/indian-express-malayalam/media/media_files/2025/04/24/XVWFbQavsMnLpxB001vE.jpg)
Kerala News Highlights
Kerala News Live Highlights: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു പ്രതിഭയുടെ മകൻ കനിവ് ഉൾപ്പടെ ഏഴുപേരെ ഒഴിവാക്കിയുള്ള കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേസിൽ രണ്ട് പ്രതികൾ മാത്രമാണുള്ളത്. യു പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി ആദ്യം എഫ് ഐ ആർ ഇട്ട കേസിലാണ് കനിവ് ഉൾപ്പടെ ഏഴു പേരെ ഒഴിവാക്കി കുറ്റപത്രം. തെളിവുകളുടെ അഭാവത്തിൽ ഏഴു പേരെ ഒഴിവാക്കിയതായി എക്‌സൈസ് ഇടക്കാല റിപ്പോർട്ട് നേരത്തെ കോടതിയിൽ സമർപ്പിച്ചിരുന്നു.
ഡിസംബർ 28 നാണ് ആലപ്പുഴ തകഴിയിൽ നിന്ന് യു പ്രതിഭ എംഎൽഎയുടെ മകൻ കനിവ് ഉൾപ്പടെ ഒൻപത് പേരെ കഞ്ചാവ് ഉപയോഗിച്ച് കൊണ്ടിരിക്കെ കുട്ടനാട് എക്‌സൈസ് സംഘം പിടികൂടിയത്. കേസിൽ ഒൻപതാം പ്രതിയായിരുന്നു കനിവ്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനുമായിരുന്നു കേസ്. ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ പ്രതികളെ ജാമ്യത്തിൽ വിട്ടു. മകനെതിരെ കേസെടുത്തത് വ്യാജ വാർത്തയെന്നായിരുന്നു യു പ്രതിഭ എംഎൽഎ സമൂഹമാധ്യമത്തിലൂടെ പ്രതികരിച്ചത്.
പിന്നാലെ എഫ്‌ഐആർ പുറത്ത് വന്നതോടെ വിവാദം രൂക്ഷമായി. തുടർന്ന് എക്‌സൈസിനെതിരെ നിയമസഭയിലും സിപിഎം ജില്ലാ സമ്മേളനത്തിലും യു പ്രതിഭ രൂക്ഷമായ വിമർശനം ഉന്നയിച്ചു. മാത്രവുമല്ല എക്‌സൈസ് ഉദ്യോഗസ്ഥർ ക്കെതിരെ യു പ്രതിഭ മുഖ്യമന്ത്രിക്ക് പരാതി നൽകി. തുടർന്ന് ആലപ്പുഴ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണർ എസ് അശോക് കുമാർ നടത്തിയ അന്വേഷണത്തിൽ കേസെടുത്ത ഉദ്യോഗസ്ഥർക്ക് വീഴ്ച സംഭവിച്ചുവെന്നായിരുന്നു കണ്ടെത്തൽ.
- Jun 05, 2025 21:08 IST
വീട്ടില്‍ കയറി ഭാര്യയേയും ഭര്‍ത്താവിനെയും അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയിൽ
ഭാര്യയും ഭര്‍ത്താവുമായ രണ്ടുപേരെ അടിച്ച് പരിക്കേല്‍പ്പിച്ച കേസിലെ പ്രതിയെ 10 വര്‍ഷത്തിന് ശേഷം പിടികൂടി പൊലീസ്. കോഴിക്കോട് തലക്കുളത്തൂര്‍ വാഴയില്‍ വീട്ടില്‍ രഞ്ജിത്ത് (45) ആണ് പിടിയിലായത്. എലത്തൂര്‍ ഇന്‍സ്‌പെക്ടര്‍ ആണ് തിരുവനന്തപുരത്ത് നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.
- Jun 05, 2025 20:16 IST
കേരളം പരിസ്ഥിതി സംരക്ഷണത്തിൽ മാതൃകയാകണം: മന്ത്രി വി. ശിവൻകുട്ടി
വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയ്ക്ക് മാതൃകയായ കേരളം പരിസ്ഥിതി സംരക്ഷണത്തിലും മുന്നിൽ നിൽക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം പട്ടം സെയിന്റ് മേരീസ് ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി. സ്‌കൂൾ വളപ്പിലും മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലും അദ്ദേഹം വൃക്ഷത്തൈകൾ നട്ടു.
- Jun 05, 2025 19:26 IST
വിജയാഘോഷത്തിനിടെ അപകടം; റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരെ കേസ്
വിജയാഘോഷത്തിനിടെ തിക്കിലും തിരക്കിലും 11 പേർക്ക് ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ കേസെടുത്ത് പൊലീസ്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനും കര്‍ണാടക സ്റ്റേറ്റ് ക്രിക്കറ്റ് അസോസിയേഷനും ഇവന്റ് മാനേജ്മെന്റ് സ്ഥാപനമായ ഡിഎൻഎക്കുമെതിരെയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്.
- Jun 05, 2025 17:18 IST
റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും
റഫാൽ യുദ്ധവിമാനങ്ങളുടെ ഭാഗങ്ങൾ ഇന്ത്യയിൽ നിർമിക്കും. ഇതുസംബന്ധിച്ച കരാറിൽ ടാറ്റാ ഗ്രൂപ്പും ഫ്രഞ്ച് കമ്പനിയായ ഡാസോ ഏവിയേഷനും ഒപ്പിട്ടു. ഹൈദരാബാദിലാണ് ഫാക്ടറി സജ്ജമാക്കുന്നത്
- Jun 05, 2025 15:55 IST
ഓപ്പറേഷന്‍ സിന്ദൂർ; വര്‍ഗീയപരാമര്‍ശത്തിന് അറസ്റ്റിലായ നിയമവിദ്യാര്‍ഥിനിക്ക് ജാമ്യം
ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന് അറസ്റ്റിലായ നിയമവിദ്യാര്‍ഥിനി ശര്‍മിഷ്ഠ പനോളിക്ക് കല്‍ക്കട്ട ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.To advertise here, Contact Usഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് മുസ്ലികള്‍ക്കെതിരായ വിദ്വേഷത്തോടെ വീഡിയോ പോസ്റ്റ് ചെയ്തുവെന്ന് ചൂണ്ടിക്കാട്ടാണ് ബംഗാള്‍ പോലീസ് ശര്‍മിഷ്ഠ പനോളിയെ അറസ്റ്റ് ചെയ്തത്.
- Jun 05, 2025 14:04 IST
അൻവറിനുള്ള മറുപടി നാവിൻ തുമ്പത്തുണ്ട്, പക്ഷെ പറയില്ലെന്ന് വിഡി സതീശൻ
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ പത്രിക പിൻവലിക്കാനുള്ള അൻവറിന്റെ ഉപാധികളെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ . അൻവറിനുള്ള മറുപടി നാവിൻ തുമ്പിലുണ്ട്. എന്നാൽ താൻ മറുപടി നൽകുന്നില്ലെന്ന് വിഡി സതീശൻ പറഞ്ഞു. മുക്കാൽ പിണറായിയെന്ന പിവി അൻവറിന്റെ പ്രയോഗത്തിന് മറുപടിയില്ലെന്നും സതീശൻ പറഞ്ഞു. അൻവറുമായി ഇനി ഒരു ചർച്ചയില്ല. എല്ലാവാതിലുകളും അടച്ചെന്ന് യുഡിഎഫ് നേതാക്കൾ പറഞ്ഞിട്ടുണ്ടെന്നും സതീശൻ പറഞ്ഞു.
നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ അൻവർ ഒരുഫാക്ടറേ അല്ലെന്ന് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് പറഞ്ഞു. അൻവറിന്റെ ഉപാധികൾ കേട്ട് ചിരിയാണ് വന്നത്. പിന്നെ ഏത് യുഡിഎഫ് നേതാക്കളാണ് ചർച്ച നടത്തിയതെന്ന് അൻവർ തന്നെ വ്യക്തമാക്കട്ടെ. ഈ തെരഞ്ഞെടുപ്പിൽ പ്രസക്തിയില്ലെന്ന് ബോധ്യമായതോടെയാവാം ഇത്തരം പ്രതികരണങ്ങൾ. തത്കാലം യുഡിഎഫ് വകുപ്പ് വിഭജനം ആരംഭിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പരിഹസിച്ചു.
- Jun 05, 2025 11:36 IST
പ്രവേശനോത്സവത്തില്‍ പോക്സോ കേസ് പ്രതി; ‘മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ നടപടിയെടുക്കും’: വി.ശിവൻകുട്ടി
പോക്‌സോ കേസ് പ്രതിയായ വ്‌ളോഗര്‍ മുകേഷ് എം നായരെ സ്‌കൂള്‍ പ്രവേശനോത്സവത്തിന്റെ ഭാഗമായുള്ള പരിപാടിയില്‍ പങ്കെടുപ്പിച്ചതില്‍ പ്രതികരിച്ച് മന്ത്രി വി ശിവൻകുട്ടി. സംഭവം ഗൗരവമായി കാണുന്നുവെന്നും, സ്കൂൾ മാനേജ്മെന്റ് നടപടി എടുത്തില്ലെങ്കിൽ സർക്കാർ സർക്കാർ നടപടി എടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.വിദ്യാഭ്യാസ ഡയറക്ടറോട് അടിയന്തിരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഹെഡ് മാസ്റ്റർ സംഭവത്തിൽ വീഴ്ച നടന്നതായി സമ്മതിച്ചിട്ടുണ്ട്.മുകേഷ് പ്രതിയാണെന്ന വിവരം അറിയാതെയാണ് പരിപാടിയിൽ പങ്കെടുപ്പിച്ചത് എന്നതാണ് ഹെഡ് മാസ്റ്ററുടെ വിശദീകരണമെന്നും വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
- Jun 05, 2025 11:36 IST
രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു- കെ സുധാകരൻ
പി.വി അൻവറിനെ പിന്തുണച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കെ സുധാകരൻ. പിവി അൻവർ യുഡിഎഫിലേക്ക് ഇനി തിരിച്ചു വരണ്ടെന്ന് ഞങ്ങൾ പറയില്ല. രാഷ്ട്രീയ പതനത്തിലേക്ക് അൻവർ എത്താൻ പാടില്ലായിരുന്നു. തന്നോടൊപ്പം വളർന്ന പഴയ കോൺഗ്രസുകാരനാണ് അൻവർ. ഇന്ന് തെരുവിലെ രാഷ്ട്രീയക്കാരനായി പിവി അൻവർ മാറിയതിൽ ദുഖമുണ്ടെന്നും കെ സുധാകരൻ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us