/indian-express-malayalam/media/media_files/2025/06/01/kJVq6kbze3CnbhMac7z6.jpg)
ചിത്രം: ഫേസ്ബുക്ക്
മലപ്പുറം: പി.വി അന്‍വര്‍ വഞ്ചന കാണിച്ചെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലമ്പൂരിൽ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടിവന്നത് വഞ്ചനയുടെ ഫലമായാണെന്നും അതില്‍ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ് എന്നും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂരിലെ കോടതിപ്പടിയിൽ ഇടതുമുന്നണി കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
എൽഡിഎഫ് സ്ഥാനാർത്ഥി എം. സ്വരാജിന് വലിയ സ്വീകാര്യതയാണ് മണ്ഡലത്തിലും സംസ്ഥാനത്താകെയും ഉണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എം. സ്വരാജ് മണ്ഡലത്തിലെത്തിയപ്പോൾ രാഷ്ട്രീയ ഭേതമന്യേ വൻജനക്കൂട്ടമാണ് തടിച്ചുകൂടിയതെന്നും സ്വരാജിന്റെ സ്ഥാനാർത്ഥിത്വം നാട് സ്വീകരിച്ചെന്നതാണ് ഇതു സൂചിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Also Read: ഷൗക്കത്തിനെതിരാണ് ജനവികാരം; താൻ മത്സരിക്കുമെന്ന് പി.വി. അൻവർ
'പൊതുപ്രവർത്തനത്തിൽ ക്ലീനായ ഇമേജ് നിലനിർത്തുന്നയാളാണ് സ്വരാജ്. അരുടെ മുന്നിലും തല ഉയർത്തി അഭിമാനത്തോടെ മുന്നണിയുടെ പ്രതിനിധിയായി വോട്ടു ചോദിക്കാൻ അദ്ദേഹത്തിനു സാധിക്കും. കറകളഞ്ഞ വ്യക്തിത്വം അദ്ദേഹത്തിന് നിലനിർത്താൻ കഴിഞ്ഞിട്ടുണ്ട്. അതിന്റെ ഭാഗമാണ് ഇന്നു കാണുന്ന ഈ മഹാ ജനപങ്കാളിത്തം. എല്ലാം കൊണ്ടും നല്ല തുടക്കമായി എന്നാണ് പൊതുവേ വിലയിരുത്തുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.
Also Read: രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി സതീശൻ; അൻവറുമായി നടത്തിയ കൂടിക്കാഴ്ച തെറ്റ്
'വാരിയംകുന്നന്റെയും സഖാവ് കുഞ്ഞാലിയുടെയും ഐതിഹാസികമായ പോരാട്ടത്തിന് സാക്ഷ്യംവഹിച്ച മണ്ണാണിത്. ഒപ്പംതന്നെ വാരിയംകുന്നനെ പിടികൂടാന്‍ ചതി കാണിച്ചയാളുടെ മണ്ണുംകൂടിയാണിത്. നമ്മളും ഒരു ചതിക്കിരയായാണ് ഇത്തരമൊരു തിരഞ്ഞെടുപ്പ് നേരിടേണ്ടി വന്നത്. അതില്‍ ഏതെങ്കിലും തരത്തിൽ ആശങ്കപ്പെടുന്ന മുന്നണിയല്ല എല്‍ഡിഎഫ്. തികഞ്ഞ ആത്മവിശ്വാസത്തോടെ നല്ല വിജയപ്രതീക്ഷയോടെയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്,' മുഖ്യമന്ത്രി പറഞ്ഞു.
Read More: പി.വി. അൻവർ നിലമ്പൂരിൽ മത്സരിക്കും; തൃണമൂൽ ഔദ്യോഗിക ചിഹ്നം അനുവദിച്ചു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.