/indian-express-malayalam/media/media_files/nbKZASMUFO6mrQMsdfZi.jpg)
ആര്യാടൻ ഷൗക്കത്ത്
Nilambur By Election: തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിന് ഒരുങ്ങിയ നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് യു.ഡി.എഫ്. സ്ഥാനാർഥിയാകും. ഹൈക്കമാൻഡാണ് സ്ഥാനാർഥി പ്രഖ്യാപനം നടത്തിയത്. നേരത്തെ ആര്യാടൻ ഷൗക്കത്തിൻറെ പേര് മാത്രമാണ് കെ.പി.സി.സി നേതൃത്വം ഹൈക്കമാൻഡിന് സമർപ്പിച്ചത്.
ഷൗക്കത്തിൻറെ സ്ഥാനാർഥിത്വം സംബന്ധിച്ച് പി.വി. അനവറിന്റെ വിലപേശൽ മുഖവിലയ്‌ക്കെടുക്കേണ്ടെന്നാണ് കെ.പി.സി.സി. തീരുമാനം. ഇതോടെയാണ് ആര്യാടൻ ഷൗക്കത്തിന്റെ പേരിന് നറുക്കുവീണത്. മണ്ഡലത്തിൽ സ്വതന്ത്ര്യനായി അൻവർ മത്സരിക്കുമോയെന്നും രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നുണ്ട്.
കെ.പി.സി.സി.ജനറൽ സെക്രട്ടറിയായ ആര്യാടൻ ഷൗക്കത്തിനെ കളത്തിലിറക്കുന്നതിലൂടെ കൈവിട്ടുപോയ മണ്ഡലം വീണ്ടും തിരിച്ചുപിടിക്കാനുള്ള തീവ്രശ്രമത്തിലാണ് യുഡിഎഫ്. ആര്യാടൻ മുഹമ്മദിന്റെ സ്വീകാര്യതയും മകൻ ഷൗക്കത്ത് കളത്തിലിറങ്ങുമ്പോൾ വോട്ടാകുമെന്നാണ് ഐക്യ ജനാധിപത്യമുന്നണിയുടെ പ്രതീക്ഷ.
Also Read: ആരെയെങ്കിലും എംഎൽഎ ആക്കാനല്ല രാജിവച്ചത്; കോൺഗ്രസിനോട് ഇടഞ്ഞ് അൻവർ
നിലമ്പൂർ നഗരസഭാ ചെയർമാനായി സേവനമനുഷ്ഠിച്ച കാലഘട്ടിൽ ആര്യാടൻ ഷൗക്കത്തിന്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ വിവിധ പ്രവർത്തനങ്ങൾ ജനശ്രദ്ധ പിടിച്ചുപറ്റിയതാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി മത്സരിച്ചിരുന്നെങ്കിലും വിജയിക്കാനായില്ല. എന്നാൽ ഇക്കുറി, രാഷ്ട്രീയ സാഹചര്യം തങ്ങൾക്കനുകൂലമാണെന്നാണ് യു.ഡി.എഫ്. ക്യാമ്പുകളുടെ വിലയിരുത്തൽ.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ജൂൺ 19 ന്, വോട്ടെണ്ണൽ 23 ന്
എഴുത്തുകാരൻ, സിനിമാപ്രവർത്തകൻ എന്നീ നിലകളിലും ശ്രദ്ധേയനാണ് ആര്യാടൻ ഷൗക്കത്ത്. 2003-ൽ ഷൗക്കത്ത് തിരക്കഥയെഴുതി നിർമിച്ച പാഠം ഒന്ന് ഒരു വിലാപം എന്ന് സിനിമ്ക്ക് ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങൾ ലഭിച്ചിരുന്നു. ദൈവനാമത്തിൽ, വർത്തമാനം എന്നീ സിനിമകളും തിരക്കഥയെഴുതി നിർമിച്ചിട്ടുണ്ട്.
ഉപതിരഞ്ഞെടുപ്പ് ജൂൺ 19-ന്
ജൂൺ 19-നാണ് നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ 23 നാണ് വോട്ടെണ്ണൽ. പി.വി അൻവർ രാജി വെച്ചതിനെ തുടർന്ന് വന്ന ഒഴിവിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്.
നിലമ്പൂർ ഉൾപ്പെടെ രാജ്യത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും ജൂൺ 19ന് ഉപതിരഞ്ഞെടുപ്പ് നടക്കും.ജൂൺ രണ്ടിനാണ് നോമിനേഷൻ സമർപ്പിക്കേണ്ട അവസാന തിയതി. നോമിനേഷൻ പിൻവലിക്കാനുള്ള അവസാന തീയതി ജൂൺ അഞ്ചാണ്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.