/indian-express-malayalam/media/media_files/2025/06/17/HwvBEczYPaeDkEfuKit8.jpg)
എ. പവിത്രൻ
Ahmedabad Plane Crash: തിരുവനന്തപുരം: അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിൽ മരണപ്പെട്ട രഞ്ജിത ജി നായരെ അപമാനിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട വെള്ളരിക്കുണ്ട് ജൂനിയർ സൂപ്രണ്ട് എ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുവാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് നിർദ്ദേശം നൽകി റവന്യൂ മന്ത്രി കെ രാജൻ.
Also Read:കൊട്ടിക്കൊട്ടി കയറി കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് സമാപനം
വിമാന അപകടത്തിൽ അനുശോചിച്ച് മറ്റൊരാൾ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് താഴെയാണ് ഇയാൾ രഞ്ജിതയെ അപമാനിക്കുന്ന വിധത്തിൽ കമന്റുകൾ രേഖപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടയുടനെ തന്നെ റവന്യൂ മന്ത്രി കെ രാജൻ പവിത്രനെ സസ്പെന്റ് ചെയ്യുവാൻ ഉത്തരവിടുകയായിരുന്നു.
Also Read:ചക്രവാതചുഴി ന്യുനമർദ്ദമായി ശക്തി പ്രാപിച്ചു; കേരളത്തിൽ 5 ദിവസം വ്യാപക മഴയ്ക്ക് സാധ്യത
അന്വേഷണ വിധേയമായാണ് സസ്പെന്റ് ചെയ്തിരുന്നത്. അതിന്ശേഷമാണ് ഇപ്പോൾ പവിത്രനെതിരെ കടുത്ത ശിക്ഷാ നടപടികൾ ആരംഭിക്കുന്നതിനുള്ള സർവ്വീസ് റൂൾ പ്രകാരമുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുവാൻ ലാന്റ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദ്ദേശം നൽകിയത്. നടപടിയുടെ ഭാഗമായി പവിത്രന് മെമ്മോ നൽകും. മെമ്മോക്ക് മറുപടി ലഭിച്ച ശേഷം മറ്റു നടപടികളിലേക്ക് കടക്കും.
Also Read:കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; ക്രൂരമായി കൊന്നശേഷം കുഴിച്ചിട്ടു, പ്രതി പിടിയിൽ
ഡെപ്യൂട്ടി തഹസിൽദാറെ സർവീസിൽ നിന്ന് പിരിച്ചുവിടാനടക്കം ശുപാർശയുണ്ടായിരുന്നു. കാസർകോട് ജില്ലാ കളക്ടർ കെ.ഇമ്പശേഖരൻ ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് നൽകിയിട്ടുണ്ട്. നിരന്തരം അച്ചടക്കം ലംഘിക്കുകയും ആളുകളെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്യുന്നത് പവിത്രന്റെ പതിവാണെന്നാണ് റിപ്പോർട്ട്.
കാഞ്ഞങ്ങാട് എംഎൽഎയും മുൻമന്ത്രിയുമായ ഇ ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമത്തിൽ അപകീർത്തികരമായ പോസ്റ്റിട്ടതിന് നടപടി ഏറ്റുവാങ്ങിയ ആളാണ് പവിത്രൻ. സസ്‌പെൻഷൻ കാലാവധി കഴിഞ്ഞ് ഒരു മാസം മുൻപാണ് പവിത്രൻ ജോലിയിൽ തിരികെ കയറിയത്. പിന്നാലെയാണ് രഞ്ജിതയെ അപമാനിച്ചുള്ള കമന്റ് പങ്കുവച്ചത്.
Read More
ചരക്കുകപ്പലിലെ തീപിടിത്തം; കണ്ടെയ്‌നറുകൾ ഇന്ന് മുതൽ തീരത്തടിയുമെന്ന് മുന്നറിയിപ്പ്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.