scorecardresearch

Nilambur By-Election: നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്; എല്ലാ കണ്ണുകളും അൻവറിലേക്ക്

Nilambur By-Election: അൻവർ പത്രിക പിൻവലിച്ചില്ലെങ്കിൽ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാകും നിലമ്പൂരിൽ കളമൊരുങ്ങുക

Nilambur By-Election: അൻവർ പത്രിക പിൻവലിച്ചില്ലെങ്കിൽ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാകും നിലമ്പൂരിൽ കളമൊരുങ്ങുക

author-image
WebDesk
New Update
anwar new

നിലമ്പൂരിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്

Nilambur By Election: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന് അവസാനിക്കാനിരിക്കെ എല്ലാ കണ്ണുകളും പി.വി. അൻവറിലേക്ക്. നാമനിർദേശ പത്രിക അൻവർ പിൻവലിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. പത്രിക സമർപ്പിച്ച് രണ്ട് ദിവസം കഴിഞ്ഞിട്ടും അൻവർ പ്രചാരണരംഗത്തേക്ക് ഇറങ്ങാത്തതാണ് സംശയത്തിന് ഇടയാക്കിയിരിക്കുന്നത്. 

Also Read: തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്

Advertisment

നേരത്തെ, അൻവർ രണ്ട് പത്രികകളാണ് സമർപ്പിച്ചിരുന്നു. ഇതിൽ തൃണമൂൽ കോൺഗ്രസിന്റെ പേരിൽ നൽകിയിരുന്ന പത്രിക തള്ളിയിരുന്നു. സ്വതന്ത്ര്യ സ്ഥാനാർഥിയായി അൻവർ സമർപ്പിച്ചിരിക്കുന്ന പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ സ്വീകരിച്ചിരിക്കുന്നത്. അൻവർ പത്രിക പിൻവലിച്ചില്ലെങ്കിൽ ശക്തമായ ചതുഷ്‌കോണ മത്സരത്തിനാകും നിലമ്പൂരിൽ കളമൊരുങ്ങുക. 

Also Read: മുഖ്യമന്ത്രിയ്ക്ക് അനങ്ങാൻ കഴിയില്ല, എവിടെ തിരിഞ്ഞാലും മകൾക്കെതിരെയുള്ള കേസ്: പി.വി. അൻവർ

അതേസമയം, ചൊവ്വാഴ്ചയും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി പി.എ.മുഹമ്മദ് റിയാസിനുമെതിരെ ഗുരുതരമായ ആരോപണങ്ങളുമായി അൻവർ രംഗത്തെത്തിയിരുന്നു. മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മലപ്പുറത്തെ അവഹേളിക്കാനാണ് ഒരു ദേശീയ പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും അൻവർ ആരോപിച്ചു. അജിത് കുമാറും പി ശശിയും ചതിക്കുമെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പിതാവിനെ പോലെ വിശ്വസിച്ചാണ് അന്ന് മുഖ്യമന്ത്രിക്ക് കൂടെ നിന്നതെന്നും അൻവർ നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Advertisment

Also Read: അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി

മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്വർണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി. ശശി ദുരൂപയോഗം ചെയ്തു. ഇത് കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. സ്വർണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നതെന്നും അൻവർ പറഞ്ഞു.

14 സ്ഥാനാർഥികൾ

വൈകീട്ട് മൂന്നു മണി വരെയാണ് നാമനിർദേശപത്രിക പിൻവലിക്കാനുള്ള സമയപരിധി. സൂക്ഷ്മപരിശോധന പൂർത്തിയായപ്പോൾ പി വി അൻവർ, എൽഡിഎഫ്, യുഡിഎഫ്, എൻഡിഎ മുന്നണി സ്ഥാനാർത്ഥികൾ എന്നിവരടക്കം 14 പേരാണ് നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ മത്സര രംഗത്തുള്ളത്. 

Also Read: നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

വോട്ടർമാരെ നേരിൽ കണ്ട് പ്രചാരണപരിപാടികൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി എം. സ്വരാജും യു.ഡി.എഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തും. ആര്യാടൻ ഷൗക്കത്ത് ഇന്ന് എടക്കര, കരുളായി പഞ്ചായത്തുകളിൽ പര്യടനം നടത്തും. മൂത്തേടം പഞ്ചായത്തിലാണ് എം സ്വരാജിന്റെ പര്യടനം. അതേസമയം ബിജെപി സ്ഥാനാർത്ഥി അഡ്വ. മോഹൻ ജോർജിന്റെ തെരഞ്ഞെടുപ്പ് മണ്ഡലം കൺവെൻഷൻ കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇന്ന് നിലമ്പൂരിൽ ഉദ്ഘാടനം ചെയ്യും.

Read More

സ്ഥാനാർത്ഥികളിൽ സമ്പന്നൻ അൻവർ; ആസ്തി 52.21 കോടി, കടബാധ്യത 20.60 കോടി

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: