/indian-express-malayalam/media/media_files/2025/05/30/P75NbKnQSHSnjopwPTaO.jpg)
എം. സ്വരാജ്
കൊച്ചി: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പിൽ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം. സ്വരാജ് മത്സരിക്കും. എകെജി സെന്ററിൽ നടന്ന വാർത്താസമ്മേളനത്തിൽ സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ആണ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചത്. ഇന്നു രാവിലെ ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനു ശേഷമായിരുന്നു സ്ഥാനാർഥിയെ അന്തിമമായി തീരുമാനിച്ചതെന്നാണ് വിവരം.
എൽഡിഎഫ് സർക്കാരിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമായി ഈ തിരഞ്ഞെടുപ്പിലെ വോട്ടുകൾ മാറുമെന്ന് എം. സ്വരാജ് പറഞ്ഞു. വര്‍ഗീയ ശക്തികള്‍ക്കെതിരെ എൽഡിഎഫ് സ്വീകരിക്കുന്ന നിലപാട് മതനിരപേക്ഷ വാദികള്‍ക്ക് പ്രതീക്ഷ നൽകുന്നതാണ്. ആത്മവിശ്വാസത്തോടെയാണ് എൽഡിഎഫും സിപിഎമ്മും മുന്നോട്ടുപോകുന്നത്. വിജയിക്കുമെന്ന് തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും, സ്വരാജ് പറഞ്ഞു.
സ്വരാജിനെ രാഷ്ട്രീയ പോരാട്ടത്തിന്റെ മുന്നിൽ നിർത്തി മത്സരിപ്പിക്കണമെന്നാണ് പാർട്ടി ഉദ്ദേശിച്ചിരിക്കുന്നതെന്ന് എം.വി ഗോവിന്ദൻ പറഞ്ഞു. ഇടതുപക്ഷത്തിന് നിലമ്പൂരിൽ വലിയ മുന്നേറ്റം ഉണ്ടാക്കാനാകുമെന്നും പി.വി അൻവറിന്റെ ദയനീയമായ ചിത്രമാണ് കേരളം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read:അടുത്ത 5 ദിവസം കനത്ത മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്; ട്രെയിനുകൾ വൈകിയോടുന്നു
ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്
ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി.വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്. ആര്യാടൻ ഷൗക്കത്ത് ആണ് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി.
Read More: ദേശീയപാത തകർന്ന സംഭവം: കടുത്ത നടപടിയുമായി എൻഎച്ച്‌എഐ, പ്രോജക്ട് ഡയറക്ടർക്ക് സസ്‌പെൻഷൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.