/indian-express-malayalam/media/media_files/2025/01/07/ktkei9MTi2fw3SNElzve.jpg)
പിവി അൻവർ
Nilambur By-Election Updates: തിരുവനന്തപുരം: പിവി അൻവറിന്റെ യുഡിഎഫ് പ്രവേശനം സംബന്ധിച്ചുള്ള കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു. അൻവർ, നയം വ്യക്തമാക്കിയതിന് ശേഷം മറുപടി തീരുമാനമെന്ന് നിലപാടിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
കെ.പി.സി.സി. അധ്യക്ഷൻ സണ്ണി ജോസഫും പ്രതിപക്ഷ നേതാവിനൊപ്പമാണ്. യുഡിഎഫ് സ്ഥാനാർഥിയെപ്പറ്റിയുള്ള അൻവറിന്റെ പരാമർശത്തിൽ കെപിസിസി അധ്യക്ഷന് കടുത്ത അതൃപ്തിയുമുണ്ട്. എന്നാൽ, അൻവറിനെ മുന്നണിയുടെ ഭാഗമാക്കണമെന്ന് നിലപാടിലാണ് കെ.സുധകരനും രമേശ് ചെന്നിത്തലയും. കോൺഗ്രസ് നേതൃത്വത്തിനിടയിൽ തന്നെ അൻവർ വിഷയത്തിൽ ഏകാഭിപ്രായത്തിൽ എത്താൻ സാധിക്കാതെ വന്നതോടെയാണ് അനിശ്ചിതത്വം തുടരുന്നത്.
Also Read: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; അൻവറിനായി സുധാകരൻ, പറഞ്ഞതിൽ മാറ്റമില്ലെന്ന് സതീശൻ: യുഡിഎഫിൽ ഭിന്നത രൂക്ഷം
അതേസമയം, പിവി അൻവറുമായി ചർച്ച നടത്തിയെന്ന് വാർത്തകൾ നിഷേധിച്ച് എഐസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ രംഗത്തെത്തി. അൻവറുമായി ചർച്ചനടത്തിയെന്ന് പ്രചാരണം വെറും ഭാവനാ സൃഷ്ടിയാണെന്നും ഇക്കാര്യത്തിൽ സംസ്ഥാന കോൺഗ്രസ് നേതൃത്വം ഉചിതമായ തീരുമാനം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ കെ.സി. വേണുഗോപാലുമായി പിവി അൻവർ ചർച്ച നടത്തുമെന്ന് തരത്തിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.
ഇന്ന് തൃണമൂൽ യോഗം
നിലമ്പൂർ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഭാവി കാര്യങ്ങൾ തീരുമാനിക്കാൻ തൃണമൂൽ കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് ചേരും. വൈകിട്ട് മഞ്ചേരിയിൽ ചേരുന്ന യോഗത്തിൽ നിലവിലെ രാഷ്ട്രീയ സാഹചര്യവും പാർട്ടി എടുക്കേണ്ട നിലപാടും ചർച്ചയാകും. രണ്ടു ദിവസത്തിനകം യുഡിഎഫിൽ ചേർത്തില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കുന്ന കാര്യം പരിഗണിക്കുമെന്നായിരുന്നു നേരത്തെ തൃണമൂൽ മണ്ഡലം കമ്മിറ്റി യോഗം വ്യക്തമാക്കിയിരുന്നത്.
Also Read:ഇനി യുഡിഎഫിന്റെ കാലുപിടിക്കാനില്ല, പ്രതീക്ഷ കെ.സി.വേണുഗോപാലിൽ: പി.വി.അൻവർ
യുഡിഎഫ് പ്രവേശനത്തിനായി ഒരു ദിവസം കൂടെ കാത്തു നിൽക്കാനും വിജയം കണ്ടില്ലെങ്കിൽ ഒറ്റയ്ക്ക് മത്സരിക്കാനുമാണ് നീക്കം. പിവി അൻവർ മത്സരിക്കണോ അതോ മറ്റ് ആരെയെങ്കിലും നിർത്തണോ എന്ന കാര്യവും പരിശോധിക്കും.
പ്രശ്‌നപരിഹാരത്തിന് നീക്കങ്ങൾ
അതേസമയം, അൻവറുമായുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാൻ അണിയറയിൽ നീക്കങ്ങൾ നടക്കുന്നുണ്ട്. പ്രശ്‌ന പരിഹാരത്തിന് ഇന്ന് കൂടുതൽ നീക്കങ്ങൾ നടക്കും. അൻവറിനെ അസോസിയേറ്റ് മെമ്പറായി പ്രഖ്യാപിക്കാനുള്ള നീക്കങ്ങളും യുഡിഎഫിനുള്ളിൽ നടക്കുന്നുണ്ട്.കുഞ്ഞാലിക്കുട്ടിയും ചെന്നിത്തലയും മുൻകൈയെടുത്താണ് അൻവറിന്റെ കാര്യത്തിലുള്ള ചർച്ച.
അതേസമയം, കോൺഗ്രസിന്റെ യോഗം ഇന്ന് ഉച്ചകഴിഞ്ഞ് നടക്കും. ഇന്നലെ രാത്രി അൻവറിനെ കാണാൻ കെസി വേണുഗോപാൽ വിസമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പ്രശ്‌ന പരിഹാരത്തിന് കെസി ഇടപെടുമെന്ന വിവരം പുറത്തുവരുന്നത്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.