scorecardresearch

Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി

Nilambur By-Election: രാവിലെയാണ് യു.ഡി.എഫ്. പ്രവർത്തകർക്കൊപ്പം എത്തി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉച്ചയോടെ നിലമ്പൂരിലെത്തിയ എം.സ്വരാജിന് ഗംഭീര സ്വീകരണമാണ് എൽ.ഡി.എഫ്. പ്രവർത്തകർ നൽകിയത്.

Nilambur By-Election: രാവിലെയാണ് യു.ഡി.എഫ്. പ്രവർത്തകർക്കൊപ്പം എത്തി ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക സമർപ്പിച്ചത്. ഉച്ചയോടെ നിലമ്പൂരിലെത്തിയ എം.സ്വരാജിന് ഗംഭീര സ്വീകരണമാണ് എൽ.ഡി.എഫ്. പ്രവർത്തകർ നൽകിയത്.

author-image
WebDesk
New Update
nilambur byelection45

ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി

Nilambur By-Election: നിലമ്പൂർ: ഇരുമുന്നണികളും സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്് ആവേശത്തിലേക്ക്. യു.ഡി.എഫ്. സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് ശനിയാഴ്ച നാമനിർദേശ പത്രിക സമർപ്പിച്ചു. നിലമ്പൂർ താലൂക്ക് ഓഫീസിൽ എത്തിയാണ് ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക നൽകി. നൂറുകണക്കിന് യുഡിഎഫ് പ്രവർത്തകർ പങ്കെടുത്ത റോഡ് ഷോയോട് കൂടിയാണ് ആര്യാടൻ ഷൗക്കത്ത് നാമനിർദേശ പത്രിക നൽകാനെത്തിയത്. കെ.പി.സി.സി. വർക്കിങ് പ്രസിഡന്റ് എ.പി. അനിൽകുമാർ, മുസ്ലിം ലീഗ് രാജ്യസഭാ എം.പി. അബ്ദുൾ വഹാബ് തുടങ്ങിയ നേതാക്കൾ ഒപ്പമുണ്ടായിരുന്നു.

Advertisment

Also Read: നിലമ്പൂരിൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് അൻവർ; വാതിൽ അടയ്ക്കാതെ കോൺഗ്രസ്

രാവിലെ തൃശ്ശൂരിലെ കെ കരുണാകരൻ സ്മാരകത്തിൽ പ്രാർത്ഥന നടത്തിയ ശേഷമാണ് ഷൗക്കത്ത് നിലമ്പൂരിലേക്ക് തിരിച്ചത്. ആര് എതിർത്താലും നിലമ്പൂരിൽ ചരിത്ര ഭൂരിപക്ഷം നേടുമെന്ന് ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പ്രതികരിച്ചു. അൻവറിന്റെ കാര്യം പറയേണ്ടത് കോൺഗ്രസിലെ മുതിർന്ന നേതാക്കളാണെന്നും ആര്യാടൻ ഷൗക്കത്ത് പറഞ്ഞു.

മുതിർന്ന നേതാക്കളാണ് ചർച്ച നയിക്കുന്നത്. തന്റെ പിതാവിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിന് ഒപ്പം എത്താനുള്ള പരിശ്രമമാണ് നടക്കുന്നത്. സ്ഥാനാർത്ഥി വൈകിയതിനെക്കുറിച്ച് മറുപടി പറയേണ്ടത് സി.പി.എ.മാണ്. പാർട്ടി ചിഹ്നത്തിൽ ചരിത്രത്തിൽ രണ്ട് തവണ മാത്രമാണ് നിലമ്പൂരിൽ സ്ഥാനാർത്ഥി ഉണ്ടായതെന്നും ആര്യാടൻ ഷൗക്കത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Also Read:  നിലമ്പൂരിൽ മത്സരിക്കാനില്ല, കയ്യിൽ പണമില്ലെന്ന് പി.വി.അൻവർ

Advertisment

അതേസമയം, മണ്ഡലത്തിൽ എത്തിയ എം സ്വരാജിന് ഗംഭീര സ്വീകരണമായിരുന്നു പ്രവർത്തകർ നൽകിയത്. തൃശൂരിൽ നിന്ന് ട്രെയിനിൽ നിലമ്പൂരിലേക്ക് തിരിച്ച സ്വരാജിന് ഓരോ സ്റ്റേഷനിലും വൻ സ്വീകരണം ലഭിച്ചു. നിലമ്പൂർ റോഡ് റെയിൽവേ സ്റ്റേഷനിൽ ആദ്ദേഹത്തെ സ്വീകരിക്കാൻ നൂറുകണക്കിന് പേരാണ് എത്തി. ഉച്ചയ്ക്ക് ശേഷം മണ്ഡലത്തിൽ സ്വരാജിന്റെ റോഡ് ഷോയും നിശ്ചയിച്ചിട്ടുണ്ട്.

മണ്ഡലത്തിന്റെ എല്ലാഭാഗത്തും എത്തുന്ന നിലയിൽ രാത്രി വരെയുള്ള റോഡ് ഷോയാണ് തീരുമാനിച്ചിരിക്കുന്നത്. മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്തുന്നതോടെ ശക്തമായ രാഷ്ട്രീയ പോരാട്ടത്തിനാണ് സി.പി.എമ്മിന്റെ ശ്രമം.

Read More

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: