/indian-express-malayalam/media/media_files/2025/05/31/zS3L78VLZBMzbASqDpY5.jpg)
നിലമ്പൂരിൽ മത്സരിക്കാൻ സമ്മർദ്ദമുണ്ടെന്ന് അൻവർ
Nilambur By Election Updates: നിലമ്പൂർ: ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നില്ലെന്ന് മുൻ നിലപാട് തിരുത്തി വീണ്ടും പി.വി. അൻവർ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദമുണ്ടെന്നാണ് അൻവർ ഇപ്പോൾ പറയുന്നത്. പണവുമായി ചിലർ എത്തുന്നുണ്ട്. അവരുടെ നിർദേശം ചർച്ചചെയ്യുമെന്നും അൻവർ മാധ്യമങ്ങളോട് പറഞ്ഞു. ശനിയാഴ്ച രാവിലെ മത്സരിക്കാൻ പണമില്ലെന്നും യു.ഡി.എഫിലേക്കില്ലെന്നും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് മത്സരിക്കാൻ ആഗ്രഹമുണ്ടെന്ന് അൻവറിന്റെ പ്രതികരണം.
Also Read: നിലമ്പൂരിൽ മത്സരിക്കാനില്ല, കയ്യിൽ പണമില്ലെന്ന് പി.വി.അൻവർ
മത്സരിക്കുന്ന കാര്യം രണ്ട് ദിവസത്തിനകം തീരുമാനമാകുമെന്ന് അൻവർ പറഞ്ഞു. മത്സരിക്കാൻ പ്രവർത്തകരുടെ സമ്മർദ്ദം ഉണ്ടെന്നും ഇക്കാര്യം പാർട്ടി ചർച്ച ചെയ്യുമെന്നും അൻവർ പറഞ്ഞു. വി.ഡി. സതീശൻ നേതൃത്വം നൽകുന്ന യു.ഡി.എഫിലേക്ക് ഇല്ലെന്നാണ് അൻവർ രാവിലെ പറഞ്ഞത്. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും പ്രഖ്യാപിച്ചിരുന്നു. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ കോടികൾ വേണം. തന്റെ കയ്യിൽ പണമില്ല. താൻ സാമ്പത്തികമായി തകർന്നത് ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാലാണെന്നും അൻവർ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനെ വിമർശിച്ച അൻവർ, പിണറായി സർക്കാരിന്റെ തെറ്റായ നയങ്ങളെ എതിർത്ത് മുന്നോട്ട് പോകുമെന്നും വ്യക്തമാക്കുകയായിരുന്നു.
Also Read:സ്ഥാനാർഥിയ്‌ക്കെതിരായ പരാമർശം പിൻവലിച്ചാൻ അസോസിയേറ്റ് അംഗമാക്കാം: അൻവറിനോട് യു.ഡി.എഫ്.
അതേസമയം, അൻവർ രാവിലെ വാർത്താസമ്മേളനം നടത്തിയതിന് പിന്നാലെ യു.ഡി.എഫ്. കൺവീനർ അടൂർ പ്രകാശും കെ.പി.സി.സി. അധ്യക്ഷൻറ സണ്ണി ജോസഫും നിർണായക കൂടിക്കാഴ്ച നടത്തി. വർക്കിംഗ് പ്രസിഡന്റ്‌റുമാരായ വിഷ്ണുനാഥ്, എ.പി. അനിൽ കുമാറും ചർച്ചയിൽ പങ്കെടുത്തു. ചർച്ചകൾ തുടരുമെന്നും ഇനിയും സമയം ഉണ്ടല്ലോയെന്നുമാണ് കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫിന്റെ പ്രതികരണം.വി.ഡി സതീശനെ കുറിച്ചുള്ള അൻവറിൻറെ പരാമർശത്തിൽ സണ്ണി ജോസഫ് മറുപടി നൽകിയില്ല.
അൻവറിന് മുന്നിൽ വാതിൽ തുറന്നുതന്നെയാണ് കിടക്കുന്നതെന്ന് അടൂർ പ്രകാശ് പ്രതികരിച്ചു. അൻവർ ഒപ്പം നിൽക്കുമെന്ന് പ്രതീക്ഷിക്കുന്നു. എല്ലാം യുഡിഎഫ് കൂടി ആലോചിച്ചു തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അൻവറിന് മുന്നിൽ പൂർണമായി വാതിൽ അടച്ചിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് കെ. സുധാകരൻ പ്രതികരിച്ചു. അൻവർ അയഞ്ഞിരുന്നെങ്കിൽ വി.ഡി സതീശനും അയഞ്ഞേനെ. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശങ്ങൾ അൻവറിന് തന്നെ വിനയായി. അൻവർ തിരുത്തിയാൽ യു.ഡി.എഫിൽ എത്തിക്കാൻ ഇനിയും ശ്രമം തുടരുമെന്നും സുധാകരൻ പറഞ്ഞു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.