scorecardresearch

Thennala Balakrishna Pillai: കോൺഗ്രസിന്റെ സൗമ്യമുഖം; തെന്നല ബാലകൃഷ്ണ പിള്ള ഇനി ഓർമ

Thennala Balakrishna Pillai: സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് ചരിത്രത്തിൽ യു.ഡി.എഫ്. ഏറ്റവും വലിയ വിജയം നേടിയത്

Thennala Balakrishna Pillai: സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് ചരിത്രത്തിൽ യു.ഡി.എഫ്. ഏറ്റവും വലിയ വിജയം നേടിയത്

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
thennala balakrishna pillai

തെന്നല ബാലകൃഷ്ണ പിള്ള

Former KPCC President Thennala Balakrishna Pillai Died: കൊല്ലം: സംസ്ഥാന കോൺഗ്രസിലെ സൗമ്യ സാന്നിധ്യം തെന്നല ബാലകൃഷ്ണ ഇനി ഓർമ. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 95 വയസ്സായിരുന്നു. രണ്ട് തവണ കെ.പി.സി.സി. അധ്യക്ഷ പദവി വഹിച്ച അദ്ദേഹം എം.പി., എം.എൽ.എ. എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

Advertisment

Also Read:ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം

സംസ്ഥാന രാഷ്ട്രീയത്തിലെ സൗമ്യ മുഖമായിരുന്ന അദ്ദേഹത്തിന്റെ കാലത്താണ് ചരിത്രത്തിൽ യു.ഡി.എഫ്. ഏറ്റവും വലിയ വിജയം നേടിയത്. തെന്നല ബാലകൃഷ്ണ പിള്ള കെ.പി.സി.സി. അധ്യക്ഷനായിരിക്കെയാണ് യു.ഡി.എഫ്. 2001-ൽ 99 സീറ്റുകളുടെ ചരിത്രവിജയം നേടി കേരളത്തിൽ അധികാരത്തിലെത്തുന്നത്. കെ കരുണാകരൻ- എ കെ ആന്റണി പോര് മൂർച്ഛിച്ചു നിന്നപ്പോൾ, ഹൈക്കമാൻഡ് ഏറെ ആശ്രയിച്ചിരുന്നത് തെന്നലയെയായിരുന്നു.

പദവികൾക്ക് പിന്നാലെ പായാത്ത നേതാവ്

ബൂത്ത് കോൺഗ്രസ് പ്രസിഡന്റിൽ നിന്ന് കെ.പി.സി.സി. അധ്യക്ഷ പദവി വരെ എത്തിയ നേതാവാണ് തെന്നല ബാലകൃഷ്ണ പിള്ള. ഒരിക്കലും പദവികൾക്ക് വേണ്ടി അദ്ദേഹം പാഞ്ഞിട്ടില്ല, മറിച്ച് ചുമതലകൾ അദ്ദേഹത്തെ തേടി എത്തുകയായിരുന്നു. രണ്ടു തവണ തെന്നല ബാലകൃഷ്ണപിള്ള കെപിസിസി അധ്യക്ഷനായിരുന്നു. 1998 ലും 2004 ലും കെപിസിസി അധ്യക്ഷനായി.

Also Read:യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിയാക്കണം; വീണ്ടും ഉപാധികളുമായി അൻവർ

Advertisment

1977ലും, 1982 ലും അടൂർ മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1967, 1980, 1987 വർഷങ്ങളിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ അടൂരിൽ നിന്ന് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1981 മുതൽ 1992 വരെ കെപിസിസി ജനറൽ സെക്രട്ടറിയായിരുന്നു. 1991-1992, 1992-1998, 2003-2009 എന്നിങ്ങനെ മൂന്നു തവണ രാജ്യസഭാംഗമായിരുന്നിട്ടുണ്ട്.

കൊല്ലം കുന്നത്തൂർ ശൂരനാട് തെന്നല എൻ.ഗോവിന്ദപിള്ളയുടെയും ഈശ്വരിയമ്മയുടെയും മകനായി 1931 മാർച്ച് 11-നാണ് അദ്ദേഹത്തിന്റെ ജനനം. തിരുവനന്തപുരം എം.ജി.കോളേജിൽ നിന്ന് ബി.എസ്.സി. ബിരുദം നേടി പഠനം പൂർത്തിയാക്കി. 

Also Read:ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു

കോൺഗ്രസ് പുളിക്കുളം വാർഡ് കമ്മറ്റി പ്രസിഡന്റായി രാഷ്ട്രീയം ജീവിതം ആരംഭിച്ചു. പിന്നീട് കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി, ശൂരനാട് മണ്ഡലം കോൺഗ്രസ് കമ്മറ്റി എന്നിവയുടെ അധ്യക്ഷനായി പ്രവർത്തിച്ചു. അധികം വൈകാതെ കൊല്ലം ജില്ലയുടെ ഡി.സി.സി. പ്രസിഡന്റുമായി അദ്ദേഹം.അഞ്ചര വർഷത്തോളം ഡിസിസി അധ്യക്ഷനായി പ്രവർത്തിച്ചിട്ടുണ്ട്

സഹകരണ മേഖലയിലെ പ്രധാന നേതാവായിരുന്ന അദ്ദേഹം, കൊല്ലം ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ്, സംസ്ഥാന സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. അയ്യപ്പ സേവാ സംഘത്തിന്റെ ദേശീയ പ്രസിഡന്റായി ദീർഘകാലം അദ്ദേഹം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സതീദേവിയാണ് ഭാര്യ. ഒരു മകളുണ്ട്. ശവസംസ്‌കാരം ശനിയാഴ്ച ഒന്നരയ്ക്ക് തിരുവനന്തപുരം ശാന്തികവാടത്തിൽ നടക്കും. 

Read More

നിലമ്പൂരിൽ മത്സരചിത്രം തെളിഞ്ഞു; പി.വി. അൻവർ മത്സരിക്കും

Kpcc

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: