/indian-express-malayalam/media/media_files/uploads/2018/04/suicide1.jpg)
ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം
തൃശ്ശൂര്‍: പെട്രോൾ പമ്പിലെത്തി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 43 വയസ്സുകാരൻ മരിച്ചു. ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. കാട്ടുങ്ങച്ചിറ സ്വദേശിയായ ഷാനവാസാണ് മരിച്ചത്. ശരീരത്ത് ഗുരുതരമായി പൊള്ളലേറ്റ ഷാനവാസിനെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഇരിങ്ങാലക്കുട-ചാലക്കുടി റോഡിൽ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോൾ പമ്പിലേക്ക് ശനിയാഴ്ച്‌ച രാത്രി എട്ടുമണിയോടെയാണ് ഷാനവാസ് എത്തിയത്. ബൈക്കിലെത്തിയ ഷാനവാസ് കുപ്പിയിൽ പെട്രോൾ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാർ പെട്രോൾ നൽകാൻ കഴിയില്ലെന്ന് പറഞ്ഞു. കന്നാസോ ക്യാനോ കൊണ്ടുവന്നാൽ പെട്രോൾ നൽകാമെന്നും ജീവനക്കാരൻ ഇയോളോട് പറഞ്ഞു. അതിനിടയിൽ തൊട്ടടുത്ത വണ്ടിയിൽ പെട്രോൾ അടിക്കാൻ ജീവനക്കാരൻ തിരിഞ്ഞ സമയത്ത് പെട്രോൾ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നുവെന്ന് പമ്പ് ജീവനക്കാർ പറഞ്ഞു.
തീ ആളിപ്പടർന്ന ഉടൻതന്നെ ജീവനക്കാർ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചതിനാൽ വലിയ ദുരന്തമാണ് ഒഴിവായത്. തുടർന്ന് ഷാനവാസിനെ തൊട്ടടുത്ത മെറീന ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ സ്ഥിതി ഗുരുതരമായതിനെ തുടർന്ന് ഇയാളെ തൃശൂർ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.
ശ്രദ്ധിക്കു
ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായത്തിനായി വിളിക്കൂ:Pratheeksha: 0484 2448830; Roshni: 040 790 4646, Aasra: 022 2754 6669 and Sanjivini: 011-24311918
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.