scorecardresearch

Cargo Ship Fire: ചരക്കുകപ്പൽ അപകടം; തീ അണയ്ക്കാൻ വെല്ലുവിളി; രാത്രിയും ശ്രമം തുടരും

Cargo Ship Fire: വെള്ളത്തിൽ വീണാൽ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാൻ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം

Cargo Ship Fire: വെള്ളത്തിൽ വീണാൽ അപകട സ്വഭാവമുള്ള വസ്തുക്കളും തീപ്പിടിയ്ക്കാൻ സാധ്യതയുള്ള വസ്തുക്കളുമാണ് കണ്ടെയിനറിലെന്നാണ് വിവരം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ship Accident, 1

കേരള തീരത്ത് കപ്പലിന് തീപിടിച്ചപ്പോൾ (ഫൊട്ടൊ കടപ്പാട്- എക്സ്/കോസ്റ്റ് ഗാർഡ്)

Cargo Ship Fire: കോഴിക്കോട്: കേരള തീരത്തിനടുത്ത് അപകടത്തിൽപെട്ട 'വാൻ ഹായ് 503' ചരക്കുകപ്പലിന്റെ തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കപ്പലിൽ നിന്ന് കടലിൽ വീണ കണ്ടെയ്നറുകൾ ഒഴുകി നടക്കുന്നതും പൊട്ടിത്തെറിയുണ്ടാകുന്നതും തീ അണയ്ക്കുന്നതിന് വെല്ലുവിളി സൃഷ്ടിക്കുകയാണെന്നാണ് റിപ്പോർട്ട്. രക്ഷാദൗത്യത്തിൽ ഏർപ്പെട്ടിരിക്കുന്ന കപ്പലുകൾക്ക് കത്തിയമരുന്ന കപ്പലിന് അടുത്തെത്താൻ സാധിച്ചിട്ടില്ലെന്നും വിവരമുണ്ട്. രാത്രിയും ദൗത്യം തുടരുകയാണ്.

Advertisment

കൊളംബോയിൽ നിന്നും മുംബൈയിലേക്ക് പുറപ്പെട്ട ചരക്കുകപ്പലാണ് അപകടത്തിൽപെട്ടത്. കപ്പലിൽ നിന്നും ജീവൻരക്ഷാർത്ഥം കടലിലേക്ക് ചാടിയ 18 പേരെ രക്ഷപ്പെടുത്തിയിരുന്നു. കോസ്റ്റ് ഗാർഡും നേവിയും ചേർന്നാണ് ഇവരെ രക്ഷപെടുത്തിയത്. നാല് പേരെ കാണാനില്ലെന്ന് കോസ്റ്റ്ഗാർഡ് അറിയിച്ചു. കപ്പലിൽ നിന്നു രക്ഷപെടുത്തിയവരെ ഐഎൻഎസ് സൂറത്തിൽ മംഗലാപുരം തുറമുഖത്ത് എത്തിക്കും.

Also Read:വീണ്ടും കപ്പൽ അപകടം; 50 കണ്ടെയ്‌നറുകൾ കടലിൽ വീണു, അഞ്ച് പേർക്ക് പരിക്ക്

അപകടത്തിൽപ്പെട്ട കപ്പലിൽ ഇന്ത്യാക്കാരില്ലെന്നാണ് വിവരം. ചൈനീസ്, മ്യാൻമർ, ഇന്തോനേഷ്യൻ, തായ്ലാൻഡ് സ്വദേശികളാണ് അപകടത്തിൽപ്പെട്ട കപ്പലിൽ ഉണ്ടായിരുന്നത്. ഇന്ത്യൻ നേവിയുടെയും കോസ്റ്റ്ഗാർഡിന്റെയും സംഘം പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.

Advertisment

കോസ്റ്റ് ഗാർഡിന്റെ ആറ് കപ്പലുകൾ കൂടി ദൗത്യത്തിന് നിയോഗിച്ചു. തീയണയ്ക്കൽ വെല്ലുവിളിയാണെന്നും തനിയെ തീപിടിയ്ക്കാൻ സാധ്യതയുളള ഖരവസ്തുക്കളോ ദ്രാവക വസ്തുക്കളോ കപ്പലിൽ ഉണ്ടായിരിക്കാം എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കപ്പലിന്റെ താഴത്തെ ഡെക്കിൽ നിന്നാണ് തീപിടുത്തം ഉണ്ടായതെന്നാണ് വിവരം. താഴത്തെ ഡെക്കിൽ പൊട്ടിത്തെറി ഉണ്ടായതായും വിവരമുണ്ട്.

cargo ship accident2
കപ്പലിന് തീപിടിത്തം ഉണ്ടായ സ്ഥലം

Also Read:കൊച്ചി കപ്പൽ അപകടം; കപ്പലിന്റെ അവശിഷ്ടങ്ങൾ കണ്ടെത്താൻ അടിത്തട്ടിൽ മാപ്പിങ് നടത്തും

കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിൽ വെച്ചാണ് അപകടം. ബേപ്പൂരിനും അഴീക്കൽ തീരത്തിന് പടിഞ്ഞാറ് ഭാഗത്തായാണ് കപ്പലിന് തീപിടുത്തം ഉണ്ടായതെന്നാണ് കോസ്റ്റ് ഗാർഡ് നൽകുന്ന പ്രാഥമിക വിവരം.

ബേപ്പൂരിൽ നിന്ന് 78 നോട്ടിക്കൽ മൈൽ അകലെയായാണ് അപകടം. 40 ജീവനക്കാരാണ് കപ്പലിൽ ഉണ്ടായിരുന്നത്.  അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാർഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.

Also Read:വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ

കൊളംബോ തുറമുഖത്ത് നിന്ന് ശനിയാഴ്ച വൈകീട്ടാണ് കപ്പൽ യാത്ര പുറപ്പെട്ടത്. ഏകദേശം 500-ഓളം കണ്ടെയ്നറുകളാണ് ചരക്കുകപ്പലിലുള്ളത്. സമീപകാലത്ത് കേരളതീരത്ത് ഉണ്ടാകുന്ന രണ്ടാമത്തെ കപ്പൽ അപകടമാണിത്. കഴിഞ്ഞ മാസം കൊച്ചി തീരത്തിന് സമീപം പ്രതികൂല കാലാവസ്ഥയിൽ കപ്പൽ മുങ്ങിയിരുന്നു. നിരവധി കണ്ടെയ്‌നറുകളാണ് അന്ന് കടലിൽ പതിച്ചത്. 

Read More

ആശുപത്രി കിടക്കയിൽ നിന്നെത്തി; പിതാവിനെ അവസാനമായി കണ്ട് ഷൈൻ

Ship Fire

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: