scorecardresearch

Nilambur By-Election: നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകൾ കൈയിലുണ്ട്, വേണ്ടിവന്നാൽ ടിവി വച്ച് കാണിക്കും: പി.വി.അൻവർ

വി.ഡി.സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും

വി.ഡി.സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകും

author-image
WebDesk
New Update
news

പി.വി.അൻവർ

മലപ്പുറം: ഭരണ, പ്രതിപക്ഷ നേതാക്കൾക്കെതിരെ ഭീഷണിയുമായി പി.വി.അൻവർ. നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവ് കയ്യിലുണ്ടെന്നും വേണ്ടി വന്നാൽ നിലമ്പൂർ അങ്ങാടിയിൽ ടിവി വെച്ച് കാണിക്കുമെന്നും അൻവർ ഭീഷണിപ്പെടുത്തി. ഇവയൊക്കെ പുറത്തുവിട്ടാൽ അവർക്ക് പിടിച്ചുനിൽക്കാൻ സാധിക്കില്ല. തന്നെ വ്യക്തിഹത്യ നടത്തുന്നതിന് പിന്നിൽ പ്രവർത്തിക്കുന്ന വി.ഡി.സതീശൻ ആയാലും മുഹമ്മദ് റിയാസ് ആയാലും ആര്യാടൻ ഷൗക്കത്ത് ആയാലും തലയിൽ മുണ്ടിട്ട് നിലമ്പൂരിൽനിന്ന് ഓടിയൊളിക്കേണ്ട ഗതികേടുണ്ടാകുമെന്നും അൻവർ പറഞ്ഞു.

Advertisment

നവകേരള സദസിന്റെ പേരിൽ മന്ത്രി മുഹമ്മദ് റിയാസ് കോൺട്രാക്ടർമാരെ ഭീഷണിപ്പെടുത്തി പണം വാങ്ങിക്കൂട്ടി. കരാറുകാരെ ഭീഷണിപ്പെടുത്തുന്ന ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും അൻവർ പറഞ്ഞു. തന്നെ വഞ്ചകനെന്ന് വിളിച്ച മുഖ്യമന്ത്രിക്കുള്ള മറുപടി ചൊവ്വാഴ്ച വാർത്താസമ്മേളനത്തിൽ പറയുമെന്ന് അൻവർ വ്യക്തമാക്കി. 

Also Read: മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും: പി.വി.അൻവർ

നിലമ്പൂരിൽ പുതിയ മുന്നണിയുമായാണ് പി.വി.അൻവർ ഉപതിരഞ്ഞെടുപ്പിനെ നേരിടുന്നത്. ജനകീയ പ്രതിപക്ഷ പ്രതിരോധ മുന്നണിയെന്ന ബാനറിലാണ് അൻവർ മത്സരിക്കുക. തൃണമൂൽ കോൺഗ്രസ് ഈ മുന്നണിയെ പിന്തുണക്കും. മൂന്നാം മുന്നണി രൂപീകരണത്തിന്റെ ഭാഗമായാണ് ഈ നീക്കം. ആംആദ്മി പാർട്ടിയും ഈ മുന്നണിയെ പിന്തുണക്കും. സാമൂഹിക-സാംസ്കാരിക മേഖലയിൽ നിന്നുള്ള സംഘടനകൾ തനിക്ക് പിന്തുണ അറിയിച്ചതായി അൻവർ പറഞ്ഞു.

Advertisment

സിപിഎം സ്വതന്ത്ര എംഎൽഎ പിവി അൻവർ നിലമ്പൂർ നിയോജക മണ്ഡലത്തിൽനിന്നും രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. നിലമ്പൂരിൽ ജൂൺ 19 നാണ് ഉപതിരഞ്ഞെടുപ്പ് നടക്കും. ജൂൺ 23 ന് വോട്ടെണ്ണൽ നടക്കും. 

Read More

By Election Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: