/indian-express-malayalam/media/media_files/2024/10/31/XXL0j2M2l565tZ4UhZ6H.jpg)
ചിത്രം: ഇൻസ്റ്റഗ്രാം/Suresh Gopi Fan Club
തിരുവനന്തപുരം: പൂര നഗരിയിലേക്ക് ആംബുലൻസിൽ പോയിട്ടില്ലെന്ന പ്രസ്താവന മാറ്റി കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. പോയത് ആംബുലൻസിൽ തന്നെയെന്നാണ് സുരേഷ് ഗോപിയുടെ പുതിയ വെളിപ്പെടുത്തൽ. ഇതുമായി ബന്ധപ്പെട്ട് വിശദീകരണം നൽകേണ്ട ആവശ്യം തനിക്കില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സുരേഷ് ഗോപി.
അഞ്ചു കിലോമീറ്ററോളം കാറിൽ വന്ന ശേഷമാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. കാലിന് സുഖമില്ലാത്തതിനാല്‍ തിരക്കിന് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ കയറിയതെന്ന് അദ്ദേഹം പറഞ്ഞു. "ആംബുലൻസ് എവിടെയാണ് ഉണ്ടായിരുന്നതെന്ന് അന്വേഷിക്കൂ. റിങ്ങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതമുണ്ടായാലോ പൂരത്തിനെത്തിയവർക്ക് അസ്വസ്ഥതയുണ്ടായാലോ കൊണ്ടുപോകാനുള്ള അത്യാഹിത സംവിധാനമാണ്. താൻ 15, 20 ദിവസം ഒരു കാലിലാണ് ഇഴഞ്ഞ് പ്രവർത്തനം നടത്തിയത്.
ആ സ്ഥിതിയിൽ തനിക്ക് തിരിക്കിന് ഇടയിലൂടെ പോകാൻ പറ്റിയിരുന്നില്ലാ. അതിന് മുമ്പ് ഞാൻ കാറിൽ ഏതാണ്ട് നാലര, അഞ്ച് കിലോമീറ്റർ സഞ്ചരിച്ച് എത്തിയപ്പോൾ ഈ പറഞ്ഞ രാഷ്ട്രീയക്കാരുടെയെല്ലാം ഗുണ്ടകൾ എന്‍റെ വണ്ടി ആക്രമിച്ചത് എങ്ങനെയാണെന്ന്, നിങ്ങളുടെ കയ്യിൽ റെക്കോഡുണ്ടോ? അവിടുന്ന് എന്നെ രക്ഷപ്പെടുത്തിയത് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ്. അവരാണ് കാന കടക്കാൻ കഴിയാത്തത് കാരണം തന്നെ പൊക്കിയെടുത്ത് ഇപ്പുറത്ത് കൊണ്ടുവച്ചത്.
അവിടുന്നാണ് ഞാൻ ആംബുലൻസിൽ കയറിയത്. ഇതിന് ഞാൻ വിശദീകരണം തരേണ്ട ഒരു ആവശ്യവുമില്ല. സിബിഐ വരുമ്പോൾ അവരോട് പറഞ്ഞാ മതി. ഇവർക്ക് ചങ്കൂറ്റമുണ്ടോ സിബിഐയെ വിളിക്കാൻ. ഇവരുടെ രാഷ്ട്രീയം മുഴുവൻ കത്തിനശിച്ചുപോകും," സുരേഷ് ഗോപി പറഞ്ഞു.
അതേസമയം, പൂരനഗരയിലേക്ക് പോയത് ആംബുലന്‍സില്‍ അല്ലെന്നും, ജില്ലാ അധ്യക്ഷന്റെ കാറിലാണ് താൻ അവിടെ എത്തിയതെന്നും കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ചേലക്കര നിയോജക മണ്ഡലത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More
- യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; ഒട്ടോ ഡ്രൈവറായ പ്രതി പിടിയിൽ
- എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നു പേർക്ക് പരിക്ക്
- അടൂരിൽ ബസ് പോസ്റ്റിലിടിച്ച് അപകടം; പത്തിലേറെ പേർക്ക് പരിക്ക്
- ക്രിമിനൽ മനോഭാവം, കുറ്റവാസന; ദിവ്യ എത്തിയത് ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്
- അന്വേഷണത്തിന് കോടതി മേൽനോട്ടം വേണ്ട; മേയർക്കെതിരായ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി
- ഓഫീസ് സമയത്ത് കൂട്ടായ്മകളും പരിപാടികളും വേണ്ട; ഉത്തരവിറക്കി സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.