scorecardresearch

ദേശീയപാത തകർന്ന സംഭവം: കടുത്ത നടപടിയുമായി എൻ‌എച്ച്‌എ‌ഐ, പ്രോജക്ട് ഡയറക്ടർക്ക് സസ്‌പെൻഷൻ

കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം പുനർനിർമിക്കണമെന്നും എൻഎച്ച്എഐ അറിയിച്ചു

കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം പുനർനിർമിക്കണമെന്നും എൻഎച്ച്എഐ അറിയിച്ചു

author-image
WebDesk
New Update
news

മേയ് 19 നാണ് കൂരിയാട് എലിവേറ്റഡ് ഹൈവേയുടെ 250 മീറ്ററോളം റോഡ് ഇടിഞ്ഞുവീണത്

ന്യൂഡൽഹി: മലപ്പുറം കൂരിയാട് ദേശീയപാത 66 ന്റെ ഒരു ഭാഗം ഇടിഞ്ഞുവീണ സംഭവത്തിൽ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (എൻ‌എച്ച്‌എ‌ഐ)യുടെ പ്രോജക്ട് ഡയറക്ടറെ സസ്‌പെൻഡ് ചെയ്യുകയും സൈറ്റ് എൻജിനീയറെ പിരിച്ചുവിടുകയും ചെയ്തു. കരാറുകാരൻ സ്വന്തം ചെലവിൽ മേൽപ്പാലം പുനർനിർമിക്കണമെന്നും എൻഎച്ച്എഐ അറിയിച്ചു.

Advertisment

മേയ് 19 നാണ് കൂരിയാട് എലിവേറ്റഡ് ഹൈവേയുടെ 250 മീറ്ററോളം റോഡ് ഇടിഞ്ഞുവീണത്. സംരക്ഷണ ഭിത്തി കെട്ടി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ ഭാരം താങ്ങാൻ അടിത്തറയുടെ മണ്ണിന് കഴിയാത്തതാണ് റോഡ് തകർന്ന് വീഴാൻ കാരണമെന്ന് എൻഎച്ച്എഐ പറഞ്ഞു. റോഡ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാനായി ഐഐടി ഡൽഹിയിലെ ഡോ. അനിൽ ദീക്ഷിത്, ഐഐടി കാൺപൂരിലെ ഡോ. ജിമ്മി തോമസ്, ഐഐടി ഗാന്ധിനഗറിലെ ഡോ. കെ. മോഹൻ കൃഷ്ണ, ഐഐടി ഡൽഹിയിലെ വിരമിച്ച പ്രൊഫസർ ജി.വി. റാവു എന്നിവരടങ്ങുന്ന വിദഗ്ധ സംഘത്തെ അപകടം സംഭവിച്ച ദിവസം തന്നെ രൂപീകരിച്ചതായി എൻഎച്ച്എഐ അറിയിച്ചു.

Also Read: അടുത്ത 5 ദിവസം കനത്ത മഴ, 3 ജില്ലകളിൽ റെഡ് അലർട്ട്; ട്രെയിനുകൾ വൈകിയോടുന്നു

"മേയ് 21 ന് വിദഗ്ധ സംഘം അപകടം നടന്ന സ്ഥലം സന്ദർശിച്ചു. റോഡിന്റെ ഭാരം താങ്ങാൻ അടിത്തറയിലെ മണ്ണിന് കഴിയാത്തതാണ് തകരാറിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ," ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. സംഭവത്തിനുപിന്നാലെ, ഹൈദരാബാദ് ആസ്ഥാനമായുള്ള പദ്ധതിയുടെ കരാറുകാരായ കെഎൻആർ കൺസ്ട്രക്ഷൻസിനെ ഭാവി പ്രോജക്ടുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് എൻഎച്ച്എഐ സസ്പെൻഡ് ചെയ്തു. 11.8 കോടി രൂപ പിഴ ഈടാക്കാനും ഒരു വർഷം വരെ ഡീബാർ ചെയ്യാനും തീരുമാനമായി. ഹൈവേ എൻജിനീയറിങ് കൺസൾട്ടന്റിനെയും ടീം ലീഡറെയും സസ്പെൻഡ് ചെയ്തു. 

Advertisment

Also Read: കപ്പൽ അപകടം; പ്രശ്നബാധിതരായ മത്സ്യത്തൊഴിലാളികൾക്ക് 1000 രൂപയും സൗജന്യ റേഷനും

"കരാറുകാരുടെ പ്രോജക്ട് മാനേജറെ സസ്പെൻഡ് ചെയ്തു. കരാറുകാരൻ സ്വന്തം ചെലവിൽ (ഏകദേശം 80 കോടി രൂപ) അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും ഒരു പുതിയ മേൽപ്പാലം നിർമ്മിക്കുകയും വേണം," ഉദ്യോഗസ്ഥർ പറഞ്ഞു. റോഡ് നിർമ്മാണത്തെക്കുറിച്ച് പഠിക്കാനായി വിരമിച്ച സി‌ആർ‌ആർ‌ഐ ശാസ്ത്രജ്ഞൻ, ഐ‌ഐ‌ടി-പാലക്കാട് നിന്നുള്ള ഒരു അസോസിയേറ്റ് പ്രൊഫസർ, ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (ജി‌എസ്‌ഐ) യുടെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ എന്നിവരടങ്ങുന്ന ഒരു വിദഗ്ധ സമിതിയും എൻ‌എച്ച്‌എ‌ഐ നിയോഗിച്ചിട്ടുണ്ട്. 

Read More

National Highway

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: