/indian-express-malayalam/media/media_files/2025/05/28/1asgWLsYGotO1SrQTBdx.jpg)
പി.വി.അൻവർ
Nilambur By Election: നിലമ്പൂർ: നിലമ്പൂരിൽ യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരാണ് ജനവികാരമെന്നും അതിനാലാണ് താൻ ഷൗക്കത്തിന്റെ സ്ഥാനാർഥിത്വത്തെ എതിർത്തതെന്നും പി.വി. അൻവർ. തിങ്കളാഴ്ച താൻ നാമനിർദേശ പത്രിക നൽകുമെന്നും അൻവർ പറഞ്ഞു. ഞായറാഴ്ച വാർത്താസമ്മേളനത്തിലാണ് പി.വി. അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി സതീശൻ; അൻവറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റ്
നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് ആവർത്തിച്ച് അൻവർ പിണറായിസത്ത അവസാനിപ്പിക്കാൻ ഷൗക്കത്തിന് കഴിയില്ലെന്നും പറഞ്ഞു. യുഡിഎഫ് അസോസിയേറ്റഡ് മെമ്പർ അംഗീകരിച്ചതാണ്. ആ ചർച്ചയിൽ വിശ്വാസം ഉണ്ടായിരുന്നു. എന്നാൽ സതീശൻ ചർച്ച സതീശൻ നീട്ടിക്കൊണ്ടുപോയി. രാഷ്ട്രീയ മര്യാദപോലും സതീശൻ കാണിച്ചില്ലെന്നും അൻവർ പറഞ്ഞു.
Also Read: നിലമ്പൂരിൽ മോഹൻ ജോർജ് ബി.ജെ.പി. സ്ഥാനാർഥി
" യു.ഡി.എഫ് നേതാക്കളുമായുള്ള ചർച്ചയിൽ ആര്യാടൻ ഷൗക്കത്ത് ജയിക്കില്ലെന്ന് പറഞ്ഞു. ഇവിടെയാണ് തർക്കം തുടങ്ങിയത്. വീണ്ടും ചർച്ച തുടർന്നു. ഉറപ്പുള്ള സീറ്റ് നൽകിയില്ല. യുഡിഎഫ് നേതാക്കളിൽ ചിലരുടെ താല്പര്യം സ്വന്തം വളർച്ചയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര് കൈപ്പൊക്കും എന്നതാണ് ചില യുഡിഎഫ് നേതാക്കൾ നോക്കുന്നത്. അൻവറിന് മുന്നിലുള്ള വാതിൽ അടച്ചുവെന്നാണ് സതീശൻ മണിക്കൂറുകൾക്ക് മുൻപ് മാധ്യമങ്ങളോട് പറഞ്ഞത്. ഇനി ഈ പിണറായിസത്തെ അവസാനിപ്പിക്കാൻ താൻ എന്തുചെയ്യണമെന്നും അൻവർ ചോദിച്ചു.
Also Read: പി.വി. അൻവർ നിലമ്പൂരിൽ മത്സരിക്കും; തൃണമൂൽ ഔദ്യോഗിക ചിഹ്നം അനുവദിച്ചു
താൻ ഇന്നലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞ കുറെ കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതായും അൻവർ പറഞ്ഞു. പിണറായി സർക്കാരിന്റെ മോശപ്പെട്ട പ്രവർത്തനങ്ങളെയും പൊലീസിലെ ആർഎസ്എസ് വത്കരണം ഉൾപ്പടെയുള്ള കാര്യങ്ങളാണ് താൻ എതിർത്തത്. സിപിഎമ്മിന്റെ നയങ്ങൾക്കെതിരായിട്ടാണ് സർക്കാർ പ്രവർത്തിക്കുന്നത്. സഖാക്കൾക്കും ജനങ്ങൾക്കും നീതി ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രാജിവച്ചതെന്നും അൻവർ പറഞ്ഞു.
വേണമെങ്കിൽ രാജിവച്ചപ്പോൾ തന്നെ അൻവർ മത്സരിക്കുമെന്ന് പറയാമായിരുന്നു. എന്നാൽ താൻ കോൺഗ്രസിന് ഒരു വഴി തുറന്നുകൊടുക്കുകയായിരുന്നു. ഇതുമൂലം മലയോരജനത കൈവിട്ട യുഡിഎഫിന് തിരിച്ചുവരാമെന്ന് കരുതിയാണ് വിഎസ് ജോയിയെ സ്ഥാനാർഥിയാക്കാൻ ആവശ്യപ്പെട്ടത്. വിഡി സതീശൻ ഉൾപ്പെടയുള്ള ഹരിത എംഎൽഎമാരാണ് മലയോരജനതയെ കോൺഗ്രസിന് എതിരാക്കിയതെന്നും അൻവർ പറഞ്ഞു. വിഎസ് ജോയി സ്ഥാനാർഥിയായിരുന്നെങ്കിൽ 25,000 വോട്ടിനെങ്കിലും ജയിക്കുമെന്ന് യുഡിഎഫ് നേതാക്കൾ പോലും പറഞ്ഞിട്ടുണ്ടെന്ന് അൻവർ പറഞ്ഞു.
Read More
- നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി
- പ്രചാരണ ചൂടിൽ മുന്നണികൾ; മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ, അൻവറിനെ അനുനയിപ്പിക്കാൻ യു.ഡി.എഫ്
- മഴയിൽ നേരിയ കുറവ്; നാലിടങ്ങളിൽ യെല്ലോ അലർട്ട്: ഏഴ് മരണം
- കൊച്ചി കപ്പൽ അപകടം: കപ്പൽ കമ്പനിയുമായി ചർച്ചയ്ക്ക് മൂന്ന് വിദഗ്ധ സമിതി രൂപവത്കരിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.