/indian-express-malayalam/media/media_files/2024/10/31/9yrbDbIKtEMShmbMH1yd.jpg)
അപകടത്തിൽപ്പെട്ട ഹിറ്റാച്ചി
കോട്ടയം: വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. പാല പയപ്പാർ കണ്ടത്തിൽ പോൾ ജോസഫ് (രാജു-62) ആണ് മരിച്ചത്. ഡ്രൈവർ മാറിയ സമയത്ത് വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം. വ്യാഴാഴ്ച ഉച്ചയോടെയാണ് അപകടമുണ്ടായത്.
പുരയിടം നിരപ്പാക്കാനെത്തിയ മണ്ണുമാന്തി യന്ത്രം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടെ ഹിറ്റാച്ചി മറിഞ്ഞ് രാജുവിന്റെ തല റബ്ബർ മരത്തിലിടിച്ചായിരുന്നു മരണം. രാജുവിന്റെ തല മണ്ണുമാന്തി യന്ത്രത്തിൽ കുടുങ്ങിയ നിലയിലായിരുന്നു.
വിവരമറഞ്ഞ് സ്ഥലത്തെത്തിയ പൊലീസും അഗ്‌നിസേന ഉദ്യോഗസ്ഥരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.പോളിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More
- കലക്ടറുമായി നവീൻ ബാബുവിന് ആത്മബന്ധമില്ല; വാദം തള്ളി മഞ്ജുഷ
- കാലിന് സുഖമില്ലാത്തതിനാല്‍ ആംബുലൻസിൽ കയറി; വിശദീകരിക്കേണ്ട ആവശ്യമില്ലെന്ന് സുരേഷ് ഗോപി
- യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഒട്ടോ ഡ്രൈവറായ പ്രതി പിടിയിൽ
- എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നു പേർക്ക് പരിക്ക്
- അടൂരിൽ ബസ് പോസ്റ്റിലിടിച്ച് അപകടം; പത്തിലേറെ പേർക്ക് പരിക്ക്
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.