/indian-express-malayalam/media/media_files/rnc2Ua7ew0tzQq0Fwupn.jpg)
പി.വി.അൻവർ
Nilambur By Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കി പി.വി.അൻവർ. മത്സരിക്കണമെന്നുണ്ട്, പക്ഷേ കയ്യിൽ പണമില്ല. വി.ഡി.സതീശൻ നയിക്കുന്ന യുഡിഎഫിലേക്ക് ഇനി ഇല്ലെന്നും അൻവർ വ്യക്തമാക്കി. അന്‍വര്‍ ഇല്ലാതെ നിലമ്പൂരിൽ യുഡിഎഫ് ജയിക്കില്ല. സതീശന്റെ വാശിക്ക് യുഡിഎഫ് കനത്ത വില നല്‍കേണ്ടി വരും. ആരെയും കണ്ടല്ല താൻ എംഎല്‍എ സ്ഥാനം രാജിവച്ചത്. യുഡിഎഫ് ഭയക്കുന്ന അധികപ്രസംഗം ഇനിയും തുടരുമെന്നും അൻവർ പറഞ്ഞു.
പിണറായിസത്തിനെതിരായ പോരാട്ടത്തിന് ഇറങ്ങിയ എന്നെ സ്വീകരിക്കാൻ യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികള്‍ തയ്യറായില്ല. അൻവറിനെ തോൽപ്പിക്കാനാണ് അവരുടെ നീക്കം. യുഡിഎഫുമായി സഹകരിക്കണമെന്ന് പറഞ്ഞത് കുഞ്ഞാലിക്കുട്ടിയാണ്. അതിനായി ഇന്നും കുഞ്ഞാലിക്കുട്ടിയാണ് ഇടപെടുന്നത്. പഠിച്ച പണി പതിനെട്ട് നോക്കിയിട്ടും, പാണക്കാട് തങ്ങള്‍ ശ്രമിച്ചിട്ടും സംഗതി നടക്കുന്നില്ല. അതിന് പല കാരണങ്ങള്‍ ഉണ്ട്. തനിക്കു വേണ്ടി ഇനി കാലു പിടിക്കരുതെന്നും അൻവർ പറഞ്ഞു.
ഷൗക്കത്തിനെ എതിര്‍ക്കുന്നതിന് കൃത്യമായ കാരണങ്ങളുണ്ട്. വന്യജീവി പ്രശ്‌നം കത്തിനില്‍ക്കുന്ന ഈ സാഹചര്യത്തില്‍ കുടിയേറ്റ കര്‍ഷകനെ ഇവിടെ സ്ഥാനാര്‍ഥിയാക്കിയാല്‍ അത് വലിയ പ്രതിഫലനം ഉണ്ടാക്കുമായിരുന്നു. അതുകൊണ്ടാണ് ജോയിയെ സ്ഥാനാർത്ഥി ആക്കണമെന്ന് പറഞ്ഞത്. അല്ലാതെ ഒരു സ്ഥാനാർത്ഥിയേയും എതിർത്തിട്ടില്ലെന്നും അൻവർ അഭിപ്രായപ്പെട്ടു.
Also Read: Nilambur By-Election : നിലമ്പൂരിൽ എം. സ്വരാജ് എൽ. ഡി. എഫ്. സ്ഥാനാർത്ഥി
യുഡിഎഫില്‍ എടുത്തില്ലെങ്കിൽ തന്റെ പാര്‍ട്ടി നിലമ്പൂര്‍ മത്സരിക്കുമെന്നായിരുന്നു അന്‍വര്‍ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരമാർശങ്ങൾ പിൻവലിച്ചാൽ അൻവറിന് അസോസിയേറ്റ് അംഗത്വം നൽകാമെന്ന നിലപാടിലായിരുന്നു ഐക്യജനാധിപത്യ മുന്നണി. അൻവർ പരാമർശങ്ങൾ തിരുത്തിയാൽ യുഡിഎഫിൽ അസോസിയേറ്റ് അംഗത്വം നൽകാമെന്ന് യുഡിഎഫ് കൺവീനർ അടൂർ പ്രകാശാണ് മാധ്യമങ്ങളെ അറിയിച്ചത്.
എന്നാൽ, അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്നും മുന്നണിയിൽ പൂർണ അംഗത്വം വേണമെന്നുമാണ് പി.വി.അൻവറിന്റെ നിലപാട്. കോൺഗ്രസ് നേതൃത്വം അൻവറിന്റെ ഈ നിലപാടിനെ അംഗീകരിക്കാൻ തയ്യാറായിരുന്നില്ല.
Read More
- Nilambur By-Election: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിനായി സുധാകരൻ, പറഞ്ഞതിൽ മാറ്റമില്ലെന്ന് സതീശൻ: യുഡിഎഫിൽ ഭിന്നത രൂക്ഷം
- Kerala Rain: കനത്ത മഴയിൽ താറുമാറായി ട്രെയിന്‍ ഗതാഗതം, പല ട്രെയിനുകളും വൈകിയോടുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.