/indian-express-malayalam/media/media_files/2025/06/06/bxce0Ht6CbQCSHSLG3Bi.jpg)
ചിത്രം: ഫേസ്ബുക്ക്
Shine Tom Chako Accident: നടൻ ഷൈൻ ടോം ചാക്കോയ്ക്കും കുടുംബത്തിനുമുണ്ടായ അപകടത്തിൽ നടുക്കം രേഖപ്പെടുത്തി നടി സ്നേഹ ശ്രീകുമാർ. തമിഴ്നാട്ടിലെ ധർമപുരി ജില്ലയിലെ സേലം- ബെംഗളൂരു ദേശീയ പാതയിൽവച്ചാണ് ഷൈനും കുടുംബവും സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഷൈനിന്റെ പിതാവ് ചാക്കോ അപകടത്തിൽ മരണപ്പെട്ടിരുന്നു.
ധർമ്മപുരിയിലാണ് അപകടം എന്ന് വാർത്തകളിൽ കണ്ടുവെന്നും ഇതേ സ്ഥലത്തുവച്ചാണ് ബാംഗ്ലൂരിൽനിന്ന് വരുന്നവഴി തങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടതെന്ന് സ്നോഹ ഫേസ്ബുക്കിൽ കുറിച്ചു. അന്ന് അപകടത്തിൽ ഒരാൾ മരണപ്പെട്ടുവെന്നും, പിന്നീട് ഈ സ്ഥലത്തുണ്ടാകുന്ന അപകട വാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ടെന്നും സ്നേഹ കുറിച്ചു.
Also Read: ഏത് പ്രതിസന്ധിയിലും മകനൊപ്പം; ഷൈനിനൊപ്പം 'പ്രിയ ഡാഡി' ഇനിയില്ല
കുറിപ്പിന്റെ പൂർണരൂപം
"വളരെ ദുഃഖകരമായ വാർത്ത... ആദരാഞ്ജലികൾ. സേലത്തിനടുത്തു ധർമപുരിയിൽ ആണ് അപകടം എന്ന് വാർത്തകളിൽ കണ്ടു. ഇതേ സ്ഥലത്തായിരുന്നു 'ഛായാമുഖി' നാടകം കഴിഞ്ഞു ബാംഗ്ലൂരിൽനിന്ന് വരുമ്പോൾ ഞങ്ങളുടെ ബസ്സും അപകടത്തിൽ പെട്ടത്. അന്ന് ഒരാൾ സംഭവസ്ഥലത്തു മരിച്ചു. ബാക്കിയുള്ളവർക്ക് പരിക്കുകളും. അന്ന് മുതൽ ഈ സ്ഥലത്തുണ്ടാകുന്ന അപകടവാർത്തകൾ കാണുമ്പോൾ ഞെട്ടലോടെ ശ്രദ്ധിക്കാറുണ്ട്.
സ്ഥിരം അപകടങ്ങൾ ഉണ്ടാകുന്ന സ്ഥലമായി എങ്ങനെ മാറിയെന്നു അറിഞ്ഞൂടാ... ഈ വാർത്തയും ഞെട്ടിക്കുന്നത് ആണ്. ഒരാൾ വലിയ ഒരു വിപത്തിൽ അകപ്പെട്ടപ്പോൾ കൂടെനിന്ന് തിരിച്ചു കൊണ്ടുവരാൻ ഒരു കുടുംബം മുഴുവനായാണ് ഇറങ്ങി തിരിച്ചത്. എല്ലാ അച്ഛനമ്മമാരും അങ്ങിനെ അല്ലേ എന്ന് ചോദിക്കുന്നവർക്കായി, അങ്ങനെ അല്ല. അങ്ങനെ അല്ലാത്തവരെയും കണ്ടിട്ടുണ്ട്.
Also Read: ഷൈൻ ടോം ചാക്കോയും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടു, പിതാവ് മരിച്ചു
തെറ്റുപറ്റിയതു കൊണ്ട് ഒരാളെ ക്രൂശിക്കുന്നതിലും വലുതാണ് അതിൽനിന്നു മാറി വരാൻ കൂടെ നിൽക്കുന്നത്. അങ്ങിനെ ശക്തമായി കൂടെനിന്ന ഒരു അച്ഛൻ ആണ് പോയത്... ഈ വാർത്തയ്ക്കു അടിയിൽ വന്നു നെഗറ്റീവ് കമന്റ് ഇടുന്നവർക്കാണ് ആദ്യം ചികിത്സ വേണ്ടത്..." സ്നേഹ കുറിച്ചു.
Also Read:ഷൈനിന്റെ ചികിത്സയ്ക്കായി ബെംഗളൂരുവിലേക്ക് യാത്ര; പിതാവിനെ നഷ്ടമായി മടക്കം
അപകടമുണ്ടായത്. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്നു കുടുംബം. കാറിന് നേര്‍ക്ക് എതിര്‍ദിശയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. പൊലീസും നാട്ടുകാരും ചേര്‍ന്നാണ് അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിച്ചത്. ഷൈനിന്റെ കൈയ്ക്കാണ് പരുക്കേറ്റത്. ഷൈനും, പിതാവും, മാതാവും, സഹോദരനും, ഡ്രൈവറുമാണ് വാഹനത്തിലുണ്ടായിരുന്നത്. പരുക്കേറ്റവരെ ധർമപുരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read More: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കേരള തീരത്ത് കടലാക്രമണ സാധ്യത
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us