/indian-express-malayalam/media/media_files/DUBaUGrGFdAueehwhTwD.jpg)
പി.വി.അൻവർ
Nilambur By-Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. അന്‍വര്‍ നല്‍കിയിരുന്ന രണ്ട് സെറ്റ് നാമനിര്‍ദേശപത്രികകളില്‍ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ തള്ളി. തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി നല്‍കിയ പത്രികയാണ് തള്ളിയത്.
തൃണമൂല്‍ കോണ്‍ഗ്രസ് കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷന്‍ പത്രിക തള്ളിയത്. തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളിലുള്ള ഒരു സംസ്ഥാന പാര്‍ട്ടി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിഗണിക്കുന്നത്. ഒരു ദേശീയ പാര്‍ട്ടി അല്ലാത്തതിനാൽ നാമനിര്‍ദേശ പത്രികയിൽ മണ്ഡലത്തിലെ 10 പേരുടെ ഒപ്പ് വേണമെന്ന് ചട്ടം പറയുന്നു. എന്നാൽ, അൻവറിന്റെ പത്രികയിൽ ഒരാളുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലെ സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.
Also Read: സ്ഥാനാർത്ഥികളിൽ സമ്പന്നൻ അൻവർ; ആസ്തി 52.21 കോടി, കടബാധ്യത 20.60 കോടി
അതേസമയം, സ്വതന്ത്ര സ്ഥാനാർത്ഥിയായുള്ള പത്രിക സ്വീകരിച്ചതിനാൽ, ആ നിലയിൽ അൻവറിന് മത്സരിക്കാം. അന്‍വറിന്‍റെ അഭിഭാഷകര്‍ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുമായി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ഈ ശ്രമം വിജയിച്ചില്ലെങ്കിൽ അന്‍വര്‍ സ്വതന്ത്രനായി നിലമ്പൂരിൽ മത്സരിക്കേണ്ടി വരും.
നിലമ്പൂരിൽ ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ജൂൺ 2 ആണ്. ജൂൺ മൂന്നിന് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ 5 ആണ്.
അതേസമയം, പി.വി. അൻവറിന് പിന്തുണ നൽകില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. നേരത്തെ അൻവറിന് പിന്തുണ നൽകാൻ സംസ്ഥാന കമ്മറ്റി തീരുമാനിച്ചിരുന്നു. എന്നാൽ തത്കാലം ആർക്കും പിന്തുണ നൽകേണ്ടെന്ന് കേന്ദ്ര കമ്മറ്റി നിലപാട് സ്വീകരിക്കുകയായിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.