/indian-express-malayalam/media/media_files/2024/10/31/fxvZLvSG47wuxVHpt3fl.jpg)
കേരള പുരസ്കാരം പ്രഖ്യാപിച്ചു
തിരുവനന്തപുരം: പത്മ പുരസ്‌കാരങ്ങളുടെ മാതൃകയിൽ സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരള പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. നിരൂപകനം എഴുത്തുകാരനുമായി എം കെ സാനു, ഐഎസ്ആർഒ ചെയർമാൻ എസ് സോമനാഥ് ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു വി സാംസൺ എന്നിവരുൾപ്പെടെ വിവിധ മേഖലകളിൽ സമൂഹത്തിനു സമഗ്ര സംഭാവനകൾ നൽകിയിട്ടുള്ള എട്ട് പേർക്കാണ് പുരസ്‌കാരങ്ങൾ.
എസ് സോമനാഥ് (സയൻസ് ആൻഡ് എഞ്ചിനീയറിംഗ്), ഭുവനേശ്വരി (കൃഷി) എന്നിവർ കേരള പ്രഭ പുരസ്‌കാരത്തിനും കലാമണ്ഡലം വിമലാ മേനോൻ (കല), ഡോ. ടി കെ ജയകുമാർ (ആരോഗ്യം), നാരായണ ഭട്ടതിരി (കലിഗ്രഫി) സഞ്ജു വിശ്വനാഥ് സാംസൺ (കായികം), ഷൈജ ബേബി ( സാമൂഹ്യ സേവനം, ആശാ വർക്കർ), വി കെ മാത്യൂസ് (വ്യവസായ- വാണിജ്യം) എന്നിവർ കേരള ശ്രീ പുരസ്‌കാരത്തിനും അർഹരായി.
പ്രാഥമിക പരിശോധനാ സമിതി (സെക്രട്ടറിതല സമിതി) ദ്വിതീയ പരിശോധനാ സമിതി, അവാർഡ് സമിതി എന്നിങ്ങനെ മൂന്നു തലങ്ങളിലായാണു പുരസ്‌കാര നിർണയം നടന്നത്. ദ്വിതീയ പരിശോധനാ സമിതി സമർപ്പിച്ച ശുപാർശകൾ അടൂർ ഗോപാലകൃഷ്ണൻ, കെ ജയകുമാർ, ഡോ. ബി ഇക്ബാൽ എന്നിവരടങ്ങുന്ന അവാർഡ് സമിതി പരിശോധിച്ചാണ് കേരള പുരസ്‌കാരങ്ങൾക്കായി സർക്കാരിനു നാമനിർദേശം നൽകിയത്.
Read More
- ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ കാലം ചെയ്തു
- കൊടകര കുഴൽപ്പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ട്; വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി
- പാലക്കാടൻ പകിട്ട് ആർക്കൊപ്പം?
- മഴ മുന്നറിയിപ്പിൽ മാറ്റം; നാളെ രണ്ടിടത്ത് ഓറഞ്ച് അലർട്ട്
- ഡ്രൈവർ മാറിയ സമയത്ത് ഹിറ്റാച്ചി പ്രവർത്തിപ്പിച്ച വീടുടമസ്ഥന് ദാരുണാന്ത്യം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us