scorecardresearch

Kerala Rain: മഴ തുടരും; ആലപ്പുഴയിൽ 66 ദുരിതാശ്വാസ ക്യാമ്പുകൾ; രണ്ട് ജില്ലകളിൽ അവധി

Kerala Rain Updates: കുട്ടനാട്,കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മേഖലകളിലെ പല ചെറുറോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്

Kerala Rain Updates: കുട്ടനാട്,കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മേഖലകളിലെ പല ചെറുറോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്

author-image
WebDesk
New Update
Weather today

Kerala Rain Updates

Kerala Rains Updates: കൊച്ചി:  സംസ്ഥാനത്ത് വ്യാഴാഴ്ച ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇന്ന് ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ നൽകിയിട്ടില്ല. ഇന്നലെ ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നത്. ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ,കാസർകോട് ജില്ലകളിലാണ് ഇന്നലെ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരുന്നത്. 

ഇന്ന് അവധി

Advertisment

കോട്ടയം ജില്ലയിൽ ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധിയാണ്.  കൂടാതെ കുട്ടനാട് താലൂക്കിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. കാർത്തികപള്ളി താലൂക്കിലെ തെക്കേകര ഗവ. എൽ.പി സ്‌കൂളിനും അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. 

ദുരിതാശ്വാസ ക്യാമ്പുകളിൽ 2831 കുടുംബങ്ങൾ

കുട്ടനാട്,കാർത്തികപള്ളി താലൂക്കുകളിലെ മിക്ക പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. മേഖലകളിലെ പല ചെറുറോഡുകളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. ആലപ്പുഴ ജില്ലയിൽ മൊത്തം 66 ദുരിതാശ്വാസ ക്യാമ്പുകളാണ് പ്രവർത്തിക്കുന്നത്. 2831 കുടുംബങ്ങളിലായി 10167 പേർ ക്യാമ്പുകളിൽ താമസിക്കുന്നുണ്ട്. 

Also Read: മഴ മുന്നറിയിപ്പിൽ മാറ്റം; മധ്യ കേരളത്തിൽ വ്യാപക മഴ

അമ്പലപ്പുഴ-19, കുട്ടനാട്-18, കാർത്തികപ്പള്ളി-10, മാവേലിക്കര-നാല്, ചെങ്ങന്നൂർ-15 കാർത്തികപ്പള്ളി-10 എന്നിങ്ങനെയാണ് ക്യാമ്പുകളുടെ എണ്ണം. റോഡിലെ വെള്ളക്കെട്ടാണ് പ്രധാനതടസ്സം. വെള്ളമിറങ്ങിയ എടത്വ-വീയപുരം, ഹരിപ്പാട് റൂട്ടുകളിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ പുനരാരംഭിച്ചു.

Advertisment

Also Read:അന്തരീക്ഷം പരക്കെ മാറുമെന്ന് മുന്നറിയിപ്പ്; ഇന്ന് ഏഴിടത്ത് യെല്ലോ അലർട്ട്

ഹരിപ്പാട്, എടത്വ, തിരുവല്ല ഡിപ്പോകളിൽനിന്നാണ് സർവിസ് തുടങ്ങിയത്. നീരേറ്റുപുറത്തും ചമ്പക്കുളത്തും ഒന്നരയടിയോളം ജലനിരപ്പ് താഴ്ന്നു. ഉൾപ്രദേശങ്ങളിലെ വീടുകളിൽ ഇപ്പോഴും വെള്ളംകയറി കിടക്കുകയാണ്. പ്രധാനപാതകളിൽ ഒഴികെ മറ്റ് റോഡുകളിലെ വെള്ളം ഇറങ്ങിയിട്ടില്ല. വലിയതോതിൽ ശുദ്ധജലക്ഷാമവും നേരിടുന്നുണ്ട്.

Also Read: കാലവർഷം കേരളത്തിൽ; നേരത്തെ എത്തുന്നത് 16 വർഷങ്ങൾക്ക് ശേഷം

മഴയിൽ അപ്പർ കുട്ടനാട് മേഖലയിൽ വ്യാപക കൃഷി നാശമാണ് ഉണ്ടായിരിക്കുന്നത്. 1.45 കോടി രൂപയാണ് കണക്കാക്കുന്ന നഷ്ടം. തിരുവല്ല കൃഷിഭവൻ പരിധിയിൽ 88.57 ലക്ഷം രൂപയുടെയും പെരിങ്ങരയിൽ 73.80 ലക്ഷത്തിന്റെയും, നെടുമ്പ്രത്ത് 69.52 രൂപയുടെയും നിരണത്ത് 32.25 ലക്ഷം രൂപയുടെയും കടപ്രയിൽ 26.44 ലക്ഷത്തിന്റെയും കുറ്റൂരിൽ 25.65 രൂപയുടെയും നഷ്ടമാണ് കൃഷിവകുപ്പ് കണക്കാക്കുന്നത്. കാലവർഷ ആരംഭത്തിൽ മഴക്കൊപ്പം വീശി അടിച്ച ശക്തമായ കാറ്റിൽ മേഖലയിലെ വാഴ, മരച്ചീനി എന്നീ വിളകൾക്ക് കാര്യമായ നാശം സംഭവിച്ചിരുന്നു. 

Read More

തിരഞ്ഞെടുപ്പ് പോരിനിടെ അൻവറിന് ഹൈക്കോടതിയുടെ നോട്ടീസ്

kerala rains

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: