scorecardresearch

Nilambur By-Election: അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി

Nilambur By-Election Updates: ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്

Nilambur By-Election Updates: ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്

author-image
WebDesk
New Update
P V Anwar

പി.വി അൻവർ

Nilambur By Election Updates: മലപ്പുറം: പി.വി. അൻവറിനെ നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പിന്തുണയ്‌ക്കേണ്ടെന്ന് ആം ആദ്മി പാർട്ടി. ദേശീയ നേതൃത്വമാണ് ഇതുസംബന്ധിച്ച് തീരുമാനം എടുത്തത്. പിവി അൻവറിന്റെ മുന്നണിയിലും ആം ആദ്മി പാർട്ടി ഭാഗമാകില്ല. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി പത്രിക തള്ളിയതിന് പിന്നാലെയാണ് ആം ആദ്മി പാർട്ടിയും പിന്തുണ പിൻവലിച്ചത്. അൻവർ രൂപീകരിച്ച ജനാധിപത്യ പ്രതിപക്ഷ പ്രതിരോധ മുന്നണിയിലും ഭാഗമാകേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാൾ പാർട്ടി സംസ്ഥാന നേതാക്കൾക്ക് നൽകിയിരിക്കുന്ന നിർദേശം.

Advertisment

Also Read: നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി

നേരത്തെ, അൻവറിന് പിന്തുണ നൽകാനാണ് ആം ആദ്മി പാർട്ടി സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിനുപിന്നാലെ സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയും ബൃന്ദ കാരാട്ടും ചൊവ്വാഴ്ച ഡൽഹിയിലെ അരവിന്ദ് കെജ്‌രിവാളിന്റെ വസതിയിലെത്തി ചർച്ച നടത്തിയിരുന്നു. ഡൽഹി നിയമസഭാ പ്രതിപക്ഷ നേതാവ് അതിഷിയും ചർച്ചയിൽ ഭാഗമായിരുന്നു. ഇതിന് ശേഷമാണ് എ.എ.പി.യുടെ നിലപാട് മാറ്റമെന്നതും ശ്രദ്ധേയം. 

ഉപതിരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്‌ക്കേണ്ടതില്ലെന്നാണ് ആം ആദ്മി പാർട്ടി ദേശീയ നേതൃത്വം സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിരിക്കുന്നത്. സംസ്ഥാനത്ത് വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടിയെ ശക്തിപ്പെടുത്താനും പരമാവധി സീറ്റുകളിൽ വിജയിക്കാനും പരിശ്രമിക്കണമെന്നും സംസ്ഥാന നേതൃത്വത്തിന് നിർദേശം നൽകിയിട്ടുണ്ട്. 

Advertisment

Also Read: സ്ഥാനാർത്ഥികളിൽ സമ്പന്നൻ അൻവർ; ആസ്തി 52.21 കോടി, കടബാധ്യത 20.60 കോടി

അതേസമയം, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ പി.വി.അൻവർ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കേണ്ടി വരും. തൃണമൂൽ കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിക്കാനാവില്ല. അൻവർ നൽകിയിരുന്ന രണ്ട് സെറ്റ് നാമനിർദേശപത്രികകളിൽ ഒന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ തള്ളി. തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നൽകിയ പത്രികയാണ് തള്ളിയത്. 

Also Read:നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകൾ കൈയിലുണ്ട്, വേണ്ടിവന്നാൽ ടിവി വച്ച് കാണിക്കും: പി.വി.അൻവർ

തൃണമൂൽ കോൺഗ്രസ് കേരളത്തിൽ രജിസ്റ്റർ ചെയ്ത പാർട്ടിയല്ല എന്ന സാങ്കേതിക പ്രശ്നം ചൂണ്ടിക്കാട്ടിയാണ് കമ്മിഷൻ പത്രിക തള്ളിയത്. തൃണമൂൽ കോൺഗ്രസ് ബംഗാളിലുള്ള ഒരു സംസ്ഥാന പാർട്ടി എന്ന നിലയിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ പരിഗണിക്കുന്നത്. ഒരു ദേശീയ പാർട്ടി അല്ലാത്തതിനാൽ നാമനിർദേശ പത്രികയിൽ മണ്ഡലത്തിലെ 10 പേരുടെ ഒപ്പ് വേണമെന്ന് ചട്ടം പറയുന്നു. എന്നാൽ, അൻവറിന്റെ പത്രികയിൽ ഒരാളുടെ ഒപ്പ് മാത്രമാണ് ഉണ്ടായിരുന്നത്. ഇതിലെ സാങ്കേതിക പ്രശ്‌നം ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്.

Read More

മുഖ്യമന്ത്രിയുടെ വഞ്ചകൻ എന്ന വിളിക്ക് കൃത്യമായ മറുപടി നൽകും: പി.വി.അൻവർ

By Election Nilambur

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: