/indian-express-malayalam/media/media_files/2025/05/27/6HcM9Zn3U7ywJx0hXGQB.jpg)
Kerala Malayalam News Today Highlights Live Updates: ആര്യാടൻ ഷൗക്കത്ത്
Keralamalayalam news Today Live Updates: തിരുവനന്തപുരം: പി.വി.അൻവറിന്റെ ആരോപണങ്ങളോട് പ്രതികരിക്കാനില്ലെന്ന് നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്ത്. അൻവർ പറയുന്നത് ശരിയാണോ തെറ്റാണോയെന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഉന്നയിച്ച വിഷയങ്ങൾ യുഡിഎഫ് ചർച്ച ചെയ്യും. അൻവറിന്റെ ചോദ്യങ്ങൾക്കുള്ള മറുപടി പാർട്ടി പറയും. രണ്ട് തവണ യുഡിഎഫിന് നഷ്ടപ്പെട്ട നിലമ്പൂർ തിരിച്ചു പിടിക്കണമെന്നാണ് കരുതുന്നതെന്നും അദ്ദേഹം ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
- May 27, 2025 19:34 IST
കോഴിക്കോട് നാളെ അവധി
കനത്ത മഴയുടെ പശ്ചാത്തലത്തിൽ കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു. അങ്കണവാടി മുതൽ പ്രൊഫഷൽ കോളേജുകൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്
- May 27, 2025 16:30 IST
കലാഭവന്‍ മണിക്കായി ചാലക്കുടിയില്‍ സ്മാരകം; ശിലാസ്ഥാപനം നടത്തി
കലാഭവന്‍ മണിയുടെ പേരില്‍ ജന്മനാട്ടില്‍ നിര്‍മിക്കുന്ന സ്മാരകത്തിന്റെ തറക്കല്ലിടല്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ നിര്‍വഹിച്ചു. 3 കോടി രൂപ ചെലവില്‍ നഗരസഭ ജങ്ഷനില്‍ വിദ്യാഭ്യാസ വകുപ്പ് വിട്ടുനല്‍കിയ 35 സെന്റ് ഭൂമിയിലാണ് 6500 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ സ്മാരകം നിര്‍മിക്കുന്നത്. സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ ഫോക് ലോര്‍ അക്കാദമിയാണു സ്മാരക നിര്‍മാണത്തിനു നേതൃത്വം നല്‍കുക.
- May 27, 2025 15:49 IST
ഒന്‍പത് നദികളില്‍ പ്രളയ സാധ്യതാ മുന്നറിയിപ്പ്; തീരത്തുള്ളവര്‍ക്ക് ജാഗ്രതാനിര്‍ദേശം
കനത്ത മഴയെ തുടർന്ന് വിവിധ ജില്ലകളിലെ പുഴകളില്‍ പ്രളയ സാധ്യത മുന്നറിയിപ്പ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് കോട്ടയം ജില്ലയിലെ മീനച്ചില്‍, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചന്‍കോവില്‍, മണിമല എന്നി നദികളില്‍ ഓറഞ്ചും, തിരുവനന്തപുരം ജില്ലയിലെ വാമനപുരം, കണ്ണൂര്‍ ജില്ലയിലെ പെരുമ, മലപ്പുറം ജില്ലയിലെ ഭാരതപ്പുഴ, കാസര്‍കോട് ജില്ലയിലെ ഉപ്പള, വയനാട് ജില്ലയിലെ കബനി എന്നി നദികളില്‍ മഞ്ഞ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ പുഴകളുടെ തീരപ്രദേശങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.
- May 27, 2025 15:06 IST
വയനാട് ജില്ലയിൽ നാളെ അവധി
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ വയനാട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളകട്ർ അവധി പ്രഖ്യാപിച്ചു.
- May 27, 2025 14:25 IST
വിഷു ബംപർ നറുക്കെടുപ്പ് നാളെ
വിഷു ബംപർ ലോട്ടറിയുടെ നറുക്കെടുപ്പ് ബുധനാഴ്ച നടക്കും. പന്ത്രണ്ട് കോടി രൂപയാണ് ഒന്നാം സമ്മാനം.ബുധനാഴ്ച ഉച്ചയ്ക്ക്് രണ്ടിനാണ് നറുക്കെടുപ്പ്. 300 രൂപയാണ് ടിക്കറ്റ് വില
- May 27, 2025 13:13 IST
ഡോ. സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞതിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം
ഡോക്ടർ സിസ തോമസിന്റെ പെൻഷൻ ആനുകൂല്യം തടഞ്ഞ നടപടിയിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം. ആനൂകൂല്യം തടഞ്ഞത് അംഗീകരിക്കാനാവില്ലെന്ന് ഹൈക്കോടതി വിമർശിച്ചു. പെൻഷൻ ആനുകൂല്യം തടഞ്ഞതിനെതിരെ സിസ തോമസ് സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.
- May 27, 2025 12:45 IST
പ്രളയ സാധ്യത; 9 നദികളിൽ ജാഗ്രത മുന്നറിയിപ്പ്
കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ വിവിധ ജില്ലകളിലുള്ള പുഴകളിൽ പ്രളയ സാധ്യത മുന്നറിയിപ്പ്. കോട്ടയം ജില്ലയിലെ മീനച്ചിൽ, കോഴിക്കോട് ജില്ലയിലെ കോരപ്പുഴ, പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ, മണിമല എന്നീ നദികളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
- May 27, 2025 12:17 IST
തിരുവനന്തപുരം വക്കത്ത് ഒരു കുടുംബത്തിലെ നാല് പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി
തിരുവനന്തപുരം വക്കത്ത് കൂട്ട ആത്മഹത്യ. ഒരു കുടുംബത്തിലെ നാലു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദമ്പതികളെയും മക്കളെയുമാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
- May 27, 2025 11:50 IST
റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണു, വന്ദേ ഭാരത് അടക്കം നിരവധി ട്രെയിനുകൾ വൈകിയോടുന്നു
അരീക്കാട് റെയിൽവേ ട്രാക്കിൽ വീണ്ടും മരം വീണതോടെ ട്രെയിൻ ഗതാഗതം തടസപ്പെട്ടു. ട്രാക്കിലെ ഇലക്ട്രിക് ലൈനിന്റെ മുകളിലാണ് മരം വീണത്. ട്രെയിൻ സർവീസുകൾ ഭാഗികമായി നിർത്തിവച്ചു. ഷൊർണൂർ ഭാഗത്തേക്ക് ഉള്ള ട്രാക്കിൽ ആണ് തടസമുണ്ടായത്.
- May 27, 2025 11:23 IST
തിരുനെല്ലിയിൽ യുവതിയെ വെട്ടിക്കൊന്ന കേസ്: പ്രതിക്കെതിരെ പോക്സോ കേസ് ചുമത്തി
തിരുനെല്ലിയിൽ യുവതിയെ പങ്കാളി വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിക്കെതിരെ പൊലീസ് പോക്സോ കേസ് ചുമത്തി. യുവതിയുടെ ബന്ധുവായ പെൺകുട്ടിയെ പീഡിപ്പിച്ചതിനാണ് കേസെടുത്തത്. പ്രതിക്കെതിരെ കൊലപാതകം, കൊലപാതക ശ്രമം, പോക്സോ, ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.
- May 27, 2025 11:11 IST
'നരിവേട്ടയെ പ്രശംസിച്ചതിന് ഉണ്ണി മുകുന്ദൻ മർദിച്ചു;' പരാതിയുമായി മാനേജർ
നടൻ ഉണ്ണി മുകുന്ദൻ മർദിച്ചെന്ന പരാതിയുമായി മുൻ മാനേജർ. കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ ആണ് പരാതി നൽകിയത്. വിപിൻ കുമാറിന്റെ പരാതിയിൽ കാക്കനാട് ഇൻഫോപാർക്ക് പൊലീസ് ഉണ്ണി മുകുന്ദനെതിരെ കേസെടുത്തു. കൊച്ചിയിലെ തന്‍റെ ഫ്ലാറ്റിലെത്തി മർദിച്ചെന്നാണ് പരാതി. Read More
- May 27, 2025 10:53 IST
യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് തൃണമൂല്‍
യുഡിഎഫിലെടുത്തില്ലെങ്കില്‍ നിലമ്പൂരില്‍ മത്സരിക്കുമെന്ന് തൃണമൂല്‍. ഇന്ന് ചേര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി യോഗത്തിന് ശേഷം നേതാക്കള്‍ അറിയിച്ചതാണിത്. തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസിന് രണ്ട് ദിവസത്തെ സമയം നല്‍കുമെന്നും നേതാക്കള്‍ അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us