scorecardresearch

Nilambur By-Election: നിലമ്പൂരിൽ ചിത്രം വ്യക്തം; ഇനി നിർണായകം അൻവറിന്റെ നീക്കം

Nilambur By-Election: നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കളത്തിൽ ഒരുപടി മുന്നിലാണ്. എന്നാൽ, എം.സ്വരാജിനെ കളത്തിലിറക്കിയതോടെ കളം നിറയുകയാണ് എൽ.ഡി.എഫ്

Nilambur By-Election: നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കളത്തിൽ ഒരുപടി മുന്നിലാണ്. എന്നാൽ, എം.സ്വരാജിനെ കളത്തിലിറക്കിയതോടെ കളം നിറയുകയാണ് എൽ.ഡി.എഫ്

author-image
WebDesk
New Update
Nilambur Election

എം.സ്വരാജ്, ആര്യാടൻ ഷൗക്കത്ത്‌

Nilambur By Election Updates: നിലമ്പൂർ: എൽ.ഡി.എഫ്. സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ നിലമ്പൂരിൽ തിരഞ്ഞെടുപ്പ് ചിത്രം വ്യക്തമായി. ഇനി പി.വി. അൻവറിന്റെ നിലപാട് എന്താകുമെന്നതാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. നേരത്തെ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യു.ഡി.എഫ്. തിരഞ്ഞെടുപ്പ് കളത്തിൽ ഒരുപടി മുന്നിലാണ്. എന്നാൽ, നിലമ്പൂരിൽ ജനിച്ചുവളർന്ന് സ്വരാജിനെ കളത്തിലിറക്കുന്നതോടെ കളം നിറയുകയാണ് എൽ.ഡി.എഫ്. 

യു.ഡി.എഫിന്റെ കണക്കുകൂട്ടലുകൾ

Advertisment

എൽ.ഡി.എഫ്. സർക്കാരിന്റെ പോരായ്മകൾ ഉയർത്തിക്കാട്ടി തന്നെയാണ് യു.ഡി.എഫിന്റെ പ്രചാരണം. ഭരണവിരുദ്ധ വികാരം വോട്ടാകുമെന്നാണ് യു.ഡി.എഫ്. ക്യാമ്പിന്റെ കണക്കുകൂട്ടൽ. ആര്യാടൻ മുഹമ്മദിന്റെ മരണശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് എന്ന് നിലയിൽ അദ്ദേഹത്തിന്റെ മകൻ ഷൗക്കത്തിനെ കളത്തിലിറക്കി സഹതാപതരംഗവും വോട്ടാക്കാമെന്ന് യു.ഡി.എഫ്. ക്യാമ്പ് പ്രതീക്ഷിക്കുന്നു. 

Also Read: നിലമ്പൂരിൽ എം. സ്വരാജ് എൽ. ഡി. എഫ്. സ്ഥാനാർത്ഥി

വന്യജീവി സംഘർഷം ഏറ്റവും കൂടുതൽ ബാധിച്ച പ്രദേശങ്ങളിലൊന്നാണ നിലമ്പൂർ. വന്യജീവി ആക്രമണങ്ങളിൽ നിരവധി പേർക്കാണ്് കഴിഞ്ഞ വർഷങ്ങളിൽ ജീവഹാനി സംഭവിച്ചത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ടുളള പ്രശ്‌നം വോട്ടാകുമെന്നാണ് ഐക്യ ജനാധിപത്യ മുന്നണിയുടെ കണക്കുകൂട്ടൽ. പി.വി. അൻവർ ഉയർത്തി കാട്ടിയ വിഷയങ്ങളും തിരഞ്ഞെടുപ്പിൽ ഉയർത്തിക്കാട്ടാൻ യു.ഡി.എഫ. ക്യാമ്പ്് കണക്കുകൂട്ടുന്നു. 

എൽ.ഡി.എഫിന്റെ പ്രതീക്ഷകൾ

ഭരണനേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിനെ നേരിടുന്നത്. രണ്ടാം പിണറായി സർക്കാരിന്റെ വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisment

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിന്റെ കാര്യത്തിൽ അനിശ്ചിതത്വം തുടർന്ന് കോൺഗ്രസ്

എം. സ്വരാജിനെ സ്ഥാനാർഥിയാക്കിയതിലൂടെ ശക്തമായ രാഷ്ട്രീയ മത്സരം കാഴ്ചവെയ്ക്കാനാണ് ഇടതുപക്ഷത്തിന്റെ നീക്കം. പാർട്ടി കേഡർ വോട്ടുകൾ ഒരുകാരണവശാലും ചോർന്നുപോകാതിരിക്കാനും എൽ.ഡി.എഫ്. പ്രത്യേക ശ്രദ്ധ നൽകുന്നു.

പി.വി. അൻവർ യൂദാസിന്റെ പണിയാണ് ചെയ്തതെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ തന്നെ നേരത്തെ വ്യക്തമാക്കിയിരുന്നു. അതിനാൽ അൻവറിനെതിരെയുള്ള പ്രചാരണവും എൽ.ഡി.എഫ്. തിരഞ്ഞെടുപ്പിൽ ചർച്ചയാക്കും. 

അൻവറിന്റെ നീക്കം എന്ത് ?

സ്ഥാനാർഥി നിർണയത്തിന്റെ പേരിൽ യു.ഡി.എഫിനോട് ഇടഞ്ഞ പി.വി. അൻവറിന്റെ നീക്കം ഇനി എന്താകുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് ഘടകക്ഷിയാക്കിയില്ലെങ്കിൽ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുമെന്നാണ് നേരത്തെ പി.വി. അൻവർ തീരുമാനിച്ചിരുന്നത്. എന്നാൽ, യു.ഡി.എഫ് തീരുമാനത്തിനായി ഒരു പകൽ കൂടി കാത്തിരിക്കുമെന്നും മാന്യമായ തീരുമാനം പ്രതീക്ഷിക്കുകയാണെന്നും പിവി അൻവർ വ്യക്തമാക്കി.

Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിനായി സുധാകരൻ, പറഞ്ഞതിൽ മാറ്റമില്ലെന്ന് സതീശൻ: യുഡിഎഫിൽ ഭിന്നത രൂക്ഷം

അൻവർ വിഷയം ഉൾപ്പെടെ ചർച്ച ചെയ്യാൻ വ്യാഴാഴ്ച യു.ഡി.എഫ് യോഗവുമുണ്ട്. അതേസമയം, യു.ഡി.എഫ് നേതാക്കളുമായി നടത്തിയ ചർച്ചയ്‌ക്കൊടുവിൽ മുൻ നിലപാടിൽ നിന്ന് അൻവർ അയയുന്ന കാഴ്ചയാണ് കാണുന്നത്. ആര്യാടൻ ഷൗക്കത്തിനെതിരെയുള്ള പരാമർശം അൻവർ മയപ്പെടുത്താനും സാധ്യതയുണ്ട്.

Read More

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: