/indian-express-malayalam/media/media_files/2025/06/03/Vth2ypn4qK0MkBNC0zxM.jpg)
പി.വി.അൻവർ, ആര്യാടന്‍ ഷൗക്കത്ത്, എം.സ്വരാജ്
മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ സമ്പന്നൻ തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥി പി.വി.അൻവർ. അൻവറിന്റെ ആകെ സ്വത്തുമൂല്യം 52.21 കോടി രൂപയാണ്. അൻവറിന്റെ കടബാധ്യത 20.60 കോടി രൂപയാണ്. അൻവറിന്റെ ഒരു ഭാര്യയുടെ പേരിൽ 8.78 കോടി രൂപ മൂല്യമുള്ള സ്വത്തും രണ്ടാമത്തെ ഭാര്യയുടെ പേരിൽ 3.50 കോടി രൂപ മൂല്യമുള്ള സ്വത്തുമുണ്ട്.
അൻവറിന്റെ കയ്യിൽ പണമായുള്ളത് 25,000 രൂപയാണ്. 2,13,60,000 രൂപ വിലമതിക്കുന്ന 2400 ഗ്രാം സ്വര്‍ണം ഭാര്യമാര്‍ക്കും 71,20,000 രൂപയുടെ 800 ഗ്രാം സ്വര്‍ണം ആശ്രിതരുടെ കൈയിലുമുണ്ട്. വരുമാന സ്രോതസ് എന്താണെന്നതിന് കച്ചവടം എന്നാണ് അൻവർ നൽകിയിരിക്കുന്ന മറുപടി. നാമനിർദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയിട്ടുള്ളത്.
എൽഡിഎഫ് സ്ഥാനാർഥി എം.സ്വരാജിന്റെ ആകെ സ്വത്തുമൂല്യം 63.90 ലക്ഷം രൂപയാണ്. 9 ലക്ഷം രൂപയുടെ കടബാധ്യതയുമുണ്ട്. വാഹനങ്ങളുള്‍പ്പെടെ 1,39,988 രൂപയുടെ ജംഗമവസ്തുക്കളുണ്ട്. സ്വരാജിന്റെ കൈവശമുള്ളത് 1200 രൂപയാണ്. സ്വരാജിന് സ്വന്തമായി വാഹനമില്ല. ഭാര്യയുടെ പേരിൽ 2 വാഹനങ്ങളുണ്ട്. 18 ലക്ഷം രൂപ മൂല്യം വരുന്ന 25 പവൻ സ്വർണാഭരണങ്ങളുണ്ട്.
Also Read: മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും: പി.വി.അൻവർ
യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്തിന്റെ പേരില്‍ 2,06,977 രൂപയുടെ ബാങ്ക് നിക്ഷേപമുണ്ട്. ഷൗക്കത്തിന് 71,82,444 രൂപയുടെ ബാധ്യതയുണ്ട്. ഷൗക്കത്തിന് ആകെ 2,18,977 രൂപയുടെയും ഭാര്യയുടെ പേരില്‍ 83,75,302 രൂപയുടെയും വസ്തുക്കള്‍ കൈയിലുണ്ട്. താമസിക്കുന്ന വീടിന് ഒരു കോടിയുടെ മൂല്യമുണ്ട്.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.