/indian-express-malayalam/media/media_files/2025/01/07/ktkei9MTi2fw3SNElzve.jpg)
പി.വി. അൻവർ
Nilambur By Election: കൊച്ചി: നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് പോരിനിടെ സ്വതന്ത്ര സ്ഥാനാർഥി പി.വി. അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്.പോലീസ് ഉന്നതരുടെ ഫോൺ ചോർത്തിയെന്ന കേസിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് ഹൈക്കോടതി വീണ്ടും നോട്ടീസ് നൽകിയത്.
സംസ്ഥാന പോലീസിലെ ഉന്നതരുടെ ഫോൺ ചോർത്തിയെന്ന അൻവറിന്റെ വെളിപ്പെടുത്തലാണ് കേസിന് ആധാരം. നേരത്തെ ഈ കേസിൽ ഹൈക്കോടതി നോട്ടീസ് നൽകിയിരുന്നെങ്കിലും അൻവർ കൈപ്പറ്റിയിരുന്നില്ല. ഇതേ തുടർന്നാണ് വീണ്ടും ഹൈക്കോടതി നോട്ടീസ് അയ്ച്ചത്.
Also Read: മുഖ്യമന്ത്രിയ്ക്ക് അനങ്ങാൻ കഴിയില്ല, എവിടെ തിരിഞ്ഞാലും മകൾക്കെതിരെയുള്ള കേസ്: പി.വി. അൻവർ
പൊതുസുരക്ഷയെ മുൻനിർത്തി കോട്ടയം നെടുങ്കുന്നം സ്വദേശി തോമസ് പീലിയാനിക്കലിന്റെ പരാതിയിലാണ് കറുകച്ചാൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. പോലീസിന്റെ ടെലികമ്യൂണിക്കേഷൻ സംവിധാനത്തിൽ കടന്നുകയറി വിവരം ചോർത്തിയെന്നും ഇത് സംസ്ഥാനത്തിന്റെ സുരക്ഷയെ ബാധിക്കുന്നതാണെന്നുമാണ് കേസ്. മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തി പൊതുജനങ്ങൾക്കിടയിൽ ഭീതിയും ആശങ്കയും ഉണ്ടാക്കിയെന്നും സമൂഹത്തിൽ കലാപത്തിന് ശ്രമിച്ചെന്നുമാണ് അൻവറിനെതിരെ ചുമത്തിയ കുറ്റം.
Also Read: അൻവറിന്റെ മൂന്നാം മുന്നണിയിലേക്കില്ല; നിലപാട് വ്യക്തമാക്കി ആം ആദ്മി പാർട്ടി
അതേസമയം, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി പി.എ. മുഹമ്മദ് റിയാസ് എന്നിവർക്കെതിരെ വീണ്ടും ആരോപണവുമായി പി.വി. അൻവർ ഇന്ന് രംഗത്തെത്തി. മലപ്പുറം ജില്ലയെ മുഴുവൻ വഞ്ചിച്ചവനാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും മലപ്പുറത്തെ അവഹേളിക്കാനാണ് ഒരു ദേശീയ പത്രത്തിന് മുഖ്യമന്ത്രി അഭിമുഖം നൽകിയതെന്നും അൻവർ ആരോപിച്ചു. അജിത് കുമാറും പി ശശിയും ചതിക്കുമെന്ന് താൻ മുഖ്യമന്ത്രിയോട് പറഞ്ഞിരുന്നു. പിതാവിനെ പോലെ വിശ്വസിച്ചാണ് അന്ന് മുഖ്യമന്ത്രിക്ക് കൂടെ നിന്നതെന്നും അൻവർ നിലമ്പൂരിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Also Read: നിലമ്പൂരിൽ പി.വി.അന്‍വർ സ്വതന്ത്രൻ; തൃണമൂല്‍ സ്ഥാനാര്‍ഥിയായുള്ള പത്രിക തള്ളി
മുഹമ്മദ് റിയാസ് വീട്ടിൽ വന്നതുമുതലാണ് മുഖ്യമന്ത്രി കുഴിയിൽ ചാടിയതെന്നും അൻവർ പറഞ്ഞു. മുഖ്യമന്ത്രി സ്വർണക്കടത്തിന്റെ ഭാഗമാണെന്ന് അന്നും ഇന്നും താൻ വിശ്വസിക്കുന്നില്ല. മുഖ്യമന്ത്രിയുടെ മകളെ ഇതിനായി പി. ശശി ദുരൂപയോഗം ചെയ്തു. ഇത് കേന്ദ്ര ഏജൻസികൾ കണ്ടെത്തുന്നു. സ്വർണക്കച്ചവടം പൊടിപൊടിക്കാനുള്ള സാഹചര്യം ഉണ്ടാക്കിയത് റിയാസ് ആ വിട്ടിലെത്തിയതുമുതലാണ്. അതോടെയാണ് മുഖ്യമന്ത്രിക്ക് കുടുംബനാഥനായി മാറേണ്ടിവന്നതെന്നും അൻവർ പറഞ്ഞു.
Read More
നേതാക്കൾ കാട്ടിക്കൂട്ടിയ പലതിന്റെയും തെളിവുകൾ കൈയിലുണ്ട്, വേണ്ടിവന്നാൽ ടിവി വച്ച് കാണിക്കും: പി.വി.അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.