/indian-express-malayalam/media/media_files/G1sUwoTz9RsvtB6TYWCr.jpg)
പ്രതീകാത്മക ചിത്രം
കൊച്ചി: എറണാകുളത്ത് യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതി പിടിയിൽ. മുളവുകാട് സ്വദേശിയായ ദീപുവിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഏലൂർ പൊലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഏലൂർ സ്വദേശിയായ സിന്ധുവിനെയാണ് പ്രതി കൊലപ്പെടുത്താൻ ശ്രമിച്ചത്.
ദീപുവിന്റെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ്, പ്രതി സിന്ധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ചത്. യുവതിയുടെ കഴുത്തുമുറിച്ചാണ് ദീപു കൊലപ്പെടുത്താൻ ശ്രമം നടത്തിയത്. കഴുത്തിൽ ആഴത്തിൽ പരിക്കേറ്റ യുവതി സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
സിന്ധുവിന്റെ ഉടമസ്ഥതയിലുള്ള ഓട്ടോറിക്ഷയുടെ വാടക തർക്കമാണ് ആക്രമണത്തില്‍ കലാശിച്ചതെന്നാണ് വിവരം. സംഭവത്തിന് ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി ഇന്നലെ രാത്രി മുതൽ പൊലീസ് തിരച്ചിൽ ആരംഭിച്ചിരുന്നു.
Read More
- എറണാകുളത്ത് കാറും ലോറിയും കൂട്ടിയിടിച്ച് ഒരു മരണം; മൂന്നു പേർക്ക് പരിക്ക്
- അടൂരിൽ ബസ് പോസ്റ്റിലിടിച്ച് അപകടം; പത്തിലേറെ പേർക്ക് പരിക്ക്
- ക്രിമിനൽ മനോഭാവം, കുറ്റവാസന; ദിവ്യ എത്തിയത് ആസൂത്രണത്തോടെയെന്ന് റിമാൻഡ് റിപ്പോർട്ട്
- അന്വേഷണത്തിന് കോടതി മേൽനോട്ടം വേണ്ട; മേയർക്കെതിരായ ഡ്രൈവർ യദുവിൻ്റെ ഹർജി തള്ളി
- ഓഫീസ് സമയത്ത് കൂട്ടായ്മകളും പരിപാടികളും വേണ്ട; ഉത്തരവിറക്കി സർക്കാർ
- പൊതുപരിപാടികൾ അറിയിക്കുന്നില്ലെന്ന് ചാണ്ടി ഉമ്മൻ; സ്പീക്കർക്ക് അവകാശ ലംഘന പരാതി നൽകി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us