scorecardresearch

Nilambur By-Election: മുഖ്യമന്ത്രിയ്ക്ക് അനങ്ങാൻ കഴിയില്ല, എവിടെ തിരിഞ്ഞാലും മകൾക്കെതിരെയുള്ള കേസ്: പി.വി. അൻവർ

Nilambur By-Election: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി അൻവർ രംഗത്തെത്തി. മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയതെന്നും അൻവർ ആരോപിച്ചു

Nilambur By-Election: മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി അൻവർ രംഗത്തെത്തി. മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയതെന്നും അൻവർ ആരോപിച്ചു

author-image
WebDesk
New Update
PV Anvar, Pinarayi Vijayan

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി വീണ്ടും പി.വി.അൻവർ

Nilambur By Election Updates: മലപ്പുറം: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പ്രചാരണ ചൂടിനിടെ വീണ്ടും മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആരോപണങ്ങളുമായി പി.വി.അൻവർ രംഗത്തെത്തി.  മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മലപ്പുറത്തെ അവഹേളിക്കാനാണ് ഒരു ദേശീയ പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥിയായ പി.വി. അൻവർ കുറ്റപ്പെടുത്തി.  

Advertisment

Also Read: അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി

മലപ്പുറം ജില്ലയെ അവഹേളിക്കാനാണ് ദേശീയ പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയത്. ഇക്കാര്യം മലയാള പത്രങ്ങളോട് പറയാതെ ഡൽഹിയിൽ പോയി പറഞ്ഞത് മുസ്ലീങ്ങളാണ് ദേശവിരുദ്ധ ശക്തിക്ക് പിന്നിൽ എന്നുവരുത്തി തീർത്ത് ബിജെപിക്ക് ആയുധമുണ്ടാക്കിക്കൊടുക്കാനാണെന്ന് അൻവർ പറഞ്ഞു.

Also Read:സ്ഥാനാർത്ഥികളിൽ സമ്പന്നൻ അൻവർ; ആസ്തി 52.21 കോടി, കടബാധ്യത 20.60 കോടി

Advertisment

"സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി കേരളത്തെ വഞ്ചിച്ചു. കാർഷിക പ്രശ്നങ്ങളോട് മുഖംതിരിച്ച് കർഷകരോട് കൊടുംവഞ്ചന കാണിച്ചയാളാണ് മുഖ്യമന്ത്രി. വഖഫ് വിഷയത്തിൽ മുനമ്പത്തെ ജനങ്ങളെ വഞ്ചിച്ചു. വ്യാപാരികളെ വഞ്ചിച്ചു. ഓൺലൈൻ കച്ചവടം നിയന്ത്രിക്കാൻ ഭേദഗതി വരുത്തുമെന്ന് മുഖ്യമന്ത്രി വ്യാപാരികൾക്ക് ഉറപ്പുനൽകിയിരുന്നു. ഇടത്തരം കച്ചവടക്കാരെ മുഴുവൻ ഇല്ലാതാക്കി. വഞ്ചനയ്ക്ക് നേതൃത്വം നൽകുന്ന വഞ്ചകനായ മുഖ്യമന്ത്രിയായി പിണറായി ഇപ്പോഴും തുടരുകയാണ്".- അൻവർ പറഞ്ഞു. 

Also Read:  നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

"നിതാഖത്ത് വിഷയം വന്നപ്പോൾ പ്രവാസികളെ മുഴുവൻ വിളിച്ചുവരുത്തി. എന്നിട്ട് എന്തായി?. കോടികൾ മുടക്കി ലോകകേരള സഭ നടത്തിയിട്ട് നൂറ് രൂപ കൊണ്ടുവരാൻ കഴിഞ്ഞോ?. ഈ കേരളം ഉണ്ടാക്കിയത് പ്രവാസികളാണ്. അവരെ വഞ്ചിച്ചയാളാണ് മുഖ്യമന്ത്രി"- അൻവർ പറഞ്ഞു. അജിത് കുമാറും പി ശശിയും ചതിക്കുമെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പിതാവിനെ പോലെ വിശ്വസിച്ചാണ് അന്ന് മുഖ്യമന്ത്രിക്ക് കൂടെ നിന്നതെന്നും അൻവർ നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 

Also Read:  മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും: പി.വി.അൻവർ

മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെയും ഗുരുതര ആരോപണങ്ങളുമായി അൻവർ രംഗത്തെത്തി. "മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയത്. മുഖ്യമന്ത്രി സ്വർണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി ശശി ദുരൂപയോഗം ചെയ്തു. ഇത് കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. സ്വർണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നത്". - അൻവർ പറഞ്ഞു.

"കേന്ദ്ര ഏജൻസികൾ ഈ വിവരം കണ്ടെത്തിയതോടെ മുഖ്യമന്ത്രിയെ അവർ വരച്ചവരയിൽ നിർത്തി. മരുമകനെയും മകളെയും പൊക്കുമെന്നായതോടെ കേന്ദ്ര ഏജൻസികൾ പറയുന്ന കാര്യങ്ങൾ അനുസരിക്കുന്ന നിലയിലേക്ക് കാര്യങ്ങൾ പോയി. അനങ്ങാൻ മുഖ്യമന്ത്രിക്ക് കഴിയില്ല. എവിടേക്ക് തിരിഞ്ഞാലും മകൾക്കെതിരായ കേസാണ്. ചില കാര്യങ്ങൾ ഇപ്പോൾ പറയുന്നില്ല"-  അൻവർ പറഞ്ഞു.

Read More

മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ കേരളത്തിൽ വ്യാപക മഴ

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: