/indian-express-malayalam/media/media_files/2025/06/09/5tCqCcGO6abdXJHQ0aQv.jpg)
കേരളതീരത്തിന് സമീപം തീപിടുത്തം ഉണ്ടായ കപ്പൽ (ഫൊട്ടൊ കടപ്പാട്- എക്സ്/പി.ആർ.ഒ.ഡിഫൻസ്)
Cargo Ship Fire: കോഴിക്കോട്: കേരള തീരത്തിന് സമീപം വീണ്ടും ചരക്ക് കപ്പൽ അപകടം. കണ്ണൂർ അഴീക്കൽ തീരത്തിന് സമീപമാണ് ചരക്ക് കപ്പലിന് തീപിടിച്ച് അപകടമുണ്ടായത്. തീപിടിത്തത്തെ തുടർന്ന് കപ്പലിലെ 50 കണ്ടെയ്‌നറുകൾ കടലിൽ വീണു. 650 ഓളം കണ്ടെയ്‌നറുകളാണ് കപ്പലിലുള്ളത്. കൊളംബോയിൽ നിന്ന് മുംബൈയിലേക്ക് പോവുകയായിരുന്ന ചരക്ക് കപ്പലിലാണ് തീപിടുത്തമുണ്ടായത്.
കോഴിക്കോടിനും കണ്ണൂരിനും ഇടയിൽ പടിഞ്ഞാറൻ തീരമേഖലയിലാണ് ഇന്ന് രാവിലെ അപകടമുണ്ടായത്. ബേപ്പൂരിനും അഴീക്കൽ തീരത്തിനും പടിഞ്ഞാറ് ഭാഗത്തായാണ് സംഭവം. 40 ജീവനക്കാരാണ് കപ്പിലിൽ ഉണ്ടായിരുന്നത്. അഞ്ച് ജീവനക്കാർക്ക് പരിക്കേറ്റതായാണ് വിവരം.
Also Read: ചരക്കുകപ്പലിലെ തീപിടിത്തം; 18 പേരെ രക്ഷപ്പെടുത്തി, നാലുപേരെ കാൺമാനില്ല
കോസ്റ്റുകാർഡിൻറെയും നേവിയുടെയും കപ്പലുകളും ഡോണിയർ വിമാനങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. ഐഎൻഎസ് സൂറത്ത് പ്രദേശത്ത് എത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. തീപിടിത്തത്തെ തുടർന്ന് കപ്പലിൽ നിന്ന് കടലിൽ ചാടിയ 18 പേരെ രക്ഷിച്ചു. നാലു പേരെ കാണാനില്ലെന്നും റിപ്പോർട്ടുണ്ട്. ഇവരെ രക്ഷിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. സിംഗപൂർ പതാകയുള്ള കാർഗോ ഫീഡർ കപ്പലാണ് അപകടത്തിൽപ്പെട്ടത്.
Also Read: വിദ്യാർഥിയുടെ മരണം നിലമ്പൂരിൽ ചർച്ചയാക്കി മുന്നണികൾ
കേരള തീരത്തിന് 120 കിലോമീറ്റർ അകലെയാണ് അപകടമുണ്ടായതെന്നാണ് സൂചന. കണ്ടെയ്‌നറുകൾ വീണതായി ദുരന്ത നിവാരണ അതോറിറ്റിയും സ്ഥിരീകരിച്ചിട്ടുണ്ട്. അപകടം സംബന്ധിച്ച പ്രാഥമിക വിവരം കോസ്റ്റ്ഗാർഡ് ദുരന്ത നിവാരണ അതോറിറ്റിക്ക് കൈമാറി.
Also Read:മഴ ശക്തമാകും; നാളെ മുതൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
തീപിടുത്തം ഉണ്ടായ കപ്പലിന് 20 വർഷത്തെ പഴക്കമുണ്ട്. സമീപകാലത്ത് കേരളതീരത്ത് ഉണ്ടാകുന്ന രണ്ടാമത്തെ കപ്പൽ അപകടമാണിത്. കഴിഞ്ഞ മാസം കൊച്ചി തീരത്തിന് സമീപം പ്രതികൂല കാലാവസ്ഥയിൽ കപ്പൽ മുങ്ങിയിരുന്നു. നിരവധി കണ്ടെയ്നറുകളാണ് അന്ന് കടലിൽ പതിച്ചത്.
Read More
ആശൂപത്രി കിടക്കയിൽ നിന്നെത്തി; പിതാവിനെ അവസാനമായി കണ്ട് ഷൈൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.