/indian-express-malayalam/media/media_files/weather-today-04.jpg)
Kerala Rain Upadtes
Kerala Rain Updates: കൊച്ചി: സംസ്ഥാനത്ത് അടുത്ത് നാലുദിവസം മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. ഏഴ് ജില്ലകളിലാണ് ബുധനാഴ്ച മുന്നറിയിപ്പുകൾ നൽകിയിട്ടുള്ളത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.
Also Read:സംസ്ഥാനത്ത് മഴ തുടരും; മൂന്നു ദിവസത്തേക്കുകൂടി മുന്നറിയിപ്പ്
ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. ഇരുപത്തിനാല് മണിക്കൂറിൽ, 64.5 മില്ലിമീറ്റർ മുതൽ 115.5മില്ലി മീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. ചില ഇടങ്ങളിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.
മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രതാ നിർദേശം
കേരള-കർണാടക- ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് നിരോധനം ഏർപ്പെടുത്തി. കേരള-കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിലും കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു.
Also Read:കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം
തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്നുള്ള മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, വടക്കൻ തമിഴ്‌നാട് തീരം, തെക്കൻ ആന്ധ്രാ തീരം എന്നിവടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 55 കിലോമീറ്റർ വരെ വേഗത്തിലുള്ള കാറ്റിനും മോശം കാലാവസ്ഥയ്ക്കുമുള്ള സാധ്യതയുണ്ട്.
പൂമല ഡാമിന്റെ ഷട്ടർ തുറക്കും
ശക്തമായ മഴയെത്തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ മുളങ്കുന്നത്തുകാവ് പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന പൂമല ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യതയുള്ളതിനാൽ മലവായ തോടിന്റെ ഇരുവശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്‌സണായ ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ അറിയിച്ചു. 29 അടിയാണ് ഡാമിന്റെ പരമാവധി ജലനിരപ്പ്. ജലനിരപ്പ് 27 അടിയായി ഉയർന്ന സാഹചര്യത്തിലാണ് ഒന്നാംഘട്ട ജാഗ്രതാ നിർദ്ദേശം നൽകിയത്. ജലനിരപ്പ് 28 അടിയായാൽ ഷട്ടറുകൾ അടിയന്തരമായി തുറന്ന് നിശ്ചിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കും.
Also Read:വീണ്ടും ഓൺലൈൻ അറസ്റ്റ് തട്ടിപ്പ്; തൃശൂരിൽ വീട്ടമ്മയ്ക്ക് പണം നഷ്ടമായി
പൂമല ഡാമിലെ അധികജലം പുറത്തേക്ക് ഒഴുക്കുമ്പോൾ മലവായ് തോട്, പുഴയ്ക്കൽ തോട് എന്നിവിടങ്ങളിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങളും കുട്ടികളും തോട്ടിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. പുഴയിൽ മത്സ്യ ബന്ധനത്തിന് കർശന നിയന്ത്രണം ഏർപ്പെടുത്തുന്നതിനായി ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ നടപടികൾ സ്വീകരിക്കണം.
അപകടസാഹചര്യം നേരിടുന്നതിനാവശ്യമായ തയ്യാറെടുപ്പുകൾ ജില്ലാ ഫയർ ഓഫീസർ സ്വീകരിക്കണം. പൂമല ഡാമിലെ ജലനിരപ്പിന്റെ തോത് ഓരോ മണിക്കൂർ ഇടവേളകളിലും ജില്ലാ അടിയന്തരഘട്ട കാര്യനിർവ്വഹണകേന്ദ്രത്തിൽ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ, തൃശൂർ മൈനർ ഇറിഗേഷൻ ഡിവിഷൻ റിപ്പോർട്ട് ചെയ്യേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു.
മുല്ലപ്പെരിയാറിൽ ജലനിരപ്പ് 130 അടി പിന്നിട്ടു
മുല്ലപ്പെരിയാർ മേൽ നോട്ട സമിതി രൂപീകരിച്ച ഉപസമിതി അണക്കെട്ടിൽ പരിശോധന നടത്തി.ചെയർമാൻ ഗിരിധറിൻ്റെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് അണക്കെട്ടിലെത്തി സ്ഥിതിഗതികൾ പരിശോധിച്ചത്.
ജലനിരപ്പ് 130 അടി പിന്നിട്ട സാഹചര്യത്തിൽ അണക്കെട്ടിൽ സ്വീകരിക്കേണ്ട സുരക്ഷാ ക്രമീകരണങ്ങളെയും മുൻകരുതൽ നടപടികളെയും കുറിച്ച് സമിതി വിലയിരുത്തി. സ്പിൽവേയിലെ മൂന്ന് ഷട്ടറുകൾ ഉയർത്തി പരിശോധിച്ചു. പരിശോധനയുടെ റിപ്പോർട്ട് മേൽനോട്ട സമിതിക്ക് സമർപ്പിക്കും.
Read More
നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.