/indian-express-malayalam/media/media_files/6eqVWoSAWYoFsCwsVImM.jpg)
ഫയൽ ഫൊട്ടോ
കൊച്ചി: ദേശീയപാത തകര്‍ച്ചയില്‍ ഹൈക്കോടതിക്ക് റിപ്പോര്‍ട്ട് നൽകി നാഷണൽ ഹൈവേ അതോറിറ്റി. കരാര്‍ കമ്പനിയെ പഴിച്ചാണ് അതോറിറ്റി റിപ്പോർട്ട് സമർപ്പിച്ചത്. കമ്പനിക്ക് വീഴ്ച സംഭവിച്ചുവെന്നും തകര്‍ച്ചയ്ക്ക് കാരണം നിർമാണത്തിന് ഉപയോഗിച്ച മണ്ണിൻ്റെ തകരാറെന്നും അതോറിറ്റി കുറ്റപ്പെടുത്തി.
നിര്‍മ്മാണത്തിന് ദൃഡതയില്ലാത്ത മണ്ണാണ് ഉപയോഗിച്ചതെന്നും പുനര്‍നിര്‍മാണം നടത്താന്‍ നിര്‍ദേശം നല്‍കിയെന്നും അതോറിറ്റി കോടതിയെ അറിയിച്ചു. കോടതി ആവശ്യപ്പെട്ട പ്രകാരമാണ് നാഷണൽ ഹൈവേ അതോറിറ്റി റിപ്പോര്‍ട്ട് നല്‍കിയത്. റോഡുകളുടെ ശോച്യാവസ്ഥ സംബന്ധിച്ച ഹർജിയിലാണ് കോടതി റിപ്പോർട്ട് തേടിയത്.
Also Read: കൊച്ചി കപ്പൽ അപകടത്തിന്റെ വിവരങ്ങൾ ജനങ്ങൾ അറിയണം: സർക്കാരിനോട് ഹൈക്കോടതി
പ്രശ്നം പരിഹരിക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്നും മേല്‍നോട്ട ചുമതല ഐഐടി ഡല്‍ഹിയിലെ വിരമിച്ച പ്രൊഫസര്‍ക്ക് നല്‍കിയതായും അതോറിറ്റി കോടതിയെ അറിയിച്ചിട്ടുണ്ട്. മേയ് 19 നായിരുന്നു കൂരിയാട് എലിവേറ്റഡ് ഹൈവേയുടെ 250 മീറ്ററോളം റോഡ് ഇടിഞ്ഞുവീണത്. ഇതോടെ ദേശീയ പാതയുടെ നിര്‍മാണ നിലവാരം രാജ്യമാകെ ചര്‍ച്ചയാവുകയും ചെയ്തിരുന്നു. സംരക്ഷണ ഭിത്തി കെട്ടി റോഡ് മണ്ണിട്ട് ഉയർത്തിയപ്പോൾ ഭാരം താങ്ങാൻ അടിത്തറയുടെ മണ്ണിന് കഴിയാത്തതാണ് റോഡ് തകർന്ന് വീഴാൻ കാരണമെന്ന് അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു.
Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.