/indian-express-malayalam/media/media_files/2OQSYrpmSgeu1FaJ5R57.jpg)
എം.വി.ഗോവിന്ദനെ വീണ്ടും സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടു: പി.വി. അൻവർ
Nilambur By Election:മലപ്പുറം: എം.വി.ഗോവിന്ദനെ വീണ്ടും സി.പി.എം.സെക്രട്ടറിയാക്കാൻ താൻ ഇടപെട്ടെന്ന് അവകാശവാദവുമായി നിലമ്പൂരിലെ സ്വതന്ത്ര്യ സ്ഥാനാർഥി പി.വി. അൻവർ. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിനാണ് അൻവർ ഇക്കാര്യം വ്യക്തമാക്കിയത്.
Also Read:അൻവർ യൂദാസ് തന്നെ; യുഡിഎഫിലേക്ക് പോകാനാണ് എൽ.ഡി.എഫിനെ ഒറ്റിയത്: എം.വി.ഗോവിന്ദൻ
"അടുത്ത പാർട്ടി സെക്രട്ടറിയായി പി.ശശിയെ കൊണ്ടുവരാനായിരുന്നു മുഖ്യമന്ത്രിയുടെ ആഗ്രഹം. ആ തണലിലേക്ക് മന്ത്രി റിയാസിനെ കയറ്റി നിർത്താനുമായിരുന്നു മുഖ്യമന്ത്രിയുടെ പദ്ധതി. എന്നാൽ ശശിയ്‌ക്കെതിരായി ഞാൻ ഉയർത്തിയ ആരോപണങ്ങളോട് എല്ലാം തകർന്നു. താൻ ശക്തമായി രംഗത്തിറങ്ങിയിരുന്നില്ലെങ്കിൽ എം.വി.ഗോവിന്ദന്റെ കസേരയിൽ പി.ശശി ഇരുന്നേനെ"- അൻവർ പറഞ്ഞു.
Also Read:നിലമ്പൂരിൽ മത്സരചിത്രം തെളിഞ്ഞു; പി.വി. അൻവർ മത്സരിക്കും
എം.വി.ഗോവിന്ദന്റെ യൂദാസ് പരമാർശത്തിനും അൻവർ മറുപടി നൽകി. ഏറ്റവും വലിയ വഞ്ചകൻ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അൻവർ പറഞ്ഞു. സി.പി.എം. ജനറൽ സെക്രട്ടറി എം.എ.ബേബിയ്ക്കടപ്പം ആർക്കും പാർട്ടിയിൽ റോളില്ല. കുടുംബാധിപത്യമാണ് പാർട്ടിയിലുള്ളതെന്നും അൻവർ കുറ്റപ്പെടുത്തി.
Also Read:നിലമ്പൂർ ഉപതിരഞ്ഞെടുപ്പ്; ജനങ്ങളിൽ നിന്ന് സംഭാവന തേടി അൻവർ
പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് 15കാരൻ മരിച്ച സംഭവത്തിൽ സംഭവം ഗൂഢാലോചനയാണെന്നുള്ള വനംമന്ത്രി ശശീന്ദ്രന്റെ പ്രസ്താവനക്കെതിരെയും അൻവർ രംഗത്തെത്തി. പൊലീസും സിസ്റ്റവും ഈ സർക്കാരിന്റെ കയ്യിലാണ്. ആ ഗൂഢാലോചന അന്വേഷിച്ച് ആളുകളെ അറസ്റ്റ് ചെയ്യണം. അല്ലെങ്കിൽ മന്ത്രി മാപ്പ് പറയണമെന്നും അൻവർ ആവശ്യപ്പെട്ടു.
സംഭവത്തിൽ സർക്കാരിനെ അൻവർ രൂക്ഷമായി വിമർശിച്ചു. താൻ ഇപ്പോൾ ഈ ജനങ്ങളെ കാത്തുരക്ഷിക്കണമെന്ന് പടച്ചോനോടാണ് പറയുന്നത്. അല്ലാതെ ഈ സർക്കാർ അവരെ നോക്കാൻ പോകുന്നില്ല. മലയോര മനുഷ്യരെ രക്ഷിക്കാൻ ഫണ്ടില്ലെങ്കിൽ എങ്ങനെയാണ്? പന്നിയെ കട്ടിൽ നിലനിർത്തേണ്ട ഉത്തരവാദിത്വം സർക്കാരിനല്ലേ എന്നും അൻവർ ചോദിച്ചു.
Read More
യു.ഡി.എഫ്. അധികാരത്തിലെത്തിയാൽ ആഭ്യന്തര മന്ത്രിയാക്കണം; വീണ്ടും ഉപാധികളുമായി അൻവർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.