/indian-express-malayalam/media/media_files/2025/06/01/WwHjSHT3WsMZ1SZ4ZrII.jpg)
മോഹൻ ജോർജ്
Nilambur By Election: നിലമ്പൂർ: നീണ്ട ചർച്ചകൾക്കൊടുവിൽ നിലമ്പൂരിൽ ബി.ജെ.പി. സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. അഭിഭാഷകനായ മോഹൻ ജോർജ് നിലമ്പൂരിൽ എൻ.ഡി.എ. സ്ഥാനാർഥിയായി മത്സരിക്കും. കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചത്. കേരളാ കോൺഗ്രസ് (ബി )മുൻ നേതാവാണ് മോഹൻ ജോർജ്.
Also Read:പി.വി. അൻവർ നിലമ്പൂരിൽ മത്സരിക്കും; തൃണമൂൽ ഔദ്യോഗിക ചിഹ്നം അനുവദിച്ചു
ചുങ്കത്തറ സ്വദേശിയായ മോഹൻ ജോർജ് ഇന്ന് ബിജെപിയിൽ അംഗത്വമെടുക്കും. കേരള കോൺഗ്രസ് മാണി, ബാലകൃഷ്ണപിള്ള, ജോസഫ് വിഭാഗങ്ങളിലായി നാല് പതിറ്റാണ്ട് കാലം പ്രവർത്തിച്ചയാളാണ് മോഹൻ ജോർജ്. നിലവിൽ നിലമ്പൂർ കോടതിയിലെ അഭിഭാഷകനാണ്. ദിവസങ്ങൾ നീണ്ട കൂടിയാലോചനക്ക് ഒടുവിലാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാൻ എൻഡിഎ തീരുമാനിച്ചത്.
Also Read:പ്രചാരണ ചൂടിൽ മുന്നണികൾ; മുഖ്യമന്ത്രി ഇന്ന് നിലമ്പൂരിൽ, അൻവറിനെ അനുനയിപ്പിക്കാൻ യു.ഡി.എഫ്
അതേസമയം നിലമ്പൂർ ഉപതെഞ്ഞെടുപ്പിൽ മത്സര ചൂട് മുറുകുന്നു.എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിന്റെ പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിലമ്പൂരിലെത്തും. പി വി അൻവറിന്റെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് തൃണമൂൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതല തൃണമൂൽ കോൺഗ്രസിന്റെ രാജ്യസഭയിലെ പാർലമെന്ററി പാർട്ടി നേതാവ് ഡെറിക് ഒബ്രിയാന്. തൃണമൂൽ കോൺഗ്രസിന്റെ ആദ്യ സംഘം തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഇന്ന് കേരളത്തിലെത്തും.
Also Read:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ആര്യാടൻ ഷൗക്കത്ത് പത്രിക സമർപ്പിച്ചു: എം.സ്വരാജ് നിലമ്പൂരിലെത്തി
മത്സരിക്കുന്നതിൽ നിന്ന് പിവി അൻവറിനെ അനുനയിപ്പിക്കാനാൻ യുഡിഎഫ് നീക്കമുണ്ടായിരുന്നു.രാഹുൽ മാങ്കൂട്ടത്തിൽ പിവി അൻവറുമായി ഇന്നലെ രാത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.എന്നാൽ കൂടികാഴ്ച വ്യക്തിപരമായിരുന്നെന്നാണ് യു.ഡി.എഫ്. നേതൃത്വത്തിൻറെ വിശദീകരണം.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.