scorecardresearch

എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി; ആർ.എസ്.എസുമായി ഒരുകാലത്തും സഹകരിച്ചിട്ടില്ല

സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയായുധമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്

സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയായുധമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയതോടെയാണ് ഇക്കാര്യത്തിൽ വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്

author-image
WebDesk
New Update
Pinarayi Vijayan

എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം:ആർ.എസ്.എസ്. സഹകരണം സംബന്ധിച്ചുള്ള എം.വി.ഗോവിന്ദന്റെ പ്രസ്താവനയിൽ വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ആർ.എസ്.എസുമായി സി.പി.എം. ഒരുഘട്ടത്തിലും സഹകരിച്ചിട്ടില്ല. "അടിയന്തരാവസ്ഥക്കാലത്ത് സ്വന്തം നിലയ്ക്കാണ് സി.പി.എം.പോരാടിയത്. തിരഞ്ഞെടുപ്പിൽ ജനതാപാർട്ടിയുമായാണ് സി.പി.എം. സഹകരിച്ചത്"- മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. 

Also Read:ആർ.എസ്.എസ്. ബന്ധം; വാക്കുകൾ വളച്ചൊടിച്ചെന്ന് എം.വി. ഗോവിന്ദൻ

Advertisment

ആർ.എസ്.എസുമായി ഇന്നലെയും ഇന്നും നാളെയും ഐക്യമില്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി തെറ്റിദ്ധാരണ പരത്തുന്ന വാർത്തകൾ വന്നപ്പോൾ എം.വി.ഗോവിന്ദൻ തന്നെ കാര്യങ്ങൾ വിശദീകരിച്ചെന്നും പറഞ്ഞു. "ആർഎസ്എസ് മാത്രമല്ല, ഒരു വർഗീയ ശക്തിയുമായും യോജിക്കില്ല. സിപിഎമ്മിന്റെ രാഷ്ട്രീയം മറച്ചു വെക്കാറില്ല. എത്ര വലിയ ശത്രുവിന് മുന്നിലും തലയുയർത്തി നിലപാട് പറയും". -പിണറായി വിജയൻ പറഞ്ഞു. 

Also Read:കൊട്ടിക്കൊട്ടി കയറി കൊട്ടിക്കലാശം; നിലമ്പൂരിൽ പരസ്യപ്രചാരണത്തിന് സമാപനം

മനുഷ്യാവകാശങ്ങൾ സംരക്ഷിക്കാനാണ് അടിയന്തരാവസ്ഥ കാലത്ത് സി.പി.എം പോരാടിയത്. തിരഞ്ഞെടുപ്പിൽ അതിന്റെ ഭാഗമായി ജനതാ പാർട്ടിയുമായി സി.പി.എം സഹകരിച്ചു. മറുവശത്ത് യു.ഡി.എഫ് ജനസംഘവും ജനതാ പാർട്ടിയുമായി കേരളത്തിൽ സഖ്യം ഉണ്ടാക്കി. ഒ രാജഗോപാൽ കെ.ജി മാരാർ എന്നിവരുമായി കോൺഗ്രസ് സഹകരിച്ചുവെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.

Advertisment

Also Read:പെട്രോൾ പമ്പിലെ ശൗചാലയങ്ങൾ ഉപഭോക്താക്കൾക്ക് മാത്രം: ഹൈക്കോടതി

നേരത്തെ, അടിയന്തരാവസ്ഥക്കാലത്ത് ആർ.എസ്.എസുമായി സി.പി.എം. സഹകരിച്ചു പ്രവൃത്തിച്ചിട്ടുണ്ടെന്ന് എം.വി.ഗോവിന്ദന്റെ പ്രസ്താവന സംസ്ഥാന രാഷ്ട്രീയത്തിൽ വിവാദമുയർത്തിയിരുന്നു. ഇതിനുപിന്നാലെ തന്റെ പ്രസ്താവന മാധ്യമങ്ങൾ വളച്ചൊടിച്ചെന്ന് വിശദീകരണവുമായി എം.വി.ഗോവിന്ദൻ രംഗത്തെത്തിയിരുന്നു.

എന്നാൽ സി.പി.എം. സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന രാഷ്ട്രീയായുധമാക്കി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുടെ  വിശദീകരണം. 

Read More

അതിശക്തമായ മഴ ഇന്നും തുടരും, ശക്തമായ കാറ്റിനും സാധ്യത

Rss Pinarayi Vijayan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: