scorecardresearch

Nilambur By-Election: ഇനി യുഡിഎഫിന്റെ കാലുപിടിക്കാനില്ല, പ്രതീക്ഷ കെ.സി.വേണുഗോപാലിൽ: പി.വി.അൻവർ

Nilambur By-Election: തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തവർ ഇപ്പോൾ ചെളിവാരിയെറിയുന്നു

Nilambur By-Election: തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തവർ ഇപ്പോൾ ചെളിവാരിയെറിയുന്നു

author-image
WebDesk
New Update
news

പി.വി.അൻവർ

Nilambur By-Election Updates: മലപ്പുറം: കോൺഗ്രസിനെ രൂക്ഷമായി വിമർശിച്ച് പി.വി.അൻവർ. ഇനി യുഡിഎഫിന്റെ കാലുപിടിക്കാനില്ലെന്നും കാലു പിടിക്കുമ്പോ മുഖത്ത് ചവിട്ടരുതെന്നും അൻവർ പറഞ്ഞു. തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തവർ ഇപ്പോൾ ചെളിവാരിയെറിയുന്നു. താൻ ധിക്കാരിയെന്ന് വരുത്തി തീർക്കാനാണ് ശ്രമമെന്നും അൻവർ തുറന്നടിച്ചു.

Advertisment

സിറ്റിങ് സീറ്റ് വിട്ടെറിഞ്ഞാണ് പുറത്തെത്തിയത്. യുഡിഎഫിന്റെ ഭാഗമാക്കിയിരുന്നെങ്കിൽ ആരെ നിർത്തിയാലും പിന്തുണയ്ക്കുമായിരുന്നു. യുഡിഎഫിൽനിന്ന് നീതി ലഭിച്ചില്ലെങ്കിൽ നിലമ്പൂരിൽ തനിച്ച് മത്സരിക്കും. തന്നോട് നാമനിര്‍ദേശ പത്രിക നൽകാൻ പാര്‍ട്ടി നേതൃത്വം പറഞ്ഞിട്ടുണ്ട്. തൃണമൂലിനെ ഘടകക്ഷിയാക്കാൻ എന്താണ് പ്രശ്ശം. തന്‍റെ പാര്‍ട്ടിയെ ഉള്‍പ്പെടുത്താതിരിക്കാൻ എന്ത് ന്യായമാണുള്ളത്. തൃണമൂലിനെ ഘടകക്ഷിയാക്കിയാൽ തൃണമൂല്‍ നേതാക്കള്‍ പ്രചാരണത്തിനെത്തും. പ്രചാരണത്തിനായി മമത ബാനർജിയെ എത്തിക്കുമെന്നും അൻവർ പറഞ്ഞു. 

കെ.സി.വേണുഗോപാലിലാണ് ഇനി പ്രതീക്ഷ. മുന്നണി പ്രവേശനത്തിനായി കെ.സി.വേണുഗോപാലുമായി ചർച്ച നടത്തും. കെ.സുധാകരനും രമേശ് ചെന്നിത്തലയും ഫോണിൽ ബന്ധപ്പെടുന്നുണ്ട്. കെ.മുരളീധരനടക്കം ബന്ധപ്പെടുന്നുണ്ട്. അസോസിയേറ്റഡ് അംഗം ആക്കിയാലും മതി, അത് പ്രഖ്യാപിക്കണമെന്നും അൻവർ ആവശ്യപ്പെട്ടു. 

Also Read: കനത്ത മഴ 5 ദിവസം കൂടി തുടരും; 2 ജില്ലകളിൽ റെഡ് അലർട്ട്, 3 ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

Advertisment

നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ഇടഞ്ഞു നിൽക്കുന്ന പി.വി.അൻവറിനെ അനുനയിപ്പിക്കാൻ ഒരു പകൽ മുഴുവൻ നീണ്ട ചർച്ചകകളാണ് യുഡിഎഫ് നടത്തിയത്. യുഡിഎഫ് ഘടകകക്ഷിയാക്കണമെന്ന നിലപാടിൽ അൻവർ ഉറച്ച് നിന്നതോടെ ചർച്ച പൊളിഞ്ഞു. തൃണമൂൽ കോൺഗ്രസ് കേരള ഘടകത്തെ യുഡിഎഫിലെടുത്തില്ലെങ്കിൽ നിലമ്പൂരിൽ മത്സരിക്കുമെന്നാണ് അൻവറിന്റെ നിലപാട്. തൃണമൂൽ കോൺഗ്രസ് മണ്ഡലം കമ്മറ്റി യോഗത്തിന് ശേഷം, നേതാക്കളാണ് മുന്നണിയിലെടുത്തില്ലെങ്കിൽ അൻവർ മത്സരിക്കുമെന്ന് അറിയിച്ചത്. തീരുമാനമെടുക്കാൻ കോൺഗ്രസിന് രണ്ട് ദിവസത്തെ സമയം നൽകുമെന്നും നേതാക്കൾ അറിയിച്ചു.

വരുന്ന നിയമസഭാ തെരെഞ്ഞെടുപ്പിൽ വിജയസാധ്യത ഉള്ള ഒരു സീറ്റും അനുയായികൾക്ക് മത്സരിക്കാൻ രണ്ട് സീറ്റും വേണമെന്നാണ് അൻവറിന്റെ ആവശ്യം. എന്നാൽ, അൻവറിന് വഴങ്ങേണ്ടതില്ലെന്നും അൻവറിന് വേണമെങ്കിൽ സഹകരിക്കാമെന്ന നിലപാടിലുമാണ് യുഡിഎഫ്.

Read More

By Election Pv Anvar

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: