scorecardresearch

Kochi Ship Accident: കൊച്ചി കപ്പൽ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു

Ship Accident Kochi: കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം

Ship Accident Kochi: കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം

author-image
WebDesk
New Update
kochi ship accident1

കൊച്ചിതീരത്ത് മുങ്ങിയ എം.എസ്.സി. എൽസ-3 ചരക്ക് കപ്പൽ

Kochi Ship Accident Updates: തിരുവനന്തപുരം: കൊച്ചി തീരത്ത് ചരക്കു കപ്പൽ പ്രതികൂല കാലവസ്ഥയിൽ മുങ്ങിയുണ്ടായ അപകടം സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റ സാന്നിധ്യത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് തീരുമാനമുണ്ടായത്. റവന്യു സെക്രട്ടറി ഇതുസംബന്ധിച്ച് ഉത്തരവ് പുറത്തിറക്കി.

Advertisment

കപ്പൽ അപകടത്തെ തുടർന്ന് ഉണ്ടാകാനിടയുള്ള പാരിസ്ഥിതിക ആഘാതം കണക്കിലെടുത്താണ് തീരുമാനം. ഇതോടെ കടലിൽ രാസവസ്തുക്കൾ പടരുന്നത് അടക്കം തടയുന്നതിനായി ദുരന്ത നിവാരണ നിയമം അനുസരിച്ച് പുതിയ നടപടികളെടുക്കാനാവും. 

ലൈബീരിയൻ നിന്നുള്ള എം.എസ്.സി. എൽസ-3 എന്ന 28 വർഷം പഴക്കമുള്ള ചരക്കുകപ്പലാണ് കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികൂല കാലവസ്ഥയെ തുടർന്ന് മുങ്ങിയത്. വിഴിഞ്ഞം തുറമുഖത്ത് നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ആലപ്പുഴയിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ തെക്ക് പടിഞ്ഞാറ് മാറിയാണ് കപ്പൽ അപകടത്തിൽപ്പെടുന്നത്. 600 ലധികം കണ്ടെയ്നറുകളുമായാണ് കപ്പൽ മുങ്ങിയത്. 

Also Read:കൊച്ചി കപ്പൽ അപകടം; ആലപ്പുഴ തീരത്ത് എണ്ണപ്പാടകൾ, കണ്ടെത്തിയത് ബങ്കർ ഓയിൽ

Advertisment

അതേസമയം, കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നർ നീക്കം ചെയ്യുന്നതിനിടെ തീപിടിത്തം ഉണ്ടായി. കൊല്ലം ശക്തികുളങ്ങരയിൽ അടിഞ്ഞ കണ്ടെയ്നർ ഗ്യാസ് കട്ടിങ് നടത്തുന്നതിനിടെയാണ് തീ പിടിച്ചത്. കണ്ടെയ്നറിലെ തെർമോക്കോൾ കവചത്തിലാണ് തീപിടിച്ചത്. അഗ്‌നിശമന സേനാംഗങ്ങൾ എത്തി തീ അണച്ചു. കൊച്ചി പുറംകടലിൽ മുങ്ങിയ ചരക്കുകപ്പലിലെ പത്ത് കണ്ടെയ്നറുകളാണ് ശക്തികുളങ്ങരയിൽ അടിഞ്ഞത്. 

Also Read:കൊച്ചി കപ്പൽ അപകടം; കപ്പലിലെ വാൽവിന് തകരാറുണ്ടായി, ഭാരസന്തുലനം തെറ്റിയത് അപകടകാരണം

ഇവിടെ നിന്ന് കണ്ടെയനറുകൾ മാറ്റുന്നതിനിടെയാണ് തീപിടിത്തമുണ്ടായത്. വലിയ കണ്ടെയ്നറുകൾ മുറിച്ചുമാറ്റുന്ന ജോലിക്കിടെ ആയിരുന്നു അപകടം. ഗ്യാസ് കട്ടർ ഉപയോഗിച്ച് മുറിക്കുന്നതിനിടെ തീയും പുകയും ഉയരുകയായിരുന്നു. കടലിൽ നിന്ന് ശക്തമായ കാറ്റടിച്ചതോടെ തീ വ്യാപിച്ചു. സ്ഥലത്തുണ്ടായിരുന്ന ഫയർഫോഴ്സ് സമയബന്ധിതമായി ഇടപെട്ടതോടെ വലിയ അപകടം ഒഴിവാകുകയായിരുന്നു.

Read More: ഒന്നര ദശകത്തിന് കടലിൽ താണത് 20000-ത്തിലധികം കണ്ടെയ്‌നറുകൾ; കാത്തിരിക്കുന്നത് മഹാദുരന്തം

Kochi Accident Ship

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: