scorecardresearch

Bakrid Holiday: ബക്രീദ് അവധിയിൽ മാറ്റം; സംസ്ഥാനത്ത് അവധി ശനിയാഴ്ച

Bakrid Holiday: നേരത്തെ വെള്ളിയാഴ്ചയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരമാണ് അവധി ദിനത്തിൽ മാറ്റം ഉണ്ടായത്

Bakrid Holiday: നേരത്തെ വെള്ളിയാഴ്ചയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരമാണ് അവധി ദിനത്തിൽ മാറ്റം ഉണ്ടായത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
ramzan, ramzan, muslim festival, religious festival, ramzan month, mosque, ramzan fast, islam, sri lanka church attack, new zealand mosque attack, indian express, eid, eid 2019, eid ul fitr moon sighting, eid 2019 moon sighting, eid 2019 moon sighting today, moon sighting india, eid moon sighting 2019, moon sighting today india, eid ul fitr moon sighting in india, eid ul fitr moon sighting today time, eid ul fitr moon sighting today time in india, eid ul fitr moon sighting time, moon sighting today saudi, moon sighting saudi, eid moon sighting in pakistan, eid moon sighting in india, eid moon sighting in uae, eid moon sighting saudu arabia, eid ka chand, eid ka chand time,

ബക്രീദ് അവധിയിൽ മാറ്റം

Bakrid Holiday Changes: തിരുവനന്തപുരം: സംസ്ഥാനത്ത് ബലി പെരുനാൾ അവധിയിൽ മാറ്റം. നേരത്തെ വെള്ളിയാഴ്ചയാണ് സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, സർക്കാരിന്റെ പുതുക്കിയ ഉത്തരവ് പ്രകാരം വെള്ളിയാഴ്ചത്തെ അവധി ശനിയാഴ്ചത്തേക്ക് മാറ്റി.

Advertisment

മാസപ്പിറവി വൈകിയതിനാൽ ബലി പെരുന്നാൾ ശനിയാഴ്ചത്തേക്ക് മാറിയതിനാലാണ് അവധിയിലും മാറ്റം വന്നത്. കേരളത്തിൽ മാസപ്പിറവി ദൃശ്യമാവാത്ത ബലി പെരുന്നാൾ ജൂൺ ഏഴ് ശനിയാഴ്ച ആയിരിക്കും.വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ശനിയാഴ്ചയാകും അവധി. 

Also Read: കൊച്ചി കപ്പൽ അപകടത്തിന്റെ വിവരങ്ങൾ ജനങ്ങൾ അറിയണം: സർക്കാരിനോട് ഹൈക്കോടതി

നേരത്തെ രണ്ട് ദിവസം അവധി നൽകണമെന്ന് മുസ്ലീം സംഘടനകൾ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പ്രവർത്തി ദിനങ്ങളുടെ എണ്ണം കുറയുന്നതിനാൽ ഒരുദിവസം അവധിയെന്ന് നിലപാടിൽ ആയിരുന്നു സർക്കാർ. 

Advertisment

Also Read: മഴ തുടരും; ആലപ്പുഴയിൽ 66 ദുരിതാശ്വാസ ക്യാമ്പുകൾ; രണ്ട് ജില്ലകളിൽ അവധി

അതേസമയം, ഗൾഫ് രാജ്യങ്ങളിലും ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ച് കഴിഞ്ഞു. ജൂൺ 5 വ്യാഴാഴ്ച മുതൽ ജൂൺ 9 തിങ്കളാഴ്ച വരെയാണ് ഒമാനിൽ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. ജൂൺ 10 ചൊവ്വാഴ്ച പ്രവൃത്തി ദിവസം പുനരാരംഭിക്കും. ജൂൺ ആറിനാണ് ഒമാനിൽ ബലിപെരുന്നാൾ.വാരാന്ത്യം ഉൾപ്പെടെ ഒമാനിൽ അഞ്ച് ദിവസത്തെ അവധിയാണ് ലഭിക്കുക.

Also Read:  യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിയാക്കണം; വീണ്ടും ഉപാധികളുമായി അൻവർ

ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് നിസ്വയിൽ ബലിപെരുന്നാൾ നമസ്‌കാരം നടത്തും. ഒമാനിലെ അൽ ദഖിലിയ ഗവർണറേറ്റിൽ നിസ്വ വിലായത്തിലെ സുൽത്താൻ ഖാബൂസ് പള്ളിയിൽ ആയിരിക്കും സുൽത്താൻ ഹൈതം ബിൻ താരിക് ഈദ് അൽ അദ്ഹ പ്രാർത്ഥനകൾ നടത്തുന്നതെന്ന് ദിവാൻ ഓഫ് റോയൽ കോർട്ട് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഹജ് കർമങ്ങൾക്ക് സമാപനം കുറിക്കുന്ന അറഫാ ദിനത്തിന്റെ പിറ്റേന്നാണ് മുസ്ലിം സമൂഹം ത്യാഗസ്മരണകളുമായി ബലി പെരുന്നാൾ ആഘോഷിക്കുന്നത്. 

Read More

നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; എല്ലാ കണ്ണുകളും അൻവറിലേക്ക്

Bakrid Holiday

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: