കിലോ അരിയും നൽകും. 78,498 മത്സ്യത്തൊഴിലാളികൾക്കും 27020 അനുബന്ധ തൊഴിലാളികൾക്കുമാണ് സഹായം.
Read More
അന്തരീക്ഷം പരക്കെ മാറുമെന്ന് മുന്നറിയിപ്പ്; ഇന്ന് ഏഴിടത്ത് യെല്ലോ അലർട്ട്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.