scorecardresearch

Shine Tom Chacko Accident: ഷൈൻ ടോം ചാക്കോ ചികിത്സയിൽ തുടരുന്നു, പിതാവിന്‍റെ സംസ്കാരം പിന്നീട്

ഇന്നലെയാണ് തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ സേലം- ബെംഗളൂരു ദേശീയ പാതയിൽവച്ച് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്

ഇന്നലെയാണ് തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ സേലം- ബെംഗളൂരു ദേശീയ പാതയിൽവച്ച് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്

author-image
WebDesk
New Update
news

ഷൈൻ ടോം ചാക്കോ

തൃശൂർ: വാഹനാപകടത്തിൽ പരുക്കേറ്റ നടൻ ഷൈൻ ടോം ചാക്കോ ചികിത്സയിൽ തുടരുന്നു. ഇന്നലെ രാത്രിയോടെ പ്രത്യേക ആംബുലൻസിൽ പരുക്കേറ്റ ഷൈനിനെയും അമ്മയെയും നാട്ടിൽ എത്തിച്ചിരുന്നു. അപകടത്തിൽ ഷൈനിന്റെ ഇടതുകൈയ്ക്ക് പൊട്ടലുണ്ടായിട്ടുണ്ട്. അതേസമയം, അപകടത്തിൽ മരിച്ച ഷൈനിന്റെ പിതാവ് സി.പി.ചാക്കോയുടെ സംസ്കാരം പിന്നീട് നടക്കും. വിദേശത്തുള്ള പെൺമക്കൾ കൂടി എത്തിയ ശേഷമാകും സംസ്കാരം നടക്കുകയെന്ന് ബന്ധുക്കൾ അറിയിച്ചു.

Advertisment

ഇന്നലെയാണ് തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ സേലം- ബെംഗളൂരു ദേശീയ പാതയിൽവച്ച് ഷൈനും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഷൈനിന്റെ തുടർചികിത്സയ്ക്കായി കൊച്ചിയിൽനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. മുന്നിൽ പോകുകയായിരുന്ന ലോറി പെട്ടെന്ന് ഇടതു ലെയ്നിലേക്ക് കയറിയതാണ് അപകടത്തിന് കാരണമെന്ന് വാഹനം ഓടിച്ചിരുന്ന അനീഷ് പറഞ്ഞു. ഡ്രൈവർ സീറ്റിനു പിന്നിലായിരുന്ന ഷൈനിന്റെ പിതാവ് കാർ ഇടിച്ചതോടെ മുന്നിലെ സീറ്റിൽ തല വന്നിടിച്ചതാണ് മരണകാരണമെന്നാണ് കരുതുന്നത്. 

Also Read: ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം

തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തിൽ ചികിത്സയിലായിരുന്നു ഷൈൻ ടോം ചാക്കോ. തുടർ ചികിത്സയ്ക്കായാണ് കുടുംബത്തോടൊപ്പം ബെംഗളൂരുവിലേക്ക് പുറപ്പെട്ടത്. ഷൈനിനെയും പിതാവിനെയും കൂടാതെ അമ്മയും സഹോദരനും കാറിൽ ഉണ്ടായിരുന്നു. അപകടത്തിൽ പരുക്കേറ്റ ഷൈനിന്റെ പിതാവ് ആശുപത്രിയിൽ എത്തിക്കും മുൻപേ മരിച്ചിരുന്നു. അടുത്തിടെ ഷൈൻ ടോം ഉൾപ്പെട്ട കേസുമായി ബന്ധപ്പെട്ട് സജീവമായി ഇടപെട്ടിരുന്നു പിതാവ് സിബി ചാക്കോ. അടുത്തിടെ ഷൈനിനൊപ്പം ചില അഭിമുഖങ്ങളിലും പങ്കെടുത്തിരുന്നു.

Advertisment

Read More

Shine Tom Chacko

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: