scorecardresearch

നീലേശ്വരം വെടിക്കെട്ട് അപകടം; ക്ഷേത്രകമ്മിറ്റി പ്രസിഡന്റ് ഉൾപ്പെടെ മൂന്നുപേർക്ക് ജാമ്യം

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്

ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് ഭരതൻ, സെക്രട്ടറി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ രാജേഷ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്

author-image
WebDesk
New Update
Neeleswaram Fire Accident

ചിത്രം: സ്ക്രീൻഗ്രാബ്

കാസർകോട്: നീലേശ്വരത്ത് ക്ഷേത്രോത്സവത്തിനിടെ പടക്ക ശേഖരത്തിന് തീപിടിച്ച സംഭവത്തിൽ അറസ്റ്റിലായ അഞ്ഞൂറ്റമ്പലം വീരർകാവ് ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ അടക്കം മൂന്നു പേർക്ക് ജാമ്യം. ക്ഷേത്ര കമ്മിറ്റി പ്രസിഡന്റ് കരുവാശേരി സ്വദേശി ഭരതൻ, സെക്രട്ടറി പടന്നക്കാട് സ്വദേശി ചന്ദ്രശേഖരൻ, പടക്കത്തിന് തീ കൊളുത്തിയ പള്ളിക്കര സ്വദേശി രാജേഷ് എന്നിവർക്കാണ് കോടതി ജാമ്യം അനുവദിച്ചത്.

Advertisment

ഹോസ്ദുർഗ് കോടതിയാണ് കര്‍ശന ഉപാധികളോടെ ജാമ്യം അനുവദിച്ചത്. പ്രതികൾക്കെതിരെ വധശ്രമം, സ്‌ഫോടകവസ്തു നിയമപ്രകാരമുള്ള വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പടക്കം പൊട്ടിക്കാന്‍ ഇവർക്ക് ഒപ്പമുണ്ടായിരുന്ന കെ.വി വിജയന്‍ എന്നയാൾ റിമാന്‍ഡിൽ തുടരുകയാണ്.

തിങ്കളാഴ്ച രാത്രി 12 മണിയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. സ്ത്രീകളും കുട്ടികളുമുൾപ്പെടെയുള്ളവർക്ക് പൊള്ളലേറ്റിരുന്നു. കളിയാട്ട മഹോത്സവത്തിനായി സൂക്ഷിച്ചിരുന്ന പടക്കങ്ങൾക്ക് തീപിടിച്ചത്. പടക്കം സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് സമീപം തന്നെ പടക്കം പൊട്ടിച്ചതാണ് അപകടമുണ്ടാക്കിയതെന്നാണ് വിവരം.

ഉത്തരകേരളത്തിലെ കളിയാട്ട മഹോത്സവത്തിന് തുടക്കം കുറിക്കുന്ന നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർക്കാവിലെ ഉത്സവത്തിനിടയാണ് പടക്ക ശേഖരത്തിന് തീ പിടിച്ചത്. മൂവാളംകുഴി ചാമുണ്ഡിയുടെ തോറ്റം എഴുന്നള്ളിപ്പ് കാണാനായി ക്ഷേത്ര പരിസരമാകെ ആയിരക്കണക്കിന് ആളുകൾ തടിച്ചുകൂടി നിൽക്കുന്ന നേരത്തായിരുന്നു അപകടം.

Advertisment

മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി പടക്കം സൂക്ഷിച്ചിരുന്ന കലവറയ്ക്ക് തൊട്ടുപിന്നിൽ തന്നെ പടക്കം പൊട്ടിക്കാൻ എടുത്ത തീരുമാനമാണ് ദുരന്തം ക്ഷണിച്ചു വരുത്തിയത്. മുപ്പതിനായിരം രൂപയുടെ ചൈനീസ് പടക്കങ്ങൾ മാത്രമേ വാങ്ങിയിരുന്നുള്ളൂ എന്നാണ് ക്ഷേത്ര കമ്മിറ്റിയുടെ വാദം.

Read More

Fire Accident Court Fire Works

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: